'കാർഷിക നിയമങ്ങൾക്കെതിരെ കർഷകർക്കൊപ്പം പ്രതിഷേധിച്ച് സൈന്യവും'; വീഡിയോ വ്യാജമെന്ന് കരസേന
ദില്ലി; കേന്ദ്രസർക്കാരിന്റെ വിവാദ നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് നിരവധി പേർ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇക്കൂട്ടത്തിൽ സൈനിക അംഗങ്ങളും ഉണ്ടായിരുന്നോ? കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയായിരുന്നു ഇത് സംബന്ധിച്ചും ചോദ്യങ്ങളുയർന്നത്. കേന്ദ്ര സര്‍ക്കാരിനെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൈനികര്‍ പ്രതിഷേധിക്കുന്നു എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പ്രചരിച്ചത്. എന്നാൽ അത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്നും ഇന്ത്യൻ കരസേന വ്യക്തമാക്കി.

സമരപന്തലിന് താഴെ സൈനികർ സാധാരണക്കാർക്കൊപ്പം നിൽക്കുന്ന വീഡിയോയായിരുന്നു പട്ടാളക്കാർ കർഷകർക്കൊപ്പം പ്രതിഷേധിക്കുന്നുവെന്ന തരത്തിൽ പ്രചരിച്ചത്. പഞ്ചാബ് റെജിമെന്റിലെ പട്ടാളക്കാരാണ് കർഷകർക്കൊപ്പം പ്രതിഷേധിച്ചതെന്നായിരുന്നു പ്രചരണം.ഇതോടെ നിരവധി പേർ വീഡിയോ പങ്കുവെച്ചിരുന്നു. എന്നാൽ പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്ന് കരസേന വിശദീകരിച്ചു.
കിടിലന്‍ ലുക്കില്‍ സാനിയ അയ്യപ്പന്‍; സൂപ്പര്‍ ഹോട്ടെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ 11 മാസമായി കർഷകർ സമരത്തിലാണ്. കർഷക പ്രതിഷേധങ്ങൾക്കിടെ ഇതുവരം 750 ഓളം കർഷകർ മരിച്ചെന്ന് നേരത്തേ സമര നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കിയിരുന്നു. നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കർഷകരുടെ നിലപാട്. അതേസമയം നിയമങ്ങൾ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രസർക്കാർ.
Recommended Video

Fact Check
വാദം
ഇത്തരത്തില്‍ സംഭവം ഉണ്ടായിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്നും ഇന്ത്യൻ കരസേന വ്യക്തമാക്കി.
നിജസ്ഥിതി
ഇത്തരത്തില്‍ സംഭവം ഉണ്ടായിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്നും ഇന്ത്യൻ കരസേന വ്യക്തമാക്കി.












Click it and Unblock the Notifications