നരേന്ദ്ര മോദിയുടെ കാറിന് നേരെ വാരണാസിയില്‍ ചെരുപ്പേറോ? എന്താണ് ദൃശ്യങ്ങളുടെ സത്യാവസ്ഥ
വാരണാസി: മൂന്നാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി പറഞ്ഞ മോദി, വാരണാസിയിലെ പ്രശസ്തമായ ഗംഗാ ആരതിയില്‍ പങ്കെടുക്കുകയും ചെയ്തു. മോദിയുടെ വാഹനം വാരണാസിയിലൂടെ സഞ്ചരിക്കുമ്പോള്‍ എന്തോ ഒരു വസ്തു കാറില്‍ വന്ന് പതിക്കുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്ത് വന്നിരുന്നു.
ചെരുപ്പ് എറിഞ്ഞെന്ന്
പ്രധാനമന്ത്രിയുടെ വാഹനത്തിലേക്ക് ആരോ ചെരുപ്പ് എറിഞ്ഞു എന്ന രീതിയില്‍ ഒരുവിഭാഗം ആളുകള്‍ ഈ ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. വാഹനത്തിന്റെ ബോണറ്റിലേക്ക് എന്തോ വന്ന് വീഴുന്നതും സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇത് എടുത്ത് മാറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാറിന്റെ ബോണറ്റില്‍ പതിച്ച വസ്തു എന്ത് തന്നെയാണെങ്കിലും ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന വാദങ്ങളും ഇതിനോടകം ഉയർന്ന് കഴിഞ്ഞു.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ദശാശ്വമേധ ഘട്ടിൽ നിന്ന് കെവി മന്ദിറിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് വാരണാസി നിവാസികളെ ഉദ്ധരിച്ച് ടെലിഗ്രാഫ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്. 1.41 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ 19 സെക്കൻഡുകൾക്കുള്ളിൽ, "മോദി, മോദി" എന്ന വിളികൾക്കിടയിൽ, "ചപ്പൽ ഫെങ്ക് കെ മാരാ [ചെരുപ്പ് എറിയപ്പെട്ടു]" എന്ന് ഒരാള്‍ പറയുന്നത് കേള്‍ക്കാന്‍ സാധിക്കും.
പൊലീസ് പറയുന്നത്
വസ്തു പതിച്ച് ഏകദേശം അഞ്ചോ ആറോ സെക്കൻഡുകൾക്കുള്ളില്‍ തന്നെ, പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിലെ ഒരു അംഗം ആ വസ്തു എടുത്ത് വലിച്ചെറിയുന്നതും കാണാം. അതേസമയം, ചെരിപ്പല്ല, ഒരു മൊബൈല്‍ ഫോണാണ് വാഹനത്തില്‍ പതിച്ചതെന്നും പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഉത്തർപ്രദേശ് പൊലീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഫോണ്‍ കാറിന് മുകളിലേക്ക് പതിച്ചത് മനപ്പൂർവ്വം അല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
"സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, പ്രധാനമന്ത്രിക്ക് നേരെ എറിഞ്ഞത് ഒരു മൊബൈൽ ഫോണാണ്, അത് സമീപത്ത് നിന്ന് അശ്രദ്ധമായി വാഹന വ്യൂഹത്തിന് നേരെ എറിയപ്പെടുകയായിരുന്നു. പ്രധാനമന്ത്രി ഗംഗ ഘട്ടിൽ നിന്ന് കെവി മന്ദിറിലേക്ക് പോകുമ്പോഴായിരുന്നു ഈ സംഭവം," ഓഫീസർ ദി ടെലിഗ്രാഫ് ഓൺലൈനോട് പറഞ്ഞു. ഈ സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണോ എന്നത് അടക്കമുള്ള കാര്യങ്ങളില്‍ അദ്ദേഹം കൂടുതല്‍ പ്രതികരണം നടത്തിയില്ല.

Fact Check
വാദം
വാരണാസിയില്‍ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ ചെരുപ്പ് എറിഞ്ഞു
നിജസ്ഥിതി
പ്രധാനമന്ത്രിയുടെ വാഹനത്തിന് മുകളിലേക്ക് പതിച്ചത് മൊബൈല്‍ ഫോണാണെന്ന് യുപി പൊലീസ്. ഇത് അബദ്ധത്തില്‍ സംഭവിച്ചതായിരിക്കാമെന്നും പൊലീസ് വ്യക്തമാക്കുന്നു
റേറ്റിങ്
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications