കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ നാവിക സേനയുടെ കപ്പലിനെ പാക് സൈന്യം തടഞ്ഞോ?: പ്രചരണത്തിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ

Google Oneindia Malayalam News

പാക് മാധ്യമപ്രവര്‍ത്തകനായ മൊയീദ് പിര്‍സാദ പങ്കുവെച്ച ഒരു വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഒരു നാവികസേന കപ്പലിന് അടുത്തേക്ക് മറ്റൊരു കപ്പല്‍ അപകടകരമായ രീതിയില്‍ വരുന്നതിന്‍റെ ദൃശ്യങ്ങളാണ് പിര്‍സാദ പങ്കുവെച്ചത് 'അറബിക് സമുദ്രത്തില്‍ വെച്ച് ഇന്ത്യന്‍ കപ്പലിനെ പാകിസ്താന്‍ നാവികസേന തടഞ്ഞു എന്ന' അടിക്കുറിപ്പോടെയാണ് അദേഹം വീഡിയോ പങ്കുവെച്ചത്.

ട്വിറ്ററില്‍‌ രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ള മാധ്യമപ്രവര്‍ത്തകനാണ് മൊയീദ് പീര്‍സാദ. അതുകൊണ്ട് തന്നെ ഈ വീഡിയോയ്ക്ക് വലിയ തോതിലുള്ള പ്രചാരവും സാമുഹ്യമാധ്യമങ്ങളില്‍ ലഭിച്ചു. എന്നാല്‍ ഇതേ വീഡിയോ തന്നെ മറ്റൊരു അടിക്കുറിപ്പോടെയാണ് വാട്സാപ്പില്‍ പ്രചരിക്കുന്നത്.

അടിക്കുറിപ്പ്

അടിക്കുറിപ്പ്

'അപൂര്‍വ്വമായ സംഭവം, പാക്കിസ്ഥാന്‍റെ നാവികസേന കപ്പലായ പിഎന്‍എസ് - 182 ഉം ഇന്ത്യയുടെ കപ്പലായ ഐഎന്‍എസ്- തലവാറും ഗുജറാത്ത് തീരത്ത് കൂട്ടിമുട്ടിയപ്പോള്‍' എന്ന അടിക്കുറിപ്പാണ് വാട്സാപ്പിലെ പ്രചരണത്തിനുള്ളത്. എന്നാല്‍ ഈ രീതിയിലുള്ള എല്ലാ പ്രചരണങ്ങളും തീര്‍ത്തും തെറ്റാണെന്നാണ് പ്രചാരണത്തിന്‍റെ സത്യാവസ്ഥ അന്വേഷിച്ചു പോകുമ്പോള്‍ കണ്ടെത്താന്‍ കഴിയുക.

ബാബര്‍ ഡി-182

ബാബര്‍ ഡി-182

2011 ലാണ് വീഡിയോയ്ക്ക് ആധാരമായ സംഭവം നടക്കുന്നത്. പാകിസ്ഥാന്‍ നാവികസേനയുടെ ബാബര്‍ ഡി-182 എന്ന കപ്പല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇന്ത്യന്‍ കപ്പലിന് അടുത്തേക്ക് കടന്നു വരികയായിരുന്നു. ഈ കടന്നു കയറ്റം മൂലം ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ഗോദാവരി എന്ന കപ്പലിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

വാട്സാപ്പില്‍

വാട്സാപ്പില്‍

വാട്സാപ്പില്‍ പ്രചരിപ്പിക്കപ്പെടുന്നത് പോലെ വീഡിയോയില്‍ കാണുന്ന ഇന്ത്യന്‍ കപ്പല്‍ ഐഎന്‍സ് തല്‍വാര്‍ അല്ല എന്ന് വ്യക്തം. മാത്രവുമല്ല, ബാബര്‍ ഡി-182 എന്ന കപ്പല്‍ പാക് നാവിക സേന 2015 ല്‍ ഡി കമ്മീഷന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. 2011 ല്‍ വലിയ വാര്‍ത്തയായിരുന്ന ഈ സംഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര മേഖലയിലും ചര്‍ച്ചാ വിഷയമായിരുന്നു.

ഗൂഗിളില്‍ തിരഞ്ഞാല്‍

ഗൂഗിളില്‍ തിരഞ്ഞാല്‍

PNS 182 എന്ന കീവേഡ് ഉപയോഗിച്ച് ഗൂഗിളില്‍ തിരഞ്ഞാല്‍ 2014ല്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോ വീഡിയോ കാണാന്‍ സാധിക്കും. ഇന്ത്യയും പാകിസ്താനും തമ്മിൽ ഏദൻ ഉൾക്കടലിൽ വെച്ച് വ്യാപാര കപ്പലായ എം‌വി സ്യൂസിനെ രക്ഷപ്പെടുത്തുമ്പോൾ എന്ന തലകെട്ടാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്

യൂട്യൂബില്‍

2011 ആഗസ്റ്റില്‍ എന്‍ഡിടിവിയുടെ യൂട്യൂബ് ചാനല്‍ പങ്കുവെച്ച ഒരു വീഡിയോയും ഗൂഗിളില്‍ കാണാന‍് സാധിക്കും. ഐഎന്‍എസ് ഗോദാവരിയില്‍ ഇടിച്ചതിന് ശേഷം പാക് യുദ്ധക്കപ്പലിലെ ആഘോഷങ്ങളാണ് വീഡിയോയില്‍ കാണിക്കുന്നത്. ഈ വീഡിയോ ആണ് ഇപ്പോള്‍ തെറ്റായ രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 2011 ജൂൺ 16 ന് പാകിസ്താൻ യുദ്ധക്കപ്പലായ പി‌എൻ‌എസ് ബാബർ ഐ‌എൻ‌എസ് ഗോദാവരിയുടെ പിറകില്‍ ഇടിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് എന്‍ഡിടിവി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 വമ്പന്‍ പദ്ധതിയുമായി യുഎഇ; റംസാനില്‍ 'ഒരു കോടി ആശ്വാസം', രാജ്യം കണ്ട ഏറ്റവും വലിയ ഉദ്യമം വമ്പന്‍ പദ്ധതിയുമായി യുഎഇ; റംസാനില്‍ 'ഒരു കോടി ആശ്വാസം', രാജ്യം കണ്ട ഏറ്റവും വലിയ ഉദ്യമം

ചരിത്രം വിലയിരുത്തും: സ്പ്രിംക്ളർ വിവാദത്തിൽ കൂടുതല്‍ വിശദീകരണമില്ലാതെ മുഖ്യമന്ത്രിചരിത്രം വിലയിരുത്തും: സ്പ്രിംക്ളർ വിവാദത്തിൽ കൂടുതല്‍ വിശദീകരണമില്ലാതെ മുഖ്യമന്ത്രി

English summary
no, pakistan Navy ship not intercept an Indian ship recently?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X