വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി ടാബ്ലറ്റുകള്‍ നല്‍കുന്നുവെന്ന് പ്രചാരണം;സത്യാവസ്ഥയെന്ത്
ദില്ലി: സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ടാബ്ലറ്റുകള്‍ നല്‍കുന്നാതായി വ്യാജപ്രചാരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വാട്സാപ്പുകളിലാണ് ഈ പ്രചാരണം ശക്തമായത്. നിരവധി വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളും പരീക്ഷകളും നടത്താൻ സ്മാർട്ട്‌ഫോണുകളോ ലാപ്‌ടോപ്പുകളോ പോലുള്ള ശരിയായ സൗകര്യങ്ങളില്ല. അതിനാൽ സർക്കാർ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ടാബ്‌ലെറ്റുകൾ നൽകുന്നുവെന്നതായിരുന്നു പ്രചാരണം.
ഓൺലൈൻ ക്ലാസുകളുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണ് ഇതെന്നായിരുന്നു പ്രചാരണം. സൗജന്യ ടാബ്‌ലെറ്റ് ലഭിക്കുന്നതിന് നിങ്ങള്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ടെന്നും വാടസ്പ്പില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു.

Recommended Video
എന്നാല്‍ ഇത് തികച്ചും വസ്തുതാ വിരുദ്ധമായ കാര്യമാണ്. സർക്കാർ ഇത്തരമൊരു പ്രഖ്യാപനം എവിടേയും നടത്തിയിട്ടില്ല. ഇത് സാമൂഹ്യ വിരുദ്ധരുടെ പ്രവൃത്തിയാണെന്നും ഇത്തരം വ്യാജ വെബ്‌സൈറ്റുകളുമായി ഇടപഴകുന്നതിൽ നിന്ന് പൗരന്മാർ വിട്ടുനിൽക്കണമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Fact Check
വാദം
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ സൗജന്യ ടാബ്ലറ്റുകള്‍ നല്‍കുന്നുവെന്ന് പ്രചാരണം
നിജസ്ഥിതി
സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി മരുന്ന് സൗജന്യമായി വിതരണം ചെയ്യുന്നില്ല












Click it and Unblock the Notifications