നടി ദിവ്യ സ്പന്ദന മരിച്ചുവെന്ന് വ്യാജ വാർത്ത; വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി സുഹൃത്തുക്കൾ
ബംഗളൂരു: തെന്നിന്ത്യൻ സിനിമാ താരവും മുൻ കോൺഗ്രസ് എംപിയുമായ ദിവ്യ സ്പന്ദന അന്തരിച്ചെന്ന് വ്യാജ പ്രചരണം. ഹൃദയാഘാതം മൂലം നടി അന്തരിച്ചെന്ന തരത്തിൽ ട്വിറ്ററിലൂടെയായിരുന്നു അഭ്യൂഹങ്ങൾ പടർന്നത്. നിരവധി പേർ താരത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അനുശോചന കുറിപ്പുകളും പങ്കിട്ടിരുന്നു. എന്നാൽ പ്രചരിക്കുന്നത് വെറും വ്യാജ വാർത്തയാണെന്ന് അവരോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

ദിവ്യ ആരോഗ്യവതിയാണെന്നും അവർ ഇപ്പോൾ ജനീവയിലുണ്ടെന്നും മാധ്യമപ്രവർത്തക ചിത്ര സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തു. താനിപ്പോൾ അവരുമായി സംസാരിച്ചെന്നും ചിത്ര ട്വീറ്റിൽ പറഞ്ഞു. മാധ്യമ പ്രവർത്തക ധന്യ രാജേന്ദ്രനും വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം നടി ഇതുവരെ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
ഒരുകാലത്ത് കന്നഡയിലും തമിഴിലും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു ദിവ്യ സ്പന്ദന. പിന്നീട് അവർ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 2003 മുതൽ സിനിമയിൽ സജീവമായിരുന്ന ദിവ്യ 2012 ലാണ് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് നേതാവായ തന്റെ അമ്മയുടെ വഴി പിന്തുടർന്നായിരുന്നു രാഷ്ട്രീയ പ്രവേശം. കോൺഗ്രസ് പ്രവേശനത്തിന് തൊട്ട് പിന്നാലെ 2013 ൽ കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ച് അവര്‍ ലോക്സഭാംഗമായി. രാഷ്ട്രീയത്തില്‍ സജീവമായതിന് പിന്നാലെ സിനിമ ഉപേക്ഷിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ദിവ്യ മാണ്ഡ്യയില്‍ നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു.
പിന്നീട് 2017 ൽ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ തലപ്പത്ത് നിയോഗിക്കപ്പെട്ടു. ബി ജെ പിക്കും നരേന്ദ്ര മോദി സര്‍ക്കാരിനും എതിരെ രൂക്ഷവും പരിഹാസം നിറഞ്ഞതുമായ ദിവ്യയുടെ പ്രതികരണങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. റാഫേല്‍ വിവാദത്തില്‍ മോദിയെ കളളനെന്ന് വിളിച്ച ട്വീറ്റിന്റെ പേരില്‍ ദിവ്യയ്‌ക്കെതിരെ കേസെടുത്തിരുന്നു.
2019 ൽ ധനമന്ത്രി നിർമ്മല സീതാരമാനെ പുകഴ്ത്തിയ ദിവ്യയുടെ നടപടി വിവാദത്തിലായതിന് പിന്നാലെ അവർ സോഷ്യൽ മീഡിയ നേതൃ പദവിയിൽ നിന്നും രാജി വെച്ചു. പിന്നീട് കോൺഗ്രസിലോ രാഷ്ട്രീയത്തിലോ അവർ സജീവമായുരുന്നില്ല. ഇതിനിടെ ദിവ്യ കോൺഗ്രസ് വിട്ട് ബി ജെ പിയിലേക്ക് പോയെക്കുമെന്നടക്കമുള്ള അഭ്യൂഹങ്ങളും സജീവമായിരുന്നെങ്കിലും താരം അത് തള്ളുകയായിരുന്നു. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ മാണ്ഡ്യ ലോക്സഭ മണ്ഡലത്തിൽ നിന്നും നടി സുമലതയ്ക്കെതിരെ ദിവ്യയെ കോൺഗ്രസ് മത്സരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ട്.

Fact Check
വാദം
Yes
നിജസ്ഥിതി
Divya Spandana Is Alive












Click it and Unblock the Notifications