Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയില്‍ ചേർന്ന മമ്മൂട്ടിയുടെ നായിക കോണ്‍ഗ്രസ് എംപിയോ? എന്താണ് സത്യാവസ്ഥ

മഹാരാഷ്ട്രയിലെ അമരവാതി എംപിയും നടിയുമായ നവനീത് റാണ കഴിഞ്ഞ ദിവസമാണ് ബി ജെ പിയില്‍ ചേരുന്നത്. പാർട്ടി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ അവരെ ബി ജെ പി അമരവാതിയില്‍ നിന്നും ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നവനീത് റാണ മമ്മൂട്ടിയുടെ ലവ് ഇന്‍ സിംഗപ്പൂർ എന്ന ചിത്രത്തിലെ നായികയുമായിരുന്നു.

വ്യാജപ്രചരണം

മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു എംപി ബി ജെ പിയില്‍ ചേർന്നുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ പല തരത്തിലുള്ള പ്രചരണമാണ് കേരളത്തിലെ സൈബർ ലോകത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 'മഹാരാഷ്ട്രീയ മറ്റൊരു കോണ്‍‌ഗ്രസ് എംപി കൂടി ബി ജെ പിയിലേക്ക്, കോണ്‍ഗ്രസ് നേതാക്കളുടെ ബി ജെ പിയിലേക്കുള്ള ഒഴുക്ക് തുടരുന്നു' എന്നിങ്ങനെയായിരുന്നു ഇടത് അണികളുടെ പ്രചരണം.

amaravathi

ഉടന്‍ തന്നെ യു ഡി എഫ് അണികള്‍ ഇതിനെ പ്രതിരോധിച്ചുകൊണ്ട് രംഗത്ത് വന്നു. നവനീത് റാണ കോണ്‍ഗ്രസുകാരിയല്ല, കേരളത്തിലെ സി പി എം സഖ്യകക്ഷിയായ എന്‍ സി പിയുടെ എംപിയാണ് നവനീത് എന്നാണ് യു ഡി എഫ് അണികളുടെ പ്രചരണം. ഇതിനായി ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്താ കാർഡില്‍ എഡിറ്റ് ചെയ്തുള്ള പ്രചരണവും ഇവർ നടത്തുന്നു. എന്നാല്‍ രണ്ട് മുന്നണി അനുകൂലികളുടേയും അവകാശവാദം തെറ്റാണ് എന്നുള്ളതാണ് വസ്തുത.

എന്താണ് സത്യാവസ്ഥ

നേരത്തെ എന്‍ സി പി നേതാവായിരുന്നു നവനീത് റാണ എന്നത് സത്യമാണ്. 2014ൽ എൻ സി പി ടിക്കറ്റിൽ അമരാവതിയിൽ നിന്ന് മത്സരിച്ച നവനീത് റാണ ശിവസേനയുടെ ആനന്ദ്റാവു അദ്സുലിനോട് പരാജയപ്പെട്ടു. പിന്നീട് ഇവർ എന്‍ സി പി വിടുകയും ചെയ്തു. എന്നാല്‍ 2019-ൽ എൻ സി പിയുടേയും കോണ്‍ഗ്രസിന്റേയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ട് നവനീത് വീണ്ടും ലോക്സഭയിലേക്ക് മത്സരിച്ചു. ഇത്തവണ അദ്‌സുലിനെ പരാജയപ്പെടുത്തി ലോക്സഭയിലേക്ക് എത്തി. അതായത് സ്വതന്ത്രയായ നവനീതിനെ കോണ്‍ഗ്രസും എന്‍ സി പിയും ഒരു പോലെ പിന്തുണച്ചാണ് വിജയിപ്പിച്ചത്.

2019 ന് ശേഷം നവനീതും ഭർത്താവും ബി ജെ പിയെ പിന്തുണച്ച് വരികയാണ്. നവനീത് റാണയുടെ ഭർത്താവായ രവി റാണ ബദ്നേരയില്‍ നിന്നുള്ള സ്വതന്ത്ര എം എല്‍ എയാണ്. ഇദ്ദേഹവും കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേർന്നു.

വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കർശന നടപടി

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർമാർ അറിയിച്ചിട്ടുണ്ട്. ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്നത് നിരീക്ഷിക്കാൻ ജില്ലകളിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവ യഥാസമയം കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിനും നടപടിയെടുക്കുന്നതിനും ഉദ്യോഗസ്ഥർക്ക് ചീഫ് ഇലക്ടറൽ ഓഫീസർമാർ നിർദേശം നല്‍കിയിട്ടുണ്ട്.

Fact Check

വാദം

ബിജെപിയില്‍ ചേർന്ന അമരവാതി എംപി നവനീത് റാണ കോണ്‍ഗ്രസ് നേതാവ്

നിജസ്ഥിതി

ബിജെപിയില്‍ ചേർന്ന അമരവാതി എംപി നവനീത് റാണ സ്വതന്ത്ര അംഗമാണ്

റേറ്റിങ്

Misleading
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+