കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനത്തിന് നേരെ ഇഷ്ടികയേറ്'; പ്രചരിക്കുന്ന വീഡിയോയുടെ സത്യം ഇതാണ്

Google Oneindia Malayalam News

പട്ന; ബിഹാറിൽ ആദ്യ ഘട്ട നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കൊവിഡ് ഭീതിയ്ക്കിടയിലും ശക്തമായ പ്രചരണങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ വലിയ റാലികൾക്ക് വിലകൾക്കുണ്ടെങ്കിലും പരമാവധി വീടുകൾ കയറിയുള്ള പ്രചരണങ്ങളിലാണ് രാഷ്ട്രീയ നേതാക്കൾ.ഇതിനിടയിൽ വോട്ട് തേടി ഇറങ്ങിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ജനങ്ങളുടെ കല്ലേറ് എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാകുന്നുണ്ട്.

nitishkumar-160

'ബീഹാർ മുഖ്യമന്ത്രി സംഘി നിതീഷ് കുമാറിന്റെ വാഹനത്തിന് നേരെ ജനങ്ങൾ കല്ലെറിയുകയാണ്.അയാൾ അത് അർഹിക്കുന്നുണ്ട്. ജനങ്ങൾ പട്ടിയിൽ കഴിയുമ്പോൾ എസി കാറിൽ സുഖിക്കുകയാണ് ഇയാൾ', എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 2.30 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഗ്രാമത്തിലൂടെ കടന്നു പോകുന്ന എസ്യുവി വാഹന വ്യൂഹവും പോലീസ് ജീപ്പിന് നേരേ അക്രമം നടക്കുന്നത് കാണാം.ആളുകൾ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയാണ്. കല്ലേറ് തുടരുന്നതിനിടെ ഒരു പോലീസ് ജീപ്പ് റോഡില്‍ നിന്ന് തെന്നി ഓടയിലേക്ക് പോകുന്നതും പോലീസുകാര്‍ തിരിച്ചും കല്ലേറ് നടത്തുന്നതും വീഡിയോയിൽ കാണാം.

Recommended Video

cmsvideo
Bihar assembly election pre survey prediction | Oneindia Malayalam

എന്നാൽ പ്രചരിക്കുന്ന വീഡിയോ ഇപ്പോഴുള്ളതല്ല. 2018 ലാണ് ഈ സംഭവം നടന്നത്.ബിഹാറിലെ ബക്സർ ജില്ലയിൽ വെച്ചായിരുന്നു ആക്രമണം നടന്നത്. വികാസ് സംഹിത യാത്രയുടെ ഭാഗമായി ഇവിടെയെത്തിയപ്പോഴായിരുന്നു വാഹന വ്യൂഹത്തിന് നേരെ ഇഷ്ടികയും കല്ലുംകൊണ്ട് ഏറുണ്ടായത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞത്. അതേസമയം കല്ലേറിൽ നിതീഷ് കുമാർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. അന്ന് ഈ സംഭവത്തിന്റെ വീഡിയോ വലിയ ചർച്ചയായിരുന്നു. ഈ വീഡിയോയാണ് വീണ്ടും വ്യാജ കുറിപ്പോടെ പ്രചരിക്കുന്നത്.

Fact Check

വാദം

ബിഹാർ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനത്തിന് നേരെ ഇഷ്ടികയേറ്'

നിജസ്ഥിതി

2018 ലേതാണ് പ്രചരിക്കുന്ന വീഡിയോ

റേറ്റിങ്

Half True
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
No Bihar CM Nitish kumar's convoy vehicle not attacked during Election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X