ഇത് ബാലവിവാഹമോ? പരിഹാസവുമായി മലയാളികളും .. പ്രചരിക്കുന്ന ചിത്രത്തിന് പിന്നിൽ ഇതാണ്
കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ ഒരു വെഡ്ഡിങ്ങ് ഫോട്ടോ ഷൂട്ട് വൻവൈറലായത്. കാഴ്ചയിൽ കുട്ടികൾ എന്ന് തോന്നിപ്പിക്കുന്നവരാണ് ഫോട്ടോയിൽ ഉള്ളത്. അതുകൊണ്ട് തന്നെ ബാലവിവാഹം എന്നായിരുന്നു ആരോപണം. ഇതോടെ ഫോട്ടോയ്ക്കെതിരെ വ്യാപകമായ സൈബർ ബുള്ളിംഗ് ആയിരുന്നു നടന്നത്. മുട്ടയിൽ നിന്ന് വിരിയും മുൻപാണോ കല്യാണം എന്ന മട്ടിൽ മലയാളികളും ഇവർക്കെതിരെ പൊങ്കാല തീർത്തു.ഈ വിവാഹം ശരിക്കും ബാലവിവാഹമായിരുന്നോ? സംഭവത്തിന്റെ സത്യം ഇങ്ങനെ

പരിഹാസവുമായി മലയാളികൾ
തീഷ്ണ ഫോട്ടോഗ്രാഫി എന്ന പേജിലായിരുന്നു ഈ ഫോട്ടോകൾ ആദ്യം പങ്കുവെച്ചത്. വിവാഹ പ്രായം എത്താത്ത രണ്ട് പേരുടെ വിവാഹ ഫോട്ടോ ഷൂട്ട് എന്ന പരിഹാസത്തോടെയായിരുന്നു ഈ ചിത്രം സോഷ്യൽ മീഡിയയില് വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഫോട്ടോ വന്ന ഉറവിടം കണ്ടെത്തിയതോടെ മലയാളികൾ ഉൾപ്പെടെയുള്ളവർ ആ പേജിന് കീഴിൽ പരിഹാസവും വിമർശനവും അസഭ്യവും വിളമ്പി.

ശ്രീലങ്കൻ ദമ്പതികൾ
എന്നാൽ പ്രചരിക്കുന്നത് പോലെ ഫോട്ടോയിൽ ഉള്ളവർ യഥാർത്ഥത്തിൽ കുട്ടികൾ അല്ല. പേജിലെ വിവരം അനുസരിച്ച് ഫോട്ടോയില്‍ ഉള്ളത് നീതമി, ബുദ്ദിക എന്നീ ദമ്പതികളാണ്. ഇവർ ശ്രീലങ്കയിലെ രത്നപുരി സ്വദേശികളാണ്. അതേസമയം ഫോട്ടോയ്ക്ക് പരിഹാസം കടുത്തതോടെ ഒരാൾ ഇവരുടെ വിവാഹത്തെ കുറിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

പ്രായപൂർത്തിയായവർ
ഫോട്ടോയിൽ ഉള്ളത് തന്റെ സഹോദരിയാണെന്നും അവർ പ്രായപൂർത്തിയായവരാണെന്നും ഇയാൾ പറയുന്നു. ഇവര്‍ക്ക് ജന്മനാ വളർച്ച വൈകല്യം ഉള്ളവരാണെന്നും വരന് 28 വയസും, വധുവിന് 27 വയസും ഉണ്ടെന്നും ഇയാൾ പറയുന്നു.
Recommended Video

വ്യാപക വിമർശനം
മറ്റ് ചിലരും ബാലവിവാഹമാണെന്ന വാദം തള്ളിക്കൊണ്ടുള്ള കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്. അതേസമയം സത്യം ബോധ്യപ്പെട്ടതോട ഇരുവർക്കുമെതിരെ പരിഹാസം തൊടുക്കുന്ന മലയാളികൾ ഉൾപ്പെടെയയുള്ളവർക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

Fact Check
വാദം
ഫോട്ടോയിലെ ദമ്പതികൾ പ്രായപൂർത്തിയാക്കവർ
നിജസ്ഥിതി
പ്രചരിക്കുന്നത് പോലെ ഫോട്ടോയിൽ ഉള്ളവർ യഥാർത്ഥത്തിൽ കുട്ടികൾ അല്ല












Click it and Unblock the Notifications