കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആവി വാരാചരണം' കൊറോണ വൈറസ്‌ മൂക്കിനകത്ത്‌ വെന്ത് മരിക്കും'; വ്യാജ പ്രചരണത്തിനെതിരെ ഷിംന അസീസ്

Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡിനെതിരായ വാക്സിന് കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിലാണ് വൈദ്യശാസ്ത്ര ലോകം. എന്നാൽ ഇപ്പോഴും വൈറസിനെ കുറിച്ച് വ്യാജ പ്രചരണങ്ങൾ കൊഴുക്കുകയാണ്. ചൂടിൽ കൊവിഡ് വൈറസ് നശിച്ച് പോകുമെന്ന് തുടങ്ങിയുള്ള പ്രചരണം തുടക്കത്തിൽ തന്നെ ഉണ്ടായിരുന്നു. ആവി പിടിച്ചാൽ കൊവിഡ് വൈറസുകൾ നശിച്ച് പോകുമെന്നാണ് ഏറ്റവും ഒടുവിലായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ യാഥാർത്ഥ്യം വെളിപ്പെടുത്തുകയാണ് ഡോക്ടർ ഷിംന അസീസ്. ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ആവി വാരാചരണം

ആവി വാരാചരണം

'ആവി വാരാചാരണം' വഴി കൊറോണ വൈറസ്‌ മൂക്കിനകത്ത്‌ വെന്ത് മരിക്കും, ലോകം കൊറോണ മുക്‌തമാകും എന്ന പോസ്‌റ്റ്‌ വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും അറഞ്ചം പുറഞ്ചം ഷെയർ ചെയ്‌ത്‌ ആത്മസായൂജ്യമടയുന്ന നെന്മമരങ്ങളേ... ഇവിടെ കമോൺ...
ഇവിടെ ഒരു ഡോക്ടറും സെപ്‌റ്റംബർ 25 മുതൽ ഒക്‌ടോബർ 1 വരെ രണ്ട്‌ നേരം ചൂടുള്ള നീരാവി മൂക്കിൽ വലിച്ച്‌ കയറ്റിയാൽ കൊവിഡ്‌ രോഗം ബാധിക്കില്ലെന്നോ മാറുമെന്നോ പറഞ്ഞിട്ടില്ല.

ആവി പിടിക്കുന്നത്

ആവി പിടിക്കുന്നത്

വെറും വ്യാജപ്രചരണമാണത്. മൂക്കടപ്പ്‌ തോന്നിയാൽ അതിന്‌ ആശ്വാസം കിട്ടാനും മൂക്കിനകത്തെ മൂക്കട്ടയെന്ന്‌ നമ്മൾ വിളിക്കുന്ന സ്രവത്തിന്റെ കട്ടി കുറയാനും ആണ്‌ ആവി പിടിക്കുന്നത്‌. ഒന്നൂടി വ്യക്‌തമാക്കിയാൽ ലക്ഷണങ്ങളെ ചികിത്സിക്കുന്ന, രോഗിക്ക്‌ കംഫർട്ട്‌ കൊടുക്കാനുള്ള ഒരു സൂത്രപ്പണി മാത്രമാണത്‌. ഇതിന്‌ പ്രത്യേകിച്ച്‌ ശാസ്‌ത്രീയ അടിസ്‌ഥാനമൊന്നുമില്ല.

വൈറസിനെ കൊല്ലാൻ ശേഷിയുള്ളതല്ല

വൈറസിനെ കൊല്ലാൻ ശേഷിയുള്ളതല്ല

മറ്റൊരു കാര്യം, മൂക്കിലും തൊണ്ടയിലും മാത്രം എത്തുന്ന ചൂടുള്ള ആവി ശ്വാസകോശത്തിനകത്ത്‌ കുടുംബവും പ്രാരാബ്‌ധവുമായി കൂടിയിരിക്കുന്ന കോവിഡ്‌ വൈറസിനെ കൊല്ലാൻ ശേഷിയുള്ളതല്ല. വെറുതേ രണ്ട്‌ നേരം ആവി മൂക്കിൽ കേറ്റാൻ വെള്ളം ചൂടാക്കാനുള്ള ഗ്യാസും കറന്റും വേസ്‌റ്റാക്കരുത്‌.

