• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനങ്ങൾ ചൈന വെടിവച്ചിട്ടു'; പ്രചരണത്തിലെ സത്യം അറിയാം

ദില്ലി; അതിർത്തിയിൽ ഇന്ത്യ-ചൈനയും സംഘർഷ സാധ്യത ഇപ്പോഴും തുടരുകയാണ്. ഇരു രാജ്യങ്ങളുടേയും കമാന്റർതല ഉദ്യോഗസ്ഥർ തമ്മിൽ പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ തുടരുകയാണെങ്കിലും ഇവയൊന്നും കാര്യമായ ഫലം ഉണ്ടാക്കിയിട്ടില്ല. അതേസമയം അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കെതിരായ വ്യാജ പ്രചരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ചൈനീസ് വിദഗ്ദനായ എന്ന് അവകാശപ്പെടുന്ന സോങ്ങ് ഷിൻ എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്. ടിബറ്റിൽ ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനങ്ങൾ ചൈന വെടിവെച്ചിട്ടെന്നാണ് അവകാശവാദം. എന്നാൽ ഇത്തരം വാദങ്ങളെ ഇന്ത്യ തള്ളി. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചു. അതേസമയം സന്ദേശ പ്രചരിച്ച ട്വിറ്റർ അക്കൗണ്ടും വ്യാജമാണെന്ന് കണ്ടെത്തി. കാലിഫോർണിയ സർവകലാശാലയിലെ സോഷ്യോളജി പ്രൊഫസറായ വാങ് ഫെങ്ങിന്റെ ചിത്രം ഉപയോഗിച്ചാണ് അക്കൗണ്ട് തയ്യാറാക്കിയിരിക്കുന്നത്.

ചൈന പാകിസ്ഥാനിൽ വിദഗ്ധനായ ഒരു കോളമിസ്റ്റാണ് താനെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ചൈന ഗ്രോവ് ടിഎക്‌സിലാണ് താൻ താമസിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.ഇയാളുടെ ട്വീറ്റുകൾ പരിശോധിച്ചാൽ പാകിസ്ഥാൻ അനുകൂല പ്രസ്താവനകളാണ് കൂടുതലും. നിരവധി മോർഫ് ചെയ്ത ചിത്രങ്ങളും അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

ടൊവീനോയുടെ കരളിന് സമീപത്ത് രക്തസ്രാവം,36 മണിക്കൂർ നിരീക്ഷണം വേണം, ഡോക്ടർമാർ പറയുന്നു

ട്രംപ് വംശീയവാദി, പ്രസിഡന്റ് പദവിയിലരിക്കാൻ യോഗ്യനല്ല; കടന്നാക്രമിച്ച് മിഷേൽ ഒബാമ

'നെയ്യപ്പം തിന്നാൽ രണ്ടുണ്ട്‌ ഗുണം'; ഇത് സിപിഎമ്മിനെ മുന്നിൽ കണ്ടാണ്, പരിഹസിച്ച് സന്ദീപ് വാര്യർ

ഗർഭിണിയായ 16 കാരിയെ കഴുത്തറുത്ത് കൊന്നു, തല വെട്ടിമാറ്റി; യുപിയിൽ വീണ്ടും ക്രൂരമായ കൊലപാതകം

കേരള കോണ്‍ഗ്രസിന് 9 സീറ്റുകള്‍ നല്‍കിയേക്കും, 7 സീറ്റുകളില്‍ വിജയം ഉറപ്പിക്കണം, ജോസിന് നിര്‍ദേശം

cmsvideo
  ഇന്ത്യയുടെ അടൽ ടണൽ പൊളിക്കാൻ ചൈന..ഞെട്ടൽ | Oneindia Malayalam

  Fact Check

  വാദം

  ടിബറ്റിൽ ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനങ്ങൾ ചൈന വെടിവെച്ചിട്ടു

  നിജസ്ഥിതി

  ഈ വാദങ്ങളെ ഇന്ത്യ തള്ളി, അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചു.

  റേറ്റിങ്

  False
  വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. factcheck@one.in എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.

  English summary
  no china not shot down Sukhoi Su-30 fighter jet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X