'ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനങ്ങൾ ചൈന വെടിവച്ചിട്ടു'; പ്രചരണത്തിലെ സത്യം അറിയാം
ദില്ലി; അതിർത്തിയിൽ ഇന്ത്യ-ചൈനയും സംഘർഷ സാധ്യത ഇപ്പോഴും തുടരുകയാണ്. ഇരു രാജ്യങ്ങളുടേയും കമാന്റർതല ഉദ്യോഗസ്ഥർ തമ്മിൽ പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ തുടരുകയാണെങ്കിലും ഇവയൊന്നും കാര്യമായ ഫലം ഉണ്ടാക്കിയിട്ടില്ല. അതേസമയം അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കെതിരായ വ്യാജ പ്രചരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ചൈനീസ് വിദഗ്ദനായ എന്ന് അവകാശപ്പെടുന്ന സോങ്ങ് ഷിൻ എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്. ടിബറ്റിൽ ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനങ്ങൾ ചൈന വെടിവെച്ചിട്ടെന്നാണ് അവകാശവാദം. എന്നാൽ ഇത്തരം വാദങ്ങളെ ഇന്ത്യ തള്ളി. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചു. അതേസമയം സന്ദേശ പ്രചരിച്ച ട്വിറ്റർ അക്കൗണ്ടും വ്യാജമാണെന്ന് കണ്ടെത്തി. കാലിഫോർണിയ സർവകലാശാലയിലെ സോഷ്യോളജി പ്രൊഫസറായ വാങ് ഫെങ്ങിന്റെ ചിത്രം ഉപയോഗിച്ചാണ് അക്കൗണ്ട് തയ്യാറാക്കിയിരിക്കുന്നത്.
ചൈന പാകിസ്ഥാനിൽ വിദഗ്ധനായ ഒരു കോളമിസ്റ്റാണ് താനെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ചൈന ഗ്രോവ് ടിഎക്‌സിലാണ് താൻ താമസിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.ഇയാളുടെ ട്വീറ്റുകൾ പരിശോധിച്ചാൽ പാകിസ്ഥാൻ അനുകൂല പ്രസ്താവനകളാണ് കൂടുതലും. നിരവധി മോർഫ് ചെയ്ത ചിത്രങ്ങളും അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

Fact Check
വാദം
ടിബറ്റിൽ ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനങ്ങൾ ചൈന വെടിവെച്ചിട്ടു
നിജസ്ഥിതി
ഈ വാദങ്ങളെ ഇന്ത്യ തള്ളി, അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചു.












Click it and Unblock the Notifications