തത്കാലം നിർവ്വാഹമില്ല

തത്കാലം നിർവ്വാഹമില്ല

അശ്രദ്ധമായി ചെയ്‌താൽ പൊള്ളലേൽക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന ന്യൂനതയുമുണ്ട് ഈ പരിപാടിക്ക്‌, പ്രത്യേകിച്ച്‌ കുഞ്ഞിമക്കൾക്ക്‌. അത്തരം കേസുകൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പഴത്തെ സാഹചര്യത്തിൽ വഴീക്കൂടെ പോണോര്‌ മുഴുവൻ രാവിലേം വൈകീട്ടും ആവി വലിച്ച്‌ മൂക്കിലും അണ്ണാക്കിലും കേറ്റി പൊള്ളിക്കാൻ നിന്നാൽ അതൂടി ചികിത്സിക്കാൻ ഞങ്ങൾക്ക്‌ തൽക്കാലം നിർവ്വാഹമില്ല.

പണിയാക്കരുത് സൂർത്തുക്കളേ

പണിയാക്കരുത് സൂർത്തുക്കളേ

വെറുതേ നിങ്ങക്കും ഞങ്ങൾക്കും പണിയുണ്ടാക്കരുത്‌ സൂർത്തുക്കളേ.
ഇതൊക്കെ ഷെയർ ചെയ്യുന്ന നേരത്ത്‌ കൊറോണ വരാതിരിക്കാൻ കൈകൾ കഴുകൂ, മാസ്‌ക്‌ ധരിക്കൂ, സാമൂഹിക അകലം പാലിക്കൂ, വെറുതെ വായും പൊളിച്ച്‌ അലഞ്ഞുതിരിഞ്ഞ് നടന്ന്‌ സ്വയം ഒരു സാമൂഹികദുരന്തം ആകാതിരിക്കൂ. വേണേൽ അതെഴുതി നാല്‌ പേർക്കയച്ച്‌ കൊടുത്ത്‌ മാതൃകാമാനവരാകൂ...
പൊതുജനതാൽപര്യാർത്‌ഥം,
Dr. Shimna Azeez

അടവ് പിഴച്ച് ജോസ് കെ മാണി; കളത്തിലിറങ്ങി ഉമ്മന്‍ചാണ്ടിയും, യുഡിഎഫിലേക്ക് മടങ്ങാനും നീക്കമെന്ന സൂചനഅടവ് പിഴച്ച് ജോസ് കെ മാണി; കളത്തിലിറങ്ങി ഉമ്മന്‍ചാണ്ടിയും, യുഡിഎഫിലേക്ക് മടങ്ങാനും നീക്കമെന്ന സൂചന

ലൈഫ്‌ മിഷന്‍; രേഖകള്‍ വിജിലന്‍സ്‌ പിടിച്ചെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് മുല്ലപ്പെള്ളിലൈഫ്‌ മിഷന്‍; രേഖകള്‍ വിജിലന്‍സ്‌ പിടിച്ചെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് മുല്ലപ്പെള്ളി

മനുഷ്യരാശിയുടെ ശത്രുക്കൾക്കെതിരെ ശബ്ദമുയർത്താൻ ഇന്ത്യ മടിക്കില്ല;ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രിമനുഷ്യരാശിയുടെ ശത്രുക്കൾക്കെതിരെ ശബ്ദമുയർത്താൻ ഇന്ത്യ മടിക്കില്ല;ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രി

കേരളത്തിൽ 7000 കടന്ന് കൊവിഡ്, 6668 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം, 3199 പേര്‍ക്ക് രോഗമുക്തികേരളത്തിൽ 7000 കടന്ന് കൊവിഡ്, 6668 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം, 3199 പേര്‍ക്ക് രോഗമുക്തി

Fact Check

വാദം

ആവി പിടിച്ചാൽ കൊവിഡ് വൈറസുകൾ നശിച്ച് പോകും

നിജസ്ഥിതി

ആവി പിടിച്ചാൽ കൊവിഡ് വൈറസുകൾ നശിച്ച് പോകില്ല. ഇതിന് പ്രത്യേകിച്ച് ശാസ്ത്രീയ അടിസ്ഥാനമില്ല

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
No corona virus wont die in Vaporizer;Shimna Azeez against fake propaganda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X