കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടച്ചിട്ട സിനിമാ ശാലയ്ക്ക് 5 ലക്ഷം രൂപയുടെ വൈദ്യുതി ബില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കെഎസ്ഇബി

Google Oneindia Malayalam News

തിരുവനന്തപുരം; 2020മാർച്ചു മുതൽ അടഞ്ഞുകിടന്ന സിനിമാ ശാലയ്ക്ക് കെ എസ് ഇ ബി അഞ്ചു ലക്ഷത്തിലേറെ രൂപയുടെ വൈദ്യുതി ബിൽ ചുമത്തി എന്ന തരത്തിൽ വിവിധ മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് കെഎസ്ഇബി. പള്ളിക്കത്തോട് അഞ്ചാനി സിനിമാസ് ഉടമ ശ്രീ ജിജിമോൻ ജോസഫ് നടത്തിയ വാർത്താ സമ്മേളനത്തിലെ ആരോപണമായിരുന്നു ഇക്കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങളിൽ വാർത്തയായത്. മാർച്ച് മുതൽ അടച്ചിട്ടിരിക്കുന്ന തന്റെ തിയറ്ററിന് കെ എസ് ഇ ബി അന്യായമായി അതിഭീമമായ ബിൽ ചുമത്തി എന്നായിരുന്നു ആരോപണം. ഈ സംഭവത്തില്‍ വ്യക്തമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ഇബിയിപ്പോള്‍

ശ്രീ ജിജിമോൻ ജോസഫ്, അഞ്ചാനി സിനിമാസ്, പള്ളിയ്ക്കത്തോട് എന്ന പേരിൽ 1157073012958 എന്ന കൺസ്യൂമർ നമ്പരിൽ സിനിമാ തീയറ്ററിനായി LT 7C താരിഫിൽ 99 KVA കോൺട്രാക്ട് ഡിമാന്റ് വച്ച് പള്ളിയ്ക്കത്തോട് ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നുമാണ് വിവാദമായ കണക്ഷൻ നൽകിയിരിക്കുന്നത്. 2020 ഫെബ്രുവരി മാസത്തെ വൈദ്യുതി ഉപയോഗത്തിന് 02.03.2020 ൽ നൽകിയ 1,52,998/- രൂപയുടെ ബിൽ ഉൾപ്പെടെ നാളിതുവരെ അദ്ദേഹം വൈദ്യുതി ബിൽ തുക അടച്ചിട്ടില്ല. അതിനു ശേഷവും പ്രതിമാസം ശരാശരി 2000 യൂണിറ്റ് ഉപയോഗം ഉണ്ടായതായും ശരാശരി 35000 രൂപ പ്രതിമാസ ബിൽ വന്നതായും കാണുന്നുണ്ട്. ഇതെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉപകരണങ്ങൾ എല്ലാ ദിവസവും കുറച്ചു സമയമെങ്കിലും പ്രവർത്തിപ്പിച്ചില്ലെങ്കിൽ തകരാറിലായിപ്പോകും എന്നായിരുന്നു പ്രതികരണമെന്നും കെഎസ്ഇബി പറയുന്നു.

 kseb2

ലോക് ഡൗൺ കാലത്ത് കെ എസ് ഇ ബി ഇളവായി നൽകിയ ഫിക്സഡ് ചാർജ് റിബേറ്റ് തുകയായ 15,510 രൂപ കുറവു ചെയ്ത ശേഷം ഡിസംബർ മാസത്തെ ഉപയോഗം ഉൾപ്പെടെ 5,55,110/- രൂപ ഈ ഉപഭോക്താവിന് കുടിശികയായി നിലവിലുണ്ട്. ഇതിൽ ലോക്ഡൗൺ പ്രഖ്യാപനത്തിനു മുമ്പുള്ള കുടിശ്ശികയും ഉൾപ്പെടും. വൈദ്യുതി ബിൽ കുടിശിക സംബന്ധിച്ച് പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഇദ്ദേഹം ഓഫീസുമായി ബന്ധപ്പെടാനോ കുടിശ്ശിക തുക തവണകളായെങ്കിലും അടയ്ക്കുവാനോ തയ്യാറായിട്ടില്ല. അതെത്തുടർന്നാണ് 01-01-2021 തീയതിയിൽ 5,21,505/- രൂപയുടെ വൈദ്യുതി വിച്ഛേദന നോട്ടീസ് നൽകിയിട്ടുള്ളത്.

അസത്യങ്ങളും അർദ്ധ സത്യങ്ങളും പറഞ്ഞ് കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം തികച്ചും ഖേദകരമാണെന്നും ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ കെഎസ്ഇബി പറയുന്നു.

Fact Check

വാദം

അടച്ചിട്ട സിനിമാ ശാലയ്ക്ക് 5 ലക്ഷം രൂപയുടെ വൈദ്യുതി ബില്ലെന്ന് പരാതി

നിജസ്ഥിതി

വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കെഎസ്ഇബി

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
KSEB says rumors of Rs 5 lakh electricity bill for closed cinema hall are baseless
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X