കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ദിന്‍റെ തലേനാള്‍ അമരീന്ദര്‍ മുകേഷ് അംബാനിയുമായി ചര്‍ച്ച നടത്തിയെന്ന് ആരോപണം; സത്യാവസ്ഥ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പഞ്ചാബിലും ദില്ലിയിലും കര്‍ഷ പ്രതിഷേധം ശക്തമായിരിക്കെയാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്‍റെ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസത്ത ഭരത് ബന്ദിന് ഒരു ദിവസം മുമ്പ് അമരീന്ദർ സിംഗ് വ്യവസായ ഭീമന്‍ മുകേഷ് അംബാനിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഒരു ചിത്രമായിരുന്നു പ്രചരിക്കാന്‍ തുടങ്ങിയത്.

'ഭാരത് ബന്ദിന് ഒരു ദിവസം മുമ്പ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുംബൈയിൽ മുകേഷ് അംബാനിയുമായി കൂടിക്കാഴ്ച നടത്തി'- എന്ന അടിക്കുറിപ്പോടെയായിരുന്നു പ്രചാരണം. കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള അമിത് ഷായുടെ നിർദേശങ്ങളെ അദ്ദേഹം ഇതിനകം പിന്തുണച്ചിട്ടുണ്ടെന്നും പഞ്ചാബിനുള്ള നിക്ഷേപ പദ്ധതികളെക്കുറിച്ചും അംബാനി അമരീന്ദര്‍ സിങുമായി ചര്‍ച്ച നടത്തിയെന്നും പ്രചാരണമുണ്ടായിരുന്നു.

fake-news

പുതിയ കാര്‍ഷിക നിയമങ്ങൾ വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരെ അനുകൂലിക്കുന്നുവെന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്കിടയിലാണ് ചിത്രം പ്രചരിപ്പിച്ചത്. എന്നാല്‍ തികച്ചും അടിസ്ഥാന രഹിതമായ പ്രചാരണമാണ് എന്നാണ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്. ഈ ചിത്രം വാസ്തവത്തിൽ 2017 ഒക്ടോബർ 31 നാണ് അമരീന്ദര്‍ സിങ് തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തത്. ഇതോടെ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം തീര്‍ത്തും അടിസ്ഥാന രഹിതമാണ് എന്ന് വ്യക്തമാണ്.

Recommended Video

cmsvideo
Watch: Farmers install automatic roti machine at protest site | Oneindia Malayalam

Fact Check

വാദം

ഭാരത് ബന്ദിന് ഒരു ദിവസം മുമ്പ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുംബൈയിൽ മുകേഷ് അംബാനിയുമായി കൂടിക്കാഴ്ച നടത്തി

നിജസ്ഥിതി

പ്രചരിക്കുന്നത് 2017 ഒക്ടോബർ 31 ലെ ചിത്രം

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
No Amarinder and Mukesh Ambani not held any talks on the eve of farmers' bandh;this is what the truth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X