കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ടോ? സത്യം വെളിപ്പെടുത്തി സർക്കാർ

Google Oneindia Malayalam News

ദില്ലി: ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ പ്ലേസ്റ്റോറുകളിൽ വിലക്ക് ഏർപ്പെടുത്തിയെന്ന റിപ്പോർട്ട് തള്ളി കേന്ദ്രസർക്കാർ. ചൈന- ഇന്ത്യ സൈന്യങ്ങൾ തമ്മിൽ സംഘർഷമുണ്ടായ സാഹചര്യത്തിൽ ഇന്ത്യയിലെ പ്ലേസ്റ്റോറുകളിൽ ചൈനീസ് ആപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന വാർത്തയാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്. ഇതോടെയാണ് റിപ്പോർട്ടിൽ വിശദീകരണവുമായി സർക്കാർ രംഗത്തെത്തുന്നത്.

 ലഡാക്ക് സംഘർഷം: മോദിയുടെ പ്രസംഗവും കേന്ദ്രത്തിന്റെ പ്രസ്താവനയും ചൈനീസ് സോഷ്യൽ മീഡിയകൾ നീക്കം ചെയ്തു ലഡാക്ക് സംഘർഷം: മോദിയുടെ പ്രസംഗവും കേന്ദ്രത്തിന്റെ പ്രസ്താവനയും ചൈനീസ് സോഷ്യൽ മീഡിയകൾ നീക്കം ചെയ്തു

ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ ഗൂഗിളിനോടും ആപ്പിളിനോടും ചൈനീസ് ആപ്പുകളെ നിയന്ത്രിക്കാൻ നിർദേശം നൽകിയതെന്ന സന്ദേശമാണ് പ്രചരിക്കുന്നത്. ടിക്ടോക്, വിമേറ്റ്, വിഗോ, വിഡിയോ, ലൈവ് മി, ബിഗോ ലൈവ്, ബ്യൂട്ടി പ്ലസ്, കാം സ്കാനർ, ക്ലബ് ഫാക്ടറി, ഷെയ്ൻ, റോംവേ, ആപ്പ് ലോക്ക് എന്ന ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം നൽകിയെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. മൊബൈൽ ലെജൻഡ്സ്, ക്ലാഷ് ഓഫ് കിംഗ്സ്, ഗെയ്ൽ ഓഫ് സുൽത്താൻസ് എന്നീ ആപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെന്നും പ്രചരിക്കുന്ന റിപ്പോർട്ടിൽ അവകാശപ്പെടുന്നു.

indochina1-159

Recommended Video

cmsvideo
വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആഴത്തില്‍ മുറവേറ്റിരുന്നു| Oneindia Malayalam |

ഈ ആപ്പുകൾ ഉപയോക്താക്കൾക്ക് സ്വകാര്യത സംബന്ധിച്ച് വെല്ലുവിളി ഉയർത്തുന്നുവെന്നും ഇന്ത്യയുടെ പരമാധികാരം വിട്ടൂവീഴ്ച ചെയ്യുന്നതിന് ഇടയാക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടിൽ അവകാശപ്പെടുന്നത്. എന്നാൽ ഇക്കാര്യം തള്ളി പിഐബി ഫാക്ട് ചെക്കാണ് പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് സ്ഥിരീകരിച്ച് രംഗത്തെത്തിയിട്ടുള്ളത്. ചൈനീസ് ആപ്ലിക്കേഷനുകൾക്ക് നിയന്ത്രണമോ വിലക്കോ ഏർപ്പെടുത്തുന്നതിനായി കേന്ദ്ര ഐടി മന്ത്രാലയമോ നാഷണൽ ഇൻഫൊർമാറ്റിക് സെന്ററോ ഇത്തരത്തിലുള്ള ഒരു നിർദേശവും നൽകിയിട്ടില്ലെന്നും പിഐബി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരും ഇത്തരത്തിലുള്ള ഒരു നിർദേശവും നൽകിയിട്ടില്ലെന്നും പിഐബി സാക്ഷ്യപ്പെടുത്തുന്നു.

കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെ രാജ്യത്ത് ചൈനാ വിരുദ്ധ വികാരം ശക്തമായിരുന്നു. 20 ഇന്ത്യൻ സൈനികർ സംഘർഷത്തിൽ വീരമൃത്യു വരിച്ചതോടെ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്യാമ്പെയിനുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി നടക്കുന്നുണ്ട്.

English summary
Govt Denies claims of Restriction of Chinese Apps in India, clariffication of fake news circulataing through social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X