കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ജിയോ ഇന്റര്‍നെറ്റ് നിരോധിച്ചോ? പ്രചാരണത്തിലെ സത്യാവസ്ഥ ഇതാണ്!!

Google Oneindia Malayalam News

ദില്ലി: കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് പഞ്ചാബില്‍ റിലയന്‍സ് ജിയോയുടെ മൊബൈല്‍ ടവര്‍ കര്‍ഷകര്‍ കത്തിച്ചു എന്നൊരു റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു. ഇത് വ്യാജമാണെന്ന് പിന്നാലെ തന്നെ തെളിഞ്ഞിരുന്നു. ഡെറാഡൂണിലെ ഒരു മൊബൈല്‍ ടവര്‍ കത്തിക്കുന്ന ചിത്രമാണ് കര്‍ഷക സമരവുമായി ബന്ധിപ്പിച്ച് പ്രചരിപ്പിച്ചിരുന്നത്. ഇതിന് പിന്നാലെ മറ്റൊരു പ്രചാരണം കൂടി തുങ്ങിയിരിക്കുകയാണ്. കേരളം ജിയോ ഇന്റര്‍നെറ്റ് സംസ്ഥാനത്ത് നിരോധിച്ചു എന്നാണ് വാദം. എന്താണ് ഇതിന്റെ സത്യാവസ്ഥയെന്ന് പരിശോധിക്കാം.

1

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുകേഷ് അംബാനിക്കും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നല്ല മറുപടി നല്‍കിയെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വാദങ്ങള്‍ ഉയര്‍ന്നത്. കേരളത്തില്‍ ജിയോയുടെ സേവനങ്ങള്‍ നിരോധിച്ചെന്നും, സര്‍ക്കാരിന്റെ സ്വന്തം ഇന്‍ര്‍നെറ്റ് സര്‍വീസായ കേരള ഫൈബര്‍ നൈറ്റ് ജിയോ ഈടാക്കുന്നതിനേക്കാള്‍ പകുതി വിലയ്ക്ക് ജനങ്ങള്‍ക്ക് നല്‍കാന്‍ തുടങ്ങിയെന്നുമാണ് പറയുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി കര്‍ഷക സമര അനുകൂല നീക്കമായി പ്രചരിച്ചിരുന്നു.

അതേസമയം കേരള സര്‍ക്കാര്‍ ജിയോ ഇന്റര്‍നെറ്റ് നിരോധിച്ചുവെന്നത് വ്യാജ വാര്‍ത്തയാണ്. അത്തരമൊരു നിരോധനം കേരളത്തിലില്ല. അതിലുപരി സര്‍ക്കാര്‍ ഒരിക്കലും സ്വന്തം ഇന്റര്‍നെറ്റ് സര്‍വീസ് ആരംഭിച്ചിട്ടില്ല. കേരളം ജിയോ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണെങ്കില്‍ അത് ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തയാവും. എന്നാല്‍ അത്തരമൊരു തീരുമാനം ഉണ്ടാവാത്തത് കൊണ്ട് അത് വാര്‍ത്തയായിട്ടില്ല. ഇന്റര്‍നെറ്റില്‍ അത്തരം വാര്‍ത്തകള്‍ തിരഞ്ഞാല്‍ കണ്ടെത്താനും സാധിക്കില്ല.

അതേസമയം കേരള സര്‍ക്കാര്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങള്‍ക്കും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് വഴിയാണ് ഇത് നല്‍കാന്‍ പോകുന്നത്. റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍, എയര്‍ടെല്‍ എന്നിവരെയാണ് ഈ സേവനത്തിനായി സര്‍ക്കാര്‍ സമീപിക്കുന്നത്. നിയമം നോക്കുകയാണെങ്കില്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ടെലികോം കമ്പനികളെ നിരോധിക്കാനാവില്ല. എല്ലാ ഇന്റര്‍നെറ്റ് സര്‍വീസ് കമ്പനികള്‍ രാജ്യത്ത് എവിടെയും പ്രവര്‍ത്തിക്കാം. അതുകൊണ്ട് തന്നെ പ്രചാരണം തീര്‍ത്തും വ്യാജമാണ്.

Recommended Video

cmsvideo
Jio to Offer Free Voice Calls to Other Networks Again

Fact Check

വാദം

കേരള സര്‍ക്കാര്‍ ജിയോ ഇന്റര്‍നെറ്റ് നിരോധിച്ച് പ്രചാരണം

നിജസ്ഥിതി

ഇത് തീര്‍ത്തും വ്യാജമായ വാദമാണ്. സംസ്ഥാനങ്ങള്‍ക്ക് ടെലികോം നെറ്റ്‌വര്‍ക്കുകളെ നിരോധിക്കാന്‍ സാധിക്കില്ല

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
kerala banned jio internet and started its own service is a fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X