കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോ ബൈഡന്റെ രാഷ്ട്രീയ ഉപദേശകനായി ഇന്ത്യന്‍ വംശജനെ നിയമിച്ചോ? പ്രചരണത്തിന് പിന്നിലെ സത്യമിതാണ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ജോ ബൈഡന്‍ ഭരണനിര്‍വഹണത്തിന് വേണ്ടിയുള്ള അടിത്തറ പാകാന്‍ ആരംഭിച്ചിരുന്നു. ട്രംപ് സ്ഥാനമൊഴിയാന്‍ ഡെമോക്രാറ്റുകള്‍ ഇപ്പോള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ബൈഡന്റെ വിജയം സമ്മതിക്കാത്ത മട്ടിലാണ് ഡൊണാള്‍ഡ് ട്രംപ്. ഇതിനിടെ കഴിഞ്ഞ ദിവസം ബൈഡന്‍ വിജയിച്ചെന്ന് സമ്മതിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാല്‍ കൃത്രിമം കാണിച്ചാണ് വിജയം എന്നാണ് ട്രംപ് ട്വീറ്റുകളിലൂടെ ആരോപിച്ചത്.

biden

ഇത്തരത്തിലുള്ള ഒരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് വൈറലാവുകയാണ്. ഇന്ത്യന്‍ വംശജനായ ഒരാളെ ബൈഡന്‍ തന്റെ രാഷ്ട്രീയ ഉപദേശകനായി നിയമിച്ചെന്നാണ് പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്നത്. പോസ്റ്റ് ഇങ്ങനെ '' അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യന്‍ വംശജനായ അഹമ്മദ് ഖാനെ രാഷ്ട്രീയ ഉപദേശകനായി നിയമിച്ചിരിക്കുന്നു. ഹൈദരബാദുകാരനായ ഇന്ത്യക്കാരനാണ് അഹമ്മദ് ഖാന്‍. ഇതാണ് വിവേചനമില്ലാത്ത രാഷ്ട്രീയം''

ബൈഡനുമായി അഹമ്മദ് ഖാന്‍ ചേര്‍ന്ന് നില്‍ക്കുന്ന ചിത്രവും ഇതിനോടൊപ്പം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രചരിക്കുന്ന സന്ദേശത്തെ കുറിച്ച് അന്വേഷണത്തില്‍ നിന്ന് മനസിലായത് ഇങ്ങനെ. റിവേഴ്‌സ് ഇമേജ് സര്‍ച്ചിലൂടെ പരിശോധിച്ചപ്പോള്‍ ഈ ചിത്രം 2015ല്‍ എടുത്തതാണെന്ന് മനസിലായി. 2016ല്‍ ഡ്രാഫ്റ്റ് ബൈഡന്റെ ഡെപ്യൂട്ടി എക്‌സിക്യുട്ടീവ് ഡയറക്ടറാണ് അഹമ്മദ് ഖാന്‍. 2016ലെ തിരഞ്ഞെടുപ്പിന് വേണ്ടി രൂപീകരിച്ച ഒരു കമ്മറ്റിയായിരുന്നു അത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് അഹമ്മദ് ഖാന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടും മറ്റ് മാധ്യമങ്ങള്‍ പരിശോധിക്കുകയും ചെയ്തു. അതില്‍ ഒന്നിലും ഖാനെ രാഷ്ട്രീയ ഉപദേശകനായി നിയമിച്ച റിപ്പോര്‍ട്ടൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല.

Recommended Video

cmsvideo
ബൈഡൻ ഇന്ത്യൻ മുസ്ലീങ്ങളുടെ ഉറ്റതോഴനോ ?അറിയേണ്ടതെല്ലാം

ഇന്ത്യന്‍ വംശജനായ ഖാന്‍ അമേരിക്കയിലെ ചിക്കാഗോ സ്വദേശിയാണ്. ഒരു യൂണിവേഴ്‌സിറ്റില്‍ ഗ്ലോബല്‍ അഫേഴ്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് ഇദ്ദേഹം. അതേസമയം കോവിഡ് ടാസ്‌ക് ഫോഴ്സിന്റെ കോ ചെയര്‍ അഥവാ അധ്യക്ഷനായി ഇന്ത്യന്‍-അമേരിക്കന്‍ വംശജനായ ഡോ വിവേക് മൂര്‍ത്തിയെ നിയമിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ വംശജനായ ഫിസിഷ്യനാണ് വിവേക് മൂര്‍ത്തി. കര്‍ണാടക വംശജനായ മൂര്‍ത്തിയെ നേരത്തെ അമേരിക്കയുടെ 19ാമത് സര്‍ജന്‍ ജനറലായി നിയമിച്ചിരുന്നു. ബരാക് ഒബാമയുടെ കാലത്തായിരുന്നു നിയമനം. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കൊവിഡ് ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍രുമെന്ന് ബൈഡന്‍ അറിയിച്ചിരുന്നു.

Fact Check

വാദം

ജോ ബൈഡന്റെ രാഷ്ട്രീയ ഉപദേശകനായി ഇന്ത്യന്‍ വംശജനെ നിയമിച്ചു

നിജസ്ഥിതി

ജോ ബൈഡന്റെ രാഷ്ട്രീയ ഉപദേശകനായി ഇതുവരെ ആരെയും നിയമിച്ചിട്ടില്ല

റേറ്റിങ്

Half True
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Joe Biden appoint an Indian origin as political adviser? This is the truth behind the propaganda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X