കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒക്ടോബർ 1 ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും'; പ്രചരണത്തിന് പിന്നിലെ സത്യം ഇതാണ്

Google Oneindia Malayalam News

ദില്ലി; കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാനപങ്ങളും അടച്ചത്. അൺലോക്ക് നാലാം ഘട്ടത്തിലേക്ക് രാജ്യം കടന്നപ്പോൾ നിരവധി കാര്യങ്ങളിൽ ഇളവ് പ്രഖ്യാപിച്ചെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ല. അതിനിടെ ഒക്ടോബർ 1 ഓടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായിരിക്കുന്നത്.

പ്രചരണം ഇങ്ങനെ

പ്രചരണം ഇങ്ങനെ

'9 മുതൽ 12 വരെയുള്ള ക്ലാസുകൾ സപ്റ്റംബർ 21 നും 15 ദിവസത്തിന് ശേഷം 6-8 വരെയുള്ള ക്ലാസുകളും പിന്നീട് 15 ദിവസത്തിന് ശേഷം 1-8 വരെയുള്ള കുട്ടികൾക്കും ക്ലാസുകൾ തുടങ്ങും.
പരീക്ഷകൾ എങ്ങനെ നടത്താമെന്ന് സർവകലാശാലകൾ വ്യക്തമാക്കും. അടുത്ത ആഴ്ച മുതൽ കോളേജുകളിൽ പ്രവേശനം ആരംഭിക്കും. ഒക്ടോബർ 1 മുതൽ എല്ലാ സ്കൂളുകളും കോളേജുകളും പൂർണ്ണമായും പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു' എന്നാണ് പ്രചരിക്കുന്നത്. എന്നാൽ ഇതെല്ലാം വെറും വ്യാജപ്രചരണങ്ങളാണ്.

30 വരെ തുറക്കില്ലെന്ന്

30 വരെ തുറക്കില്ലെന്ന്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സപ്റ്റംബർ 30 വരെ അടച്ചിടുമെന്ന് അൺലോക്ക് 4 ന്റെ ഭാഗമായി പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിൽ കേന്ദ്രം അറിയിച്ചിരുന്നു. അതേസമയം ഓൺലൈൻ അധ്യാപനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 50 ശതമാനം അധ്യാപക, അനധ്യാപക ജീവനക്കാരും വിദ്യാലയങ്ങളിൽ ഹാജരാകകണം.

നിർദ്ദേശം ഇങ്ങനെ

നിർദ്ദേശം ഇങ്ങനെ

9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അവരുടെ അധ്യാപകരിൽ നിന്ന് മാർഗ്ഗനിർദ്ദേശം സ്വീകരിക്കുന്നതിന് കണ്ടെയ്‌ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിലെ സ്കൂളുകൾ സന്ദർശിക്കാൻ അനുവാദമുണ്ട്. രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതത്തോടെ മാത്രമേ ഇത് അനുവദിക്കുകയുള്ളൂവെന്നും കേന്ദ്രം വ്യക്തമാക്കിയിരു്നു.

സീറോ അക്കാദമിക് വർഷം

സീറോ അക്കാദമിക് വർഷം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലപാട്. ഡിസംബർ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കേണ്ടതുണ്ടോയെന്ന തിരുമാനം പിന്നീട് അറിയിക്കും. അധ്യായന വർഷം ഉപേക്ഷിക്കാതെ പരീക്ഷ അടക്കം പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം.ഈ അക്കാദമിക വർഷത്തെ സീറോ അക്കാദമിക് ഇയർ ആയി പരിഗണിക്കാനും ആലോചനയുണ്ട്.

കേരളം പിടിക്കണം;യുഡിഎഫ് എംപിമാർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് , താത്പര്യം അറിയിച്ച് നേതാക്കൾകേരളം പിടിക്കണം;യുഡിഎഫ് എംപിമാർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് , താത്പര്യം അറിയിച്ച് നേതാക്കൾ

ജോസിന്റെ ഇടതുമുന്നണി പ്രവേശനം; 35 ഓളം തദ്ദേശ സ്ഥാപനങ്ങളിൽ നേട്ടം.. എൽഡിഎഫ് കണക്ക് കൂട്ടൽ ഇങ്ങനെജോസിന്റെ ഇടതുമുന്നണി പ്രവേശനം; 35 ഓളം തദ്ദേശ സ്ഥാപനങ്ങളിൽ നേട്ടം.. എൽഡിഎഫ് കണക്ക് കൂട്ടൽ ഇങ്ങനെ

കാസർഗോഡ് കൊവിഡ് ബാധിതരുടെ എണ്ണം 6000 കടന്നു; നിയന്ത്രണങ്ങൾ ലംഘിച്ചാൽ 10 ഇരട്ടി പിഴകാസർഗോഡ് കൊവിഡ് ബാധിതരുടെ എണ്ണം 6000 കടന്നു; നിയന്ത്രണങ്ങൾ ലംഘിച്ചാൽ 10 ഇരട്ടി പിഴ

ഇനി വോഡാഫോണും ഐഡിയയും ഇല്ല, പകരം 'വി'!! പ്രഖ്യാപനം 2 വർഷത്തിന് ശേഷംഇനി വോഡാഫോണും ഐഡിയയും ഇല്ല, പകരം 'വി'!! പ്രഖ്യാപനം 2 വർഷത്തിന് ശേഷം

Fact Check

വാദം

ഒക്ടോബർ 1 മുതൽ എല്ലാ സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

നിജസ്ഥിതി

വിദ്യാഭ്യാസ മന്ത്രി അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
no educational institutions won't open in Octobar 4
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X