കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സോണിയ ഗാന്ധിയുടെ കാൽതൊട്ട് വന്ദിച്ച് മൻമോഹൻ സിംഗ്, നോക്കി നിന്ന് രാഹുൽ'; ചിത്രത്തിന് പിന്നിലെന്ത്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; അതിർത്തിയിലെ ചൈനീസ് സംഘർഷത്തിൽ പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വീമ്പ് പറയാൻ മാത്രമേ മോദിക്ക് സാധിക്കൂവെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആക്ഷേപം. അതേസമയം അക്രമങ്ങളുടെ പശ്ചാത്തലത്തിൽ മുൻ പ്രധാനമന്ത്രിയായ മൻമോഹൻ സിംഗിന്റെ നയതന്ത്ര ഇടപെടലുകൾ ചർച്ചയായിരിക്കുകയാണ്.

എന്നാൽ ഇതിനിടയിൽ സോണിയ ഗാന്ധിയുടെ കാൽ തൊട്ട് വന്ദിക്കുന്ന മൻമോഹൻ സിംഗ് എന്ന പേരിൽ ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതാണ് നമ്മുടെ മുൻ പ്രധാനമന്ത്രി എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്.

സമീപം രാഹുൽ ഗാന്ധിയും

സമീപം രാഹുൽ ഗാന്ധിയും

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുമ്പോഴാണ് സിംഗ് സോണിയ ഗാന്ധിയുടെ കാൽ തൊട്ട് തൊഴുന്നുവെന്ന കുറിപ്പോടെ സോഷ്യൽ മീഡിയിൽ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. ഓറഞ്ച് ടർബൻ ധരിച്ച് നിൽക്കുന്നയാളാണ് സോണിയയുടെ കാലിൽ വീഴുന്നത്. ചിത്രത്തിൽ സോണിയയ്ക്ക് സമീപം രാഹുൽ ഗാന്ധി നിൽക്കുന്നതും കാണാം.

Recommended Video

cmsvideo
India-China Face-off: Opposition Questions PM Modi's Silence | Oneindia Malayalam
കാൽതൊട്ട് തൊഴുന്നു

കാൽതൊട്ട് തൊഴുന്നു

സോണിയയ്ക്ക് 71, മൻമോഹൻ സിംഗിന് 85, തന്നെക്കാൾ പ്രായക്കുറവുള്ള സോണിയ ഗാന്ധിയുടെ കാൽതൊട്ട് വന്ദിക്കുന്ന നമ്മുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. നിരവധി പേരാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ കാൽതൊട്ട് വന്ദിക്കുന്നത് മൻമോഹൻ സിംഗ് അല്ലെന്ന് ബൂംലൈവ് വെളിപ്പെടുത്തുന്നു.

 മൻമോഹൻ സിംഗും പങ്കെടുത്തു

മൻമോഹൻ സിംഗും പങ്കെടുത്തു

2011 നവംബര്‍ 29ന് ദില്ലിയില്‍ വെച്ച് നടന്ന യൂത്ത് കോണ്‍ഗ്രസിന്‍റെ ദേശീയതല കണ്‍വന്‍ഷന്‍റെ ചിത്രമാണിത്. പരിപാടിയിൽ പങ്കെടുത്ത ഒരു പാർട്ടി പ്രതിനിധിയാണ് സോണിയയുടെ കാൽ തൊട്ട് വണങ്ങുന്നത്. ഇന്ത്യ ടുഡെയുടെ ഫോട്ടോഗ്രാഫർ ശേഖർ യാദവാണ് ചിത്രം പകർത്തിയത്. വേദിയിൽ നീല നിറത്തിലുള്ള ടർബൻ ധരിച്ച് മൻമോഹൻ സിംഗ് പങ്കെടുക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. ഗെറ്റി ഇമേജിൽ ഈ ചിത്രം ലഭ്യമാണ്. ഇതാണ് വ്യാജ പേരിൽ പ്രചരിപ്പിക്കുന്നത്. നേരത്തേയും ഇതേ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം നടന്നിട്ടുണ്ട്.

ഭിന്നശേഷിയുളള കുട്ടികളെയും ചേർത്ത് പിടിച്ച് സർക്കാർ, പഠിക്കാൻ ഇനി മുതൽ 'വൈറ്റ് ബോർഡ്'ഭിന്നശേഷിയുളള കുട്ടികളെയും ചേർത്ത് പിടിച്ച് സർക്കാർ, പഠിക്കാൻ ഇനി മുതൽ 'വൈറ്റ് ബോർഡ്'

" 'വീട്ടിൽ കയറി അടിക്കുന്നത്' ചൈനയ്ക്കെതിരെ പറ്റില്ലേ, വീമ്പ് പാകിസ്താനെതിരെ മാത്രമാണോ"

ഏറ്റുമുട്ടൽ തുടങ്ങിയത് ഇങ്ങനെ, ടെന്റിൽ തൊട്ടു, പിന്നാലെ ചൈനീസ് ക്രൂരത! അതിർത്തിയിൽ ആയുധവിന്യാസംഏറ്റുമുട്ടൽ തുടങ്ങിയത് ഇങ്ങനെ, ടെന്റിൽ തൊട്ടു, പിന്നാലെ ചൈനീസ് ക്രൂരത! അതിർത്തിയിൽ ആയുധവിന്യാസം

English summary
Is manmohan singh touched sonia gandhi's feet;fact check
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X