• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മിഠായി പെട്ടിയും പിടിച്ച് രാഹുൽ ഗാന്ധിക്കും സോണിയക്കും കാവൽ നിന്ന് മൻമോഹൻ സിംഗ്'; പിന്നിൽ

 • By Aami Madhu

ദില്ലി; ഇന്ത്യ-ചൈന സംഘർഷ വിഷയത്തിൽ കേന്ദ്രസർക്കാരിനെ മുൾമുനയിൽ നിർത്തുകയാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. ചൈനയ്ക്ക് ശക്തമായ തിരിച്ചടി നൽകണമെന്ന് ആവശ്യപ്പെട്ട് സിംഗ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

സിംഗ് വീണ്ടും സജീവമായി തുടങ്ങിയതോടെ കോൺഗ്രസിന്റെ പാവയാണ് അദ്ദേഹം എന്ന വിമർശനമാണ് ബിജെപി നേതാക്കൾ ഉയർത്തുന്നത്. ഇതിന് പിന്നാലെ അദ്ദേഹത്തന്റെ ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സേവകനെന്ന്

സേവകനെന്ന്

ഗാന്ധികുടുംബത്തിന്റെ സേവകനാണ് മൻമോഹൻ സിംഗ് എന്നാണ് ബിജെപി നേതാക്കൾ ഉയർത്തുന്ന വിമർശനം. ഇത് സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു ചിത്രവും പ്രചരിപ്പിച്ചു. എഴുത്തുകാരി ഷെഫാലി വൈദ്യയാണ് ചിത്രം ട്വീറ്റ് ചെയ്തത്.

രാഹുലിനും സോണിയയ്ക്കും സമീപം

രാഹുലിനും സോണിയയ്ക്കും സമീപം

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഒരു ചെറിയ പെട്ടി മധുരം കൈയ്യിൽ കരുതി തൊട്ട് അടുത്ത് നിൽക്കുന്ന മൻമോഹൻ സിംഗ് ഇതായിരുന്നു ചിത്രം. കുടുംബ സേവകനായ രാമുക്കാക്കയുടെ അപൂർവ്വ ചിത്രം കണ്ടോ? ഷെഹ്സാദയും ദൊവാജർ ചക്രവർത്തിനിയും സാധാരണക്കാരുമായി ഇടപെടുന്നു എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്.

സ്വാതന്ത്ര്യ ദിനത്തിൽ

സ്വാതന്ത്ര്യ ദിനത്തിൽ

ഇതിനോടകം 1000 ത്തോളം പേരാണ് ചിത്രം പങ്കുവെച്ചത്. ഹിന്ദി സിനിമയിൽ സാധാരണ വേലക്കാരുടെ പേര് രാമു എന്നായിരിക്കും. ഇത് വെച്ചായിരുന്നു പരിഹാസം. എന്നാൽ 69ാമത് സ്വതന്ത്ര ദിനത്തിൽ എടുത്ത ഒരു ചിത്രമാണ് വ്യാജ കുറിപ്പോടെ പ്രചരിക്കുന്നത്.

ഔദ്യോഗിക പേജിലും

ഔദ്യോഗിക പേജിലും

ഇതേ ചിത്രം കോൺഗ്രസിന്റെ ഔദ്യോഗിക പേജിലും കാണാം. ചിത്രത്തിൽ സോണിയയുടേയും രാഹുൽ ഗാന്ധിയുടേയും കൈയ്യിൽ ഇത് മധുപലഹാരത്തിന്റെ ബോക്സ് ഉണ്ട്. ഫ്ളാഗ് ഉയർത്തിയ ശേഷം എല്ലാവരും ചേർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തിരുന്നു.

cmsvideo
  rahul gandhi expect kc venugopal to next kerala cm
  വ്യാജ കുറിപ്പോടെ

  വ്യാജ കുറിപ്പോടെ

  നേരത്തേയും ഇതേ ചിത്രം വ്യാജ കുറിപ്പോടെ പ്രചരിച്ചിരുന്നു. ഇന്ത്യ എഗെയിൻസ്റ്റ് പെർസ്റ്റിറ്റ്യൂട്ട്സ് എന്ന ഗ്രൂപ്പാണ് ചിത്രം പങ്കുവെച്ചത്. മിഠായി ബോക്സുമായി കാത്ത് നിൽക്കുന്ന കാവൽക്കാരൻ, അദ്ദേഹത്തിന്റെ പദവിയ്കക് വിലയില്ലേ? എന്ന വരികളോടെയായിരുന്നു അന്ന് ചിത്രം പ്രചരിച്ചത്.

