Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാൻ സ്വാമിയിൽ നിന്ന് സിപ്പര്‍ കപ്പും സ്ട്രോയും പിടിച്ചെടുത്തുന്ന വാദം നിഷേധിച്ച്: എന്‍ഐഎ

ദില്ലി: ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ സ്റ്റാൻ സ്വാമിയിൽ നിന്ന് സിപ്പര്‍ കപ്പും സ്ട്രോയും പിടിച്ചെടുത്തുന്ന വാദം നിഷേധിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ). രണ്ടുമാസം മുൻപ് ഇദ്ദേഹത്തെ അറസ്റ്റുചെയ്ത സമയത്തു സിപ്പർ കപ്പും സ്ട്രോയും കണ്ടുകെട്ടിയിട്ടില്ലെന്നാണ് വാര്‍ത്താ കുറിപ്പിലൂടെ എന്‍ഐഎ വ്യക്തമാക്കുന്നത്. സാക്ഷികളുടെ സാന്നിധ്യത്തിൽ എൻ‌ഐ‌എ തിരച്ചിൽ നടത്തിയെങ്കിലും അത്തരം വസ്തുക്കളൊന്നും കണ്ടെത്താനായില്ലെന്നും എന്‍ഐഎ അവകാശപ്പെട്ടു.

പാർക്കിൻസൺസ് രോഗം മൂലം കൈവിറയ്ക്കുന്നതിനാൽ വെള്ളം വലിച്ചു കുടിക്കാനുള്ള സിപ്പർ കപ്പും സ്ട്രോയും ജയിലിൽ അനുവദിക്കണമെന്ന് സ്റ്റാന്‍ സ്വാമി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സ്റ്റാന്‍ സ്വാമിയുടെ അപേക്ഷയോട് പ്രതികരിക്കാന്‍ കോടതി എന്‍ഐഎയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണത്തിനായി 20 ദിവസം ആവശ്യപ്പെട്ടെന്നതും പ്രതിയിൽനിന്ന് ഇവ കണ്ടെടുത്തുവെന്നതുമായ റിപ്പോർട്ട് വ്യാജമാണെന്നും എൻഐഎ പത്രക്കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

nia-

വീല്‍ചെയര്‍, വാക്കിങ് സ്റ്റിക്, വാക്കര്‍ എന്നിവയോടൊപ്പം രണ്ട് സഹായികളെയും അദ്ദേഹത്തിന് ജയിലില്‍ നല്‍കുന്നുണ്ട്. അദ്ദേഹം ഒരു പാര്‍ക്കന്‍സണ്‍സ് രോഗിയാണെന്ന് ഞങ്ങള്‍ക്കറിയാമെന്നതിനാല്‍ തന്നെ എന്തിനാണ് അദ്ദേഹത്തിന് ആവശ്യമായ സംഗതികള്‍ ഞങ്ങള്‍ നല്‍കാതിരിക്കുന്നതെന്ന് ജലിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.

Fact Check

വാദം

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ സ്റ്റാൻ സ്വാമിയിൽ നിന്ന് സിപ്പര്‍ കപ്പും സ്ട്രോയും പിടിച്ചെടുത്തതായി പ്രചാരണം.

നിജസ്ഥിതി

പ്രതിയിൽനിന്ന് സിപ്പറും സ്ട്രോയും കണ്ടെടുത്തുവെന്ന റിപ്പോർട്ട് വ്യാജം

റേറ്റിങ്

Misleading
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+