'ഹത്രാസ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നത് ലൈവായി കാണുന്ന യോഗി; യാഥാർത്ഥ്യം അറിയാം
ദില്ലി; യുപിയിലെ ഹത്രാസിൽ 19 വയസുകാരിയായ ദളിത് പെൺകുട്ടി ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാരും പോലീസും തയ്യാറാകുന്നില്ലെന്ന ആരോപണമാണ് തുടക്കം മുതൽ ഉയർന്നത്. മരണശേഷം വീട്ടുകാർക്ക് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കാൻ നൽകാതെ ബലം പ്രയോഗിച്ച് അന്ത്യകർമ്മങ്ങൾ നടത്തിയതെല്ലാം കേസിൽ പ്രതികളെ രക്ഷിക്കാനുള്ള നടപടിയായിട്ടാണ് വിലയിരുത്തപ്പെട്ടത്.

ബലം പ്രയോഗിച്ച് സംസ്കാരിച്ചു
ചൊവ്വാഴ്ച അർധരാത്രിയോടെ പോലീസ് സഫ്ദർജങ് ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റെടുത്ത് ജൻമനാടായാ ഹത്രാസിലെ ബൂൽഗാഹി ഗ്രാമത്തിൽ എത്തിച്ച് പുലർച്ചെയായിരുന്നു സംസ്കാരിച്ചത്. ഗ്രാമത്തിലെത്തിച്ച മൃതദേഹം വീട്ടുകാരെ കാണിക്കാൻ പോലീസ് തയ്യാറായില്ല.

പോലീസ് നടപടി
മൃതദേഹത്തിന് വേണ്ടി നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും ആംബുലന്ഡസ് കടത്തി വിടാതെ വീട്ടിലേക്കുള്ള വഴി അടച്ച് ബലം പ്രയോഗിച്ചായിരുന്നു സംസ്കരിച്ചത്.പ്രതിഷേധിച്ച നാട്ടുകാരെ പോലീസ് തുരത്തുകയും ചെയ്തിരുന്നു. പ്രതികളെ രക്ഷിക്കാനുള്ള പോലീസിന്റെ നീക്കമാണിതെന്ന വിമർശനം ഇതോടെ ശക്തമായിരുന്നു.

ലൈവായി കാണുന്ന യോഗി
സർക്കാരും പോലീസും പ്രതികൾക്ക് ഒത്താശ ചെയ്യുകയായണെന്നായിരുന്നു വിമർശനം. ഇത്തരം ആക്ഷേപങ്ങൾക്കിടെയാണ് യോഗിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഹത്രാസ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നത് ലൈവായി കാണുന്ന യോഗി എന്ന തരത്തിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്.

യോഗിയുടെ മൗനം
കേസിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മൗനം തുടക്കം മുതലേ വിമർശിക്കപ്പെട്ടിരുന്നു. കേസിൽ ഉയർന്ന ജാതിക്കാരായ ഠാക്കൂർ വിഭാഗത്തിൽ പെട്ടവരാണ് പ്രതികൾ. യോഗി ആദിത്യനാഥും ഠാക്കൂർ വിഭാഗക്കാരനാണ്.. അതുകൊണ്ട് തന്നെ പ്രതികൾക്ക് നേരെ സർക്കാർ കണ്ണടയ്ക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

വ്യാജ ചിത്രം
ഇതിനിടയിലാണ് യോഗിയുടെ ക്രൂരത എന്ന പേരിൽ ചിത്രങ്ങൾ പ്രചരിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണ്. ലാപ്ടോപ്പിൽ ഹത്രാസ് പെൺകുട്ടിയുടെ വീട്ടുകാരുമായി യോഗി ആദിത്യനാഥ് സംസാരിക്കുന്ന ചിത്രങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐയും നേരത്തേ യഥാർത്ഥ സംഭവത്തിന്റെ ചിത്രങ്ങളും വിവരങ്ങളും പങ്കുവെച്ചിരുന്നു.

പിതാവിനോട് സംസാരിച്ചത്
പെണ്‍കുട്ടിയുടെ അച്ഛനോടാണ് യോഗി സംസാരിച്ചത്.പെൺകുട്ടിയുടെ പിതാവിന്റെ പ്രതികരണവും എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. തങ്ങൾക്ക് നീതി ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ടെന്നായിരുന്നു പിതാവ് പറഞ്ഞച്. പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും സംസ്ഥാന സര്‍ക്കാർ പ്രഖ്യാപിച്ചിരുന്നു.

Fact Check
വാദം
ഹത്രാസ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നത് യോഗി ആദിത്യനാഥ് ലൈവായി കണ്ടു
നിജസ്ഥിതി
ഹത്രാസ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നത് യോഗി ആദിത്യനാഥ് ലൈവായി കണ്ടുവെന്നത് വ്യാജ പ്രചരണമാണ്












Click it and Unblock the Notifications