• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹാഥ്റാസിലേക്കുള്ള യാത്രയിൽ തമാശ പറയുന്ന രാഹുലും പ്രിയങ്കയും,വീഡിയോയിലെ ചിരി';പ്രചരണത്തിലെ സത്യം

 • By Aami Madhu

ഹാഥ്രാസിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് ഇക്കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമാ.യ പ്രിയങ്ക ഗാന്ധിയും സന്ദർശിച്ചത്. വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു രാഹുലും പ്രിയങ്കയും ഹത്രാസിലെ വീട്ടിലെത്തിയത്. പെൺകുട്ടിയുടെ വീട്ടുകാരുമായി ഏറെ നേരം സംസാരിച്ച ശേഷമായിരുന്നു ഇരുവരുടേയും മടക്കം.

അതേസമയം ഇരുവരുടേയും ഹഥ്രാസിലേക്കുള്ള കാർ യാത്ര സംബന്ധിച്ചുള്ള ചില പ്രചരണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമായിരിക്കുന്നത്.

ആദ്യ ശ്രമം

ആദ്യ ശ്രമം

ഹഥ്രാസിലേക്ക് ആദ്യം പുറപ്പെട്ട രാഹുലിനേയും പ്രിയങ്കയേയും യുപി പോലീസ് തടയുകയായിരുന്നു. തടസങ്ങളെ ഭേദിച്ച് മുന്നോട്ട് പോയ രാഹുലിന് നേരെ പോലീസ് ലാത്തി വീശിയതും അദ്ദേഹത്തിനെ തള്ളിയിട്ട ചിത്രങ്ങളുമൊക്കെ പുറത്തുവന്നിരുന്നു. അതേസമയം ഹഥ്രാസിലേക്ക് ഇരുവരേയും കടത്തി വിടാൻ പോലീസ് തയ്യാറായില്ല. മാത്രമല്ല കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

കാറോടിച്ച് പ്രിയങ്ക ഗാന്ധി

കാറോടിച്ച് പ്രിയങ്ക ഗാന്ധി

എന്നാൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് വീണ്ടും ഇരുവരും ഹഥ്രാസിലേക്ക് പുറപ്പെടുകയായിരുന്നു. അന്ന് പ്രിയങ്ക ഗാന്ധി ഓടിച്ച കാറിലിരുന്നായിരുന്നു രാഹുലിന്റെ യാത്ര . രാഹുലിനെ ഒപ്പമിരുത്തി പ്രിയങ്ക കാർ ഓടിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൻ വൈറലാവുകയും ചെയ്തിരുന്നു.

തമാശ പറഞ്ഞ്

തമാശ പറഞ്ഞ്

എന്നാൽ ഈ യാത്രയിൽ ഇരുവരും ചിരിച്ച് ഉല്ലസിച്ച് തമാശകൾ പറഞ്ഞാണ് ഹഥ്രാസിലേക്ക് പോകുന്നതെന്ന കുറിപ്പോടെയാണ് ചിലർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഷയത്തെ അവർ എത്ര ഗൗരവത്തോടെയാണ് കാണുന്നതെന്ന് മനസിലായില്ലേയെന്നും ഇക്കൂട്ടർ പറയുന്നുണ്ട്.

16 സെക്കന്റ് വീഡിയോ

16 സെക്കന്റ് വീഡിയോ

16 സെക്കന്റുള്ള വീഡിയോയിൽ രാഹുലും പ്രിയങ്കയും ചില കാര്യങ്ങൾ സംസാരിക്കുന്നുണ്ടെങ്കിലും അവർ എന്താണ് സംസാരിച്ചതെന്ന് വ്യക്തമല്ല. അതിന് ശേഷം ചിലർ ചിരിക്കുന്ന ശബ്ദമാണ് വീഡിയോയിൽ ഉള്ളത്. അതേസമയം പ്രചരിക്കുന്ന വീഡിയോ ഇരുവരുടേയും പുറകിൽ നിന്നാണ് എടുത്തിരിക്കുന്നത്.

ആരാണ് ചിരിക്കുന്നത്

ആരാണ് ചിരിക്കുന്നത്

അതുകൊണ്ട് തന്നെ ആരാണ് യഥാർത്ഥത്തിൽ ചിരിക്കുന്നതെന്ന് വ്യക്തമല്ലെന്ന ്ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ചില കോൺഗ്രസ് നേതാക്കളും ഈ ചിരി ശബ്ദത്തോട് കൂടിയ വീഡിയോ പങ്കുവെച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം മറ്റൊരു ചിത്രവും ഇതിനൊപ്പം വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

ലോക്സഭ പ്രചരണത്തിന്

ലോക്സഭ പ്രചരണത്തിന്

ഇരുവരും തോളിൽ കൈയ്യിട്ട് ചിരിച്ച് നിൽക്കുന്ന ചിത്രമാണ് യാത്രയ്ക്ക് മുൻപുള്ള രാഹുലും പ്രിയങ്കയും എന്ന കുറിപ്പോടെ പ്രചരിക്കുന്നത്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഉള്ള ഇരുവരുടേയും ചിത്രങ്ങളാണ് വ്യാജ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ടിൽ പറയുന്നു.

രാഹുലും പങ്കുവെച്ചിരുന്നു

രാഹുലും പങ്കുവെച്ചിരുന്നു

2019 ഏപ്രിൽ 27 ന് എടുത്ത ചിത്രമാണിത്. അന്ന് അമേഠിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുൽ പോകും മുൻപ് മറ്റൊരു പ്രചരണ പരിപാടിക്ക് പോകുന്ന പ്രിയങ്കയെ കാൺപൂർ എയർപോർട്ടിൽ വെച്ച് കണ്ടുമുട്ടിയതായിരുന്നു. ഇരുവരും അന്ന് ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

ഹാഥ്റാസ് കേസ് ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി; ശരിയായ അന്വഷണം ഉറപ്പാക്കും

രാജ്യസഭാംഗത്വം രാജിവെച്ചേക്കും;പാർട്ടിയുടെ ജന്മദിനത്തിൽ ജോസ് കെ മാണി സുപ്രധാന പ്രഖ്യാപനത്തിനെന്ന്

ആരോഗ്യവകുപ്പ് പുഴുവരിച്ചെന്ന് പറയുന്നവരുടെ മനസാണ് പുഴുവരിച്ചത്, ഐഎംഎയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

ബെംഗളൂരു ലഹരി മരുന്ന് കേസ്; മുൻ അധോലാക നായകൻ മുത്തപ്പ റായിയുടെ വീട്ടിൽ റെയ്ഡ്

cmsvideo
  ഹത്രാസ് പ്രതികളെ രക്ഷിക്കാൻ കോട്ടിട്ട ചെകുത്താൻ വരുന്നു

  Fact Check

  വാദം

  ഹഥ്രാസിലേക്കുള്ള യാത്രയില്‍ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചിരിച്ച് ഉല്ലസിച്ച് തമാശകൾ പറഞ്ഞാണ് പോയതെന്ന പ്രചരണം

  നിജസ്ഥിതി

  പ്രചരണം വ്യാജമാണ്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഉള്ള ഇരുവരുടേയും ചിത്രങ്ങളാണ് വ്യാജ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നത്

  റേറ്റിങ്

  False
  വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. factcheck@one.in എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.

  English summary
  Rahul gandhi and priyanka gandhi not jocked during their journey towards hathras
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X