• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷർട്ടിൽ രക്തം പുരണ്ട് 'കർഷകനായ വിടി ബൽറാം',കർഷക സമരത്തിലെ ഞെട്ടിക്കുന്ന കാഴ്ചയെന്ന് വ്യാജ പ്രചരണം

തിരുവനന്തപുരം; സ്വർണ കടത്ത് കേസിൽ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ട് കേരളത്തിൽ വലിയ പ്രതിഷേധമായിരുന്നു കോൺഗ്രസ് നടത്തിയത്. പാലക്കാട് പ്രതിഷേധം നടത്തിയ വിടി ബൽറാം എംഎൽഎയ്ക്ക് അന്ന് പോലീസ് ലാത്തി ചാർജ്ജിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. തലയ്ക്ക് പരിക്കേറ്റ ബല്‍റാം ചോരയില്‍ കുളിച്ച് സമര രംഗത്ത് തുടരുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഇപ്പോൾ കർഷക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യയിൽ വ്യാജ പ്രചരണം കൊഴുക്കുന്നത്.

കർഷക ബില്ലുകൾക്കെതിരെ

കർഷക ബില്ലുകൾക്കെതിരെ

കർഷക ബില്ലുകൾക്കെതിരെ ഉത്തരേന്ത്യയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. തെരവുലിറങ്ങിയാണ് കർഷകർ പ്രതിഷേധിക്കുന്നത്. സമരങ്ങളുടെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വിടി ബൽറാം ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള വ്യാജ പ്രചരണം.

നിങ്ങളെ ഭയപ്പെടുത്തും

നിങ്ങളെ ഭയപ്പെടുത്തും

ഈ ദൃശ്യങ്ങൾ നിങ്ങളെ ഭയപ്പെടുത്തും. വിലയ്ക്കെടുത്ത മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യില്ല. കർഷകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ഇങ്ങനെയാണ്/ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ് നമ്മുടെ മാധ്യമങ്ങൾ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.

 ഹിന്ദു മുസ്ലീം പ്രശ്നങ്ങൾ

ഹിന്ദു മുസ്ലീം പ്രശ്നങ്ങൾ

രാജ്യത്തെ യഥാര്‍ത്ഥ പ്രശ്നങ്ങളെ അവഗണിച്ച് ഹിന്ദു മുസ്ലിം പ്രശ്നങ്ങള്‍ മാത്രം കാണുന്ന മാധ്യമങ്ങള്‍ രാജ്യത്തിന് അന്നം നൽകുന്നവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ മറച്ചുവയ്ക്കുകയാണെന്നും പ്രചരങ്ങളിൽ പറയുന്നു. അതേസമയം വ്യാജ പ്രചരങ്ങൾക്കായി ഉപയോഗിച്ചത് പോലീസ് ലാത്തി ചാർജ്ജിൽ പരിക്കേറ്റ കേരളത്തിലെ വിടി ബൽറാം ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളുടേതാണ്.

പ്രതിഷേധം നടന്നത്

പ്രതിഷേധം നടന്നത്

സപ്റ്റംബർ 17നായിരുന്നു പ്രതിഷേധം നടന്നത്. അന്ന് കേരളത്തിൽ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഈ ചിത്രങ്ങളും വാർത്തകളും റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം അന്ന് ഈ ചിത്രങ്ങൾ ഉപയോഗിച്ച് മറ്റൊരു വ്യാജ പ്രചരണവും നടന്നിരുന്നു. വിടി ഉൾപ്പെടെയുള്ളവരുടെ ദേഹത്ത് യഥാർത്ഥ ചോരയല്ലെന്നും ചുവന്ന മഷിയാണെന്നുമായിരുന്നു പ്രചരണം.

ചോരയല്ല മഷിയെന്ന്

ചോരയല്ല മഷിയെന്ന്

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊണ്ടുവന്ന മഷിക്കുപ്പിയെന്ന പേരില്‍ റോഡില്‍ വീണ് കിടക്കുന്ന രണ്ട് മഷിക്കുപ്പികളും ഇടത് പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥതില്‍ റോഡില്‍ വീണ് കിടക്കുന്ന ഈ മഷിക്കുപ്പികള്‍ 2016 ലെ ഒരു സമര രംഗത്ത് നിന്നുള്ളതായിരുന്നു.

റോഡിലെ മഷിക്കുപ്പി

റോഡിലെ മഷിക്കുപ്പി

സ്വാശ്രയ മാനേജ്‌മെന്റ് വിഷയത്തില്‍ പ്രതിഷേധിച്ച് 2016 സെപ്റ്റംബറില്‍ കെഎസ്‌യു തിരുവന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. പ്രവര്‍ത്തകര്‍ ചിതറിയോടിയപ്പോള്‍ റോഡില്‍ മഷിക്കുപ്പികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്ന് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയം ആയിരുന്നു ഈ സംഭവം.

ഹത്രാസിലേക്ക് ആരേയും കടത്തിവിടില്ലെന്ന് ഉറപ്പിച്ച് പോലീസ്; തൃണമൂൽ എംപി ഡെറിക് ഒബ്രിയന് മർദ്ദനം

'ഹത്രാസ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നത് ലൈവായി കാണുന്ന യോഗി; യാഥാർത്ഥ്യം അറിയാം

ദാ വരുന്നു, എട്ടിന്റെ പണി! ഐ ഫോൺ 'ലക്കി ഡ്രോയി'ൽ രമേശ് ചെന്നിത്തലയെ ട്രോളി കെകെ രാഗേഷ്

ബിഹാറിൽ കളിമാറ്റി കോൺഗ്രസ്; പ്രിയങ്ക ഗാന്ധി കളത്തിൽ.. അറ്റകൈയ്ക്ക് 'പ്ലാൻ ബി'യും

Fact Check

വാദം

സ്വർണകടത്ത് കേസിനെതിരായ പ്രതിഷേധത്തിൻറെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ പ്രചരണം

നിജസ്ഥിതി

ലാത്തി ചാർജ്ജിൽ പരിക്കേറ്റ വിടി ബല്‍റാമിന്റെ ചിത്രങ്ങളാണിത്. കാര്‍ഷക പ്രതിഷേധ സമരത്തിന്റെതല്ല

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. factcheck@one.in എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.

English summary
images of vt balram and congress workers are spreading as farmers protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X