  നേരത്തേയും പങ്കുവെച്ചു

  നേരത്തേയും പങ്കുവെച്ചു

  അതേസമയം വൈദ്യ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിടുന്നത് ഇതാദ്യമല്ല.2017 ലും അവർ ഈ ചിത്രം വ്യാജ കുറിപ്പോടെ പ്രചരിപ്പിച്ചിരുന്നു. നേരത്തേ സോണിയാ ഗാന്ധിയുടെ കാൽതൊട്ട് വന്ദിക്കുന്ന മൻമോഹൻ സിംഗ് എന്ന പേരിൽ മറ്റൊരി ഫോട്ടോ സംഘപരിവാർ പ്രൊഫൈലുകളിൽ നിന്ന് പ്രചരിച്ചിരുന്നു.

  കാൽ തൊട്ട് വണങ്ങിയെന്ന്

  കാൽ തൊട്ട് വണങ്ങിയെന്ന്

  സോണിയയ്ക്ക് 71, മൻമോഹൻ സിംഗിന് 85, തന്നെക്കാൾ പ്രായക്കുറവുള്ള സോണിയ ഗാന്ധിയുടെ കാൽതൊട്ട് വന്ദിക്കുന്ന നമ്മുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്. എന്നാൽ ഈ ചിത്രങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.

  യൂത്ത് കോൺഗ്രസ് കൺവെൻഷൻ

  യൂത്ത് കോൺഗ്രസ് കൺവെൻഷൻ

  2011 നവംബര്‍ 29ന് ദില്ലിയില്‍ വെച്ച് നടന്ന യൂത്ത് കോണ്‍ഗ്രസിന്‍റെ ദേശീയതല കണ്‍വന്‍ഷന്‍റെ ചിത്രമാണ് തെറ്റായ കുറിപ്പോടെ പ്രചരിച്ചത്. രിപാടിയിൽ പങ്കെടുത്ത ഒരു പാർട്ടി പ്രതിനിധിയാണ് സോണിയയുടെ കാൽ തൊട്ട് വണങ്ങുന്നത്. ഇന്ത്യ ടുഡെയുടെ ഫോട്ടോഗ്രാഫർ ശേഖർ യാദവാണ് ചിത്രം പകർത്തിയത്.

  ടർബൻ ധരിച്ച്

  ടർബൻ ധരിച്ച്

  വേദിയിൽ നീല നിറത്തിലുള്ള ടർബൻ ധരിച്ച് മൻമോഹൻ സിംഗ് പങ്കെടുക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. ഗെറ്റി ഇമേജിൽ ഈ ചിത്രം ലഭ്യമാണ്. ഇതാണ് വ്യാജ പേരിൽ പ്രചരിപ്പിക്കുന്നത്. നേരത്തേയും ഇതേ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം നടന്നിരുന്നു.

  മണിപ്പൂരിൽ കണക്ക് കൂട്ടൽ പിഴച്ച് അമിത് ഷാ; ബിജെപി വെട്ടിൽ!! പുതിയ രാഷ്ട്രീയ നാടകം

  കൗതുകം ലേശം കൂടിപ്പോയി; ഇന്ധന വിലവർധനവിനെതിരെ ഒട്ടകവുമായി പ്രതിഷേധിച്ചു, കേസ്

  ചൈനയ്ക്ക് കോൺഗ്രസ് 43,000 കിമി പ്രദേശം കൊടുത്തെന്ന് നദ്ദ; ഭൂമിശാസ്ത്രം പഠിപ്പിച്ച് ട്വിറ്റേറിയൻസ്

  English summary
  No manmohan singh not hold any chocolate box as a servant
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X