അജിത് ഡോവല്‍ പിണറായിയ്ക്ക് നേരെ തൂക്കുചൂണ്ടിയോ? പ്രചരണത്തിന് പിന്നിലെ സത്യമെന്ത്?
ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവല്‍ മുഖ്യമന്ത്രി പിണറായി വിജയനെ തോക്ക് ചൂണ്ടി വിരട്ടി എന്ന കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പരാമര്‍ശമാണ് ഇത്തരമൊരു കഥ പ്രചരിക്കുന്നതിന് ആധാരമായത്. നേരത്തെയും സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച ചില പ്രചരണങ്ങള്‍ ഉണ്ടായിരുന്നു.
ഫേസ്ബുക്കില്‍ ആര് എസ് എസ്, ബി ജെ പി അനുഭാവികളാണ് ഇത്തരമൊരു പ്രചരണം മുന്നോട്ട് കൊണ്ടുപോകുന്നത്. 1971 ലെ തലശ്ശേരി കലാപത്തില്‍ കൊലക്കേസ് പ്രതിയെ പുറത്തിറക്കാന്‍ ചെന്ന പിണറായി വിജയന് നേരെ എ എസ് പി ആയിരുന്ന അജിത് ഡോവല്‍ തോക്ക് ചൂണ്ടി എന്നാണ് പ്രചരണം. എന്താണ് ഇതിന്റെ സത്യാവസ്ഥ എന്താണ് എന്ന് പരിശോധിക്കാം.

1971-ല്‍ തലശ്ശേരിയില്‍ കലാപ സമയത്ത് പിണറായി വിജയന് കൂത്തുപറമ്പില്‍ നിന്നുള്ള എം എ എ ആയിരുന്നു. തലശ്ശേരി കലാപം സംബന്ധിച്ച പുസ്തകങ്ങളിലോ അന്നത്തെ പത്രങ്ങളിലോ ഒന്നും ഈ ഒരു സംഭവത്തെ കുറിച്ച് പറയുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകളില്‍ ഇത് പറയുന്നു എന്നല്ലാതെ ആധികാരികമായി ഇക്കാര്യം വേറെ എവിടേയും രേഖപ്പെടുത്തിയിട്ടുമില്ല.
എന്നാല്‍ ഹിന്ദിയില്‍ അടക്കം ഇത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. നേരത്തെ സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കാന്‍ അജിത് ഡോവല്‍ എത്തുമെന്ന തരത്തില്‍ പ്രചരിച്ച പോസ്റ്ററുകളിലും ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്.
എന്നാല്‍ ആധികാരികമായി ഒരിടത്തും ഇത് പറയുന്നില്ല. അതിനാല്‍ സൈബര്‍ ഇടത്തിലെ രാഷ്ട്രീയ പോരില്‍ ഉപയോഗിച്ച ഒരു കള്ളം മാത്രമാണ് ഇത് എന്ന് പറയേണ്ടി വരും. അജിത് ഡോവല്‍ കണ്ണൂരിലെത്തിയപ്പോഴേക്കും തലശ്ശേരി ശാന്തമായിരുന്നു എന്നാണ് അന്നത്തെ കെ എസ് യു ജില്ലാ സെക്രട്ടറി ഒ വി ജയഫര്‍ സാക്ഷ്യപ്പെടുത്തുന്നത്.
പ്രചരണം സത്യമാണ് എന്ന് തെളിയിക്കുന്ന ഡാറ്റയൊന്നും എവിടേയുമില്ല. അതിനാല്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ല എന്നും പ്രചരണം കള്ളമാണ് എന്നുമാണ് അന്വേഷണത്തില്‍ മനസിലാകുന്നത്.

Fact Check
വാദം
അജിത് ഡോവല്‍ പിണറായി വിജയന് നേരെ തൂക്കുചൂണ്ടിയെന്നും മര്‍ദ്ദിച്ചു എന്നുമുള്ള പ്രചരണം
നിജസ്ഥിതി
അജിത് ഡോവല്‍ പിണറായി വിജയന് നേരെ തൂക്കുചൂണ്ടിയെന്നും മര്‍ദ്ദിച്ചു എന്നുമുള്ള പ്രചരണം തെറ്റാണ്. ഇത് സംബന്ധിച്ച ആധികാരികമായി എവിടേയും രേഖപ്പെടുത്തിയിട്ടില്ല
റേറ്റിങ്
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം











Click it and Unblock the Notifications