'മോദി ഷാ സഖ്യത്തിന് രാജ്യം കൈമാറിയിതില്‍ ഖേദിക്കുന്നു'; അദ്വാനി അങ്ങനെ പറഞ്ഞോ?സത്യം ഇതാണ്
ദില്ലി; മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയുടെ പേരിൽ വ്യാജപ്രചരണം. 'മോദി ഷാ സഖ്യത്തിന് രാജ്യം കൈമാറിയിതില്‍ ഖേദിക്കുന്നുവെന്ന് എൽകെ അദ്വാനി പറഞ്ഞെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരണം കൊഴുക്കുകയാണ്. എൽകെ അദ്വാനി എന്ന ട്വിറ്റർ പ്രൊഫൈലിൽ നിന്നുമാണ് രാജ്യത്തെ ഇന്നത്തെ അവസ്ഥയിൽ മോദിയേയും ഷായേയും കുറ്റപ്പെടുത്തിയുള്ള ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് വാട്സ് ആപ്പിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്

പ്രചരിക്കുന്ന ഒരു ട്വീറ്റ് ഇങ്ങനെ-'എന്റെ കൈപിടിച്ച് വളർന്ന കുഞ്ഞുങ്ങളാണ് മോദിയും ഷായും. അതുകൊണ്ട് തന്നെ രാജ്യം അവർക്ക് കൈമാറിയതിൽ ഞാൻ ഒരു എതിർപ്പും പ്രകടിപ്പിച്ചിരുന്നില്ല. എന്റെ കുട്ടികൾ എന്റെ രാജ്യത്തെ ലോകത്തിന്റെ യജമാനൻ ആക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നാൽ പൊതുജനത്തിന് ആശ്വസിക്കാൻ ഒന്നുമില്ലാത്ത വിധം അവർ രാജ്യത്തെ കൊണ്ടെത്തിച്ചു.ഇതറിയുമായിരുന്നുവെങ്കിൽ ഈ വ്യാപാരികൾക്ക് രാജ്യത്തെ കൈമാറുമായിരുന്നില്ല.'
സംഘപരിവാറിന് അനാവശ്യമായ പ്രധാനം നൽകിയതാണ് ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്. ഞാൻ എന്നും ആർഎസ്എസിനെ സേവിച്ചു. സംഘത്തിൽ ഉള്ളവരെ ഞാൻ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കയറ്റി. ഞാൻ രാജ്യത്തിന്റെ നൻമ മാത്രമാണ് ആഗ്രഹിച്ചത്. എന്നാൽ എന്റെ തെറ്റ് രാജ്യത്തെ നരക സമാനമായ സാഹചര്യത്തിലേക്ക് എത്തിക്കുമെന്ന് കരുതിയില്ല, മറ്റൊരു ട്വീറ്റിൽ പറയുന്നു.
നിരവധി പേർ ഈ രണ്ട് പോസ്റ്റുകളും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ അദ്വാനിയുടെ പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ പോസ്റ്റുകൾ പ്രചരിക്കുന്നത്. മാത്രമല്ല അദ്വാനിക്ക് ട്വിറ്ററിൽ അക്കൗണ്ടും ഇല്ല.

Fact Check
വാദം
മോദി ഷാ സഖ്യത്തിന് രാജ്യം കൈമാറിയിതില്‍ ഖേദിക്കുന്നുവെന്ന് മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി പറഞ്ഞു
നിജസ്ഥിതി
അദ്വാനിയുടെ പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ പോസ്റ്റുകൾ പ്രചരിക്കുന്നത്. മാത്രമല്ല അദ്വാനിക്ക് ട്വിറ്ററിൽ അക്കൗണ്ടും ഇല്ല.












Click it and Unblock the Notifications