'മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനത്തിന് നേരെ ഇഷ്ടികയേറ്'; പ്രചരിക്കുന്ന വീഡിയോയുടെ സത്യം ഇതാണ്
പട്ന; ബിഹാറിൽ ആദ്യ ഘട്ട നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കൊവിഡ് ഭീതിയ്ക്കിടയിലും ശക്തമായ പ്രചരണങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ വലിയ റാലികൾക്ക് വിലകൾക്കുണ്ടെങ്കിലും പരമാവധി വീടുകൾ കയറിയുള്ള പ്രചരണങ്ങളിലാണ് രാഷ്ട്രീയ നേതാക്കൾ.ഇതിനിടയിൽ വോട്ട് തേടി ഇറങ്ങിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ജനങ്ങളുടെ കല്ലേറ് എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാകുന്നുണ്ട്.

'ബീഹാർ മുഖ്യമന്ത്രി സംഘി നിതീഷ് കുമാറിന്റെ വാഹനത്തിന് നേരെ ജനങ്ങൾ കല്ലെറിയുകയാണ്.അയാൾ അത് അർഹിക്കുന്നുണ്ട്. ജനങ്ങൾ പട്ടിയിൽ കഴിയുമ്പോൾ എസി കാറിൽ സുഖിക്കുകയാണ് ഇയാൾ', എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 2.30 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഗ്രാമത്തിലൂടെ കടന്നു പോകുന്ന എസ്യുവി വാഹന വ്യൂഹവും പോലീസ് ജീപ്പിന് നേരേ അക്രമം നടക്കുന്നത് കാണാം.ആളുകൾ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയാണ്. കല്ലേറ് തുടരുന്നതിനിടെ ഒരു പോലീസ് ജീപ്പ് റോഡില്‍ നിന്ന് തെന്നി ഓടയിലേക്ക് പോകുന്നതും പോലീസുകാര്‍ തിരിച്ചും കല്ലേറ് നടത്തുന്നതും വീഡിയോയിൽ കാണാം.
नीतिश कुमार जी आप इतना अच्छा काम करते ही क्यों हो
— MDNAJIM🛡️🇮🇳 (@MDNAJIM2) October 18, 2020
की जनता के बीच से आप को भागना पड़ रहा है
😂🤭🤪 pic.twitter.com/VkCJWMCDSv
Recommended Video
എന്നാൽ പ്രചരിക്കുന്ന വീഡിയോ ഇപ്പോഴുള്ളതല്ല. 2018 ലാണ് ഈ സംഭവം നടന്നത്.ബിഹാറിലെ ബക്സർ ജില്ലയിൽ വെച്ചായിരുന്നു ആക്രമണം നടന്നത്. വികാസ് സംഹിത യാത്രയുടെ ഭാഗമായി ഇവിടെയെത്തിയപ്പോഴായിരുന്നു വാഹന വ്യൂഹത്തിന് നേരെ ഇഷ്ടികയും കല്ലുംകൊണ്ട് ഏറുണ്ടായത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞത്. അതേസമയം കല്ലേറിൽ നിതീഷ് കുമാർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. അന്ന് ഈ സംഭവത്തിന്റെ വീഡിയോ വലിയ ചർച്ചയായിരുന്നു. ഈ വീഡിയോയാണ് വീണ്ടും വ്യാജ കുറിപ്പോടെ പ്രചരിക്കുന്നത്.

Fact Check
വാദം
ബിഹാർ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനത്തിന് നേരെ ഇഷ്ടികയേറ്'
നിജസ്ഥിതി
2018 ലേതാണ് പ്രചരിക്കുന്ന വീഡിയോ
റേറ്റിങ്
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications