കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അംബാനി കുടുംബത്തിന്റെ വക കങ്കണയ്ക്ക് 200 കോടിയുടെ സ്റ്റുഡിയോ'; വൈറൽ വാർത്തയ്ക്ക് പിന്നിലെന്ത്?

Google Oneindia Malayalam News

മുംബൈ: മുംബൈ നഗരത്തിൽ ബംഗ്ലാവിനോട് ചേർന്നുള്ള ഓഫീസ് മുംബൈ കോർപ്പറേഷൻ പൊളിച്ച് നീക്കിയതോടെയാണ് കങ്കണ റണൌട്ട് വ്യാപകമായി വാർത്തകളിൽ ഇടം നേടുന്നത്. ഇതിനിടെയാണ് കങ്കണയ്ക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കങ്കണയ്ക്ക് പുതിയ സ്റ്റുഡിയോ നിർമിക്കുന്നതിനായി അംബാനിമാർ 200 കോടി രൂപ സഹായം പ്രഖ്യാപിച്ചെന്ന പോസ്റ്റ് വൈറലാവുന്നത്. കങ്കണയയ്ക്ക് പുതിയ സ്റ്റുഡിയോ നിർമിച്ച് നൽകുന്നതിനായി അംബാനി സഹായിക്കുമെന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനി പറഞ്ഞെന്ന തരത്തിലുള്ള പോസ്റ്റാണ് വൈറലായത്.

സ്വർണം, റോളക്സ് വാച്ച്; തട്ടിപ്പിന് ശ്രമിച്ച മദാമ്മയ്ക്ക് എട്ടിന്‍റെ പണി നല്‍കി കോഴിക്കോടുകാരന്‍സ്വർണം, റോളക്സ് വാച്ച്; തട്ടിപ്പിന് ശ്രമിച്ച മദാമ്മയ്ക്ക് എട്ടിന്‍റെ പണി നല്‍കി കോഴിക്കോടുകാരന്‍

 പോസ്റ്റ് വ്യാജം

പോസ്റ്റ് വ്യാജം

കങ്കണ റണൌട്ടിന്റെ മുംബൈയിലെ ഓഫീസ് മുംബൈ കോർപ്പറേഷൻ പൊളിച്ചതിന് ശേഷം നടിയ്ക്ക് പിന്തുണയുമായി കുടുതൽ പേർ രംഗത്തെത്തിയതിന് പിന്നാലെയാണ് ഈ പോസ്റ്റും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. എന്നാൽ പോസ്റ്റിൽ അവകാശപ്പെടുന്ന കാര്യങ്ങൾക്ക് ഒരു തെളിവുകളുമില്ല എന്നതാണ് സത്യാവസ്ഥ. റിലയൻസും അത്തരത്തിൽ ഒരു പ്രസ്താവന പുറത്തിറക്കിയിട്ടില്ല. റിലയൻസ് ഇൻഡസ്ട്രീസീനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഈ പോസ്റ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ വിവാദങ്ങളെ തുടർന്ന് തുടർന്ന് അത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പറയുന്നു.

ശിവസേനയ്ക്കെതിരെ നടി

ശിവസേനയ്ക്കെതിരെ നടി

ഓഫീസ് കെട്ടിടം പൊളിക്കുമ്പോൾ ഹിമാചലിൽ ആയിരുന്ന കങ്കണ ബുധനാഴ്ചയാണ് മുബൈയിലെത്തിയത്. തന്റെ വീടിനെ രാമക്ഷേത്രമെന്നാണ് നടി വിശേഷിപ്പിച്ചത്. സ്വയം ഛത്രപതി ശിവജിയുടെ മകളാണെന്നും വിശേഷിപ്പിച്ചിരുന്നു. മുംബൈയിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ട്വീറ്റിലാണ് ശിവസേനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടി രംഗത്തെത്തിയത്. ബിഎംസി ഉദ്യോഗസ്ഥരെ ബാബർ ആർമിയായി ചിത്രീകരിച്ച കങ്കണ ചരിത്രം ആവർത്തിക്കുമെന്നും തന്റെ രാമക്ഷേത്രം പുനർനിർമിക്കുമെന്നും ട്വീറ്റിൽ കുറിക്കുകയും ചെയ്തു.

 വൈ പ്ലസ് കാറ്റഗറി സുരക്ഷ

വൈ പ്ലസ് കാറ്റഗറി സുരക്ഷ

മഹാരാഷ്ട്ര സർക്കാരുമായി അടുത്തിടെയുണ്ടായ വിവാദങ്ങളെ തുടർന്ന് ശിവസേന പ്രവർത്തകർ കരിങ്കൊടി കാണിച്ചതോടെ കങ്കണ റാവത്തിന് കേന്ദ്രസർക്കാർ വൈ പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അഭിസംബോധന ചെയ്ത് വീഡിയോ പുറത്തിറക്കിയ കങ്കണ എന്റെ വീട് തകർത്തത് പോലെ നിങ്ങളുടെ അഹങ്കാരവും തകർന്നുവീഴുമെന്നും, സമയചക്രം മാറിക്കൊണ്ടിരിക്കുമെന്നും നടി ചൂണ്ടിക്കാണിച്ചിരുന്നു.

 ട്വീറ്റിൽ ഇടഞ്ഞു

ട്വീറ്റിൽ ഇടഞ്ഞു

മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റാണ് ശിവസേനയെ ചൊടിപ്പിച്ചത്. ഇതാണ് വിവാദങ്ങൾക്ക് വഴിമരുന്നിട്ടത്. വിവാദ പ്രസ്താവനകൾക്ക് പേരുകേട്ട കങ്കണ മുംബൈയിലെ ഓഫീസ് മുംബൈ കോർപ്പറേഷൻ പൊളിച്ചതോടെ വീണ്ടും മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ച് രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
BMC Carries Out Demolition At Kangana Ranaut's Bandra Office | Oneindia Malayalam
ഹൈക്കോടതി സ്റ്റേ

ഹൈക്കോടതി സ്റ്റേ

ബോളിവുഡ് നടി കങ്കണ റണൌട്ടിന്റെ മുംബൈയിലെ ബംഗ്ലാവിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മണികർണിക ഫിംലിംഗിസിന്റെ ഓഫീസാണ് ബിഎംസി അധികൃതർ പൊളിച്ച് നീക്കാൻ ആരംഭിച്ചത്. എന്നാൽ ഉച്ചയോടെ ഇത് സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി രംഗത്തെത്തിയിട്ടുണ്ട്. കങ്കണ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. സംഭവത്തിൽ ബിഎംസിയിൽ നിന്ന് പ്രതികരണം തേടുകയും ചെയ്തിട്ടുണ്ട്. കോർപ്പറേഷന്റെ കൂടി തീരുമാനം കേട്ട ശേഷമായിരിക്കും കൂടുതൽ തീരുമാനം ഉണ്ടാകുക. എംഎംസി ആക്ടിലെ 351ാം വകുപ്പ് പ്രകാരം ചൊവ്വാഴ്ചയാണ് കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് കങ്കണയ്ക്ക് നോട്ടീസ് നൽകുന്നത്.

Fact Check

വാദം

Ambani family to help Kangana Ranaut build new studio.

നിജസ്ഥിതി

There is no such information and Reliance has also not issued any such statement.

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact check: Reality behind Ambani family giving Kangana Ranaut Rs 200 crore to build new studio amid controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X