Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് ജനവരി 25 വരെ പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചോ? സത്യാവസ്ഥ ഇതാണ്

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകളിൽ വലിയ വർധനവാണ് ഉണ്ടായിക്കോണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി 2,58,089 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 16,56,341 പേരാണ്. ഒമൈക്രോൺ കേസുകളിലും വലിയ വർധനവ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ സോഷ്യൽമീഡിയയിൽ സജീവമായിട്ടുണ്ട്. ഇത്തരം വാർത്തകളെ തള്ളുകയാണ് കേന്ദ്രസർക്കാർ.

ജനവരി 25 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചരണം. എന്നാൽ ഇതെല്ലാം വെറും പ്രചരണങ്ങൾ മാത്രമാണെന്നും ആധികാരികമായ ശ്രോതസുകളിൽ നിന്നും മാത്രമുള്ള വാർത്തകൾ മാത്രമേ വിശ്വസിക്കാവൂവെന്നും സർക്കാർ വ്യക്തമാക്കി. വ്യാജ വാർത്തകൾ പങ്കുവെയ്ക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടു.

pti19-07-2020-000129b-1601551215-164

രാജ്യത്ത് നിലവിൽ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 19.65 ശതമാനമാണ്.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 14.41 ശതമാനവും.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,740 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,52,37,461 ആയി
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 4.43 ശതമാനമാണ്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,13,444
പരിശോധനകൾ നടത്തി. ആകെ 70.37 കോടി (70,37,62,282) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 14.41 ശതമാനമാണെന്നും സർക്കാർ അറിയിച്ചു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 39 ലക്ഷത്തിലധികം (39,46,348) ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 157.20 കോടി (1,57,20,41,825) കടന്നതായും സർക്കാർ അറിയിച്ചു. 1,68,75,217 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.ഇതുവരെ രാജ്യത്ത് 8,209 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്, ശനിയാഴ്ചയേക്കാൾ 6.02 % -ത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ഉള്ളത്. 41,327 കേസുകളാണ് ഇവിടെ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. മിക്രോൺ വകഭേദം ഇത് വരെ 1,738 പേരിലാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്.അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ രണ്ടരലക്ഷം കവിഞ്ഞതോടെ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പൊതുപരിപാടികൾ നടത്തുന്നതിലും കൂട്ടം കൂടുന്നതിലുമെല്ലാം നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam

    Fact Check

    വാദം

    രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചെന്ന് പ്രചരണം

    നിജസ്ഥിതി

    രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ല

    റേറ്റിങ്

    Misleading
    വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+