കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഡ് വൈസർ ജീവനക്കാരൻ ബിയർ ടാങ്കിൽ മൂത്രമൊഴിച്ചോ? പ്രചരിച്ച വാർത്തയുടെ സത്യാവസ്ഥയെന്ത്?

Google Oneindia Malayalam News

വാഷിംഗ്ടൺ: ബഡ് വെയ്സർ ജീവനക്കാരൻ ബിയർ ടാങ്കിൽ മൂത്രമൊഴിച്ചോ? വാർത്ത പുറത്തുവന്നതോടെ എല്ലാവർക്കും അറിയേണ്ടത് ഇതിന്റെ സത്യാവസ്ഥയാണ്. ബഡ് വൈസർ ജീവനക്കാരന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയിൽ വൈറലായത് ഞെട്ടിച്ചത് ബിയർ പ്രേമികളെയാണ്. വാൾട്ടർ പവൽ എന്ന ജീവനക്കാരന്റെ പ്രസ്താവന കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. കഴിഞ്ഞ 12 വർഷമായി താൻ ബിയർ ടാങ്കിൽ മൂത്രമൊഴിക്കാറുണ്ടെന്നാണ് വെളിപ്പെടുത്തൽ. ഈ വാർത്ത വ്യാജമാണെന്ന അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്.

 കോണ്‍ഗ്രസിന്‍റെ മാസ്റ്റര്‍സ്ട്രോക്ക്; ബിജെപി വിട്ടു വന്ന നേതാവിന് സുപ്രധാന ചുമതല, ഇനി കളിമാറും കോണ്‍ഗ്രസിന്‍റെ മാസ്റ്റര്‍സ്ട്രോക്ക്; ബിജെപി വിട്ടു വന്ന നേതാവിന് സുപ്രധാന ചുമതല, ഇനി കളിമാറും

foolishhumour.com എന്ന വെബ്സൈറ്റാണ് ഇത് സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ബിയർ കുപ്പിയിൽ നിറക്കുന്നതിന് മുമ്പായി ടാങ്കുകളിൽ മൂത്രമൊഴിക്കാറുണ്ടായിരുന്നുവെന്നാണ് വാൾട്ടർ അവകാശപ്പെടുന്നുണ്ട്. ബഡ് വൈസർ ബിയറിന്റെ രുചിയെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അതെക്കുറിച്ച് വ്യക്തത വരുത്താനാണ് വാൾട്ടർ ശ്രമിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

image2020-0

Recommended Video

cmsvideo
Rs 20,000 per day for virus treatment | Oneindia Malayalam

ഫോർട്ട് കോളിൻസിലെ വാൾട്ടർ ബഡ് വൈസർ ബ്രൂവറി എക്സ്പീരിയൻസിൽ മാത്രമാണ് ജോലി ചെയ്തിട്ടുള്ളത്. എന്നാൽ ബാക്കിയുള്ള ബ്രൂവറികളിൽ നിർമിക്കുന്ന ബിയറിന് ഇത്തരം പ്രശ്നങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് വർഷം കമ്പനിയിൽ ജോലി ചെയ്ത് മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റിയ ശേഷം മാത്രമാണ് ഇത് ചെയ്തതെന്നാണ് വാൾട്ടർ പറയുന്നത്. ബ്രൂവറിയിൽ നിന്ന് ശുചി മുറി അകലൊയിരുന്നതിനാലാണ് ബിയർ ടാങ്കുകളിൽ മൂത്രമൊഴിച്ചിരുന്നത്. എന്നാൽ ഇനിയൊരിക്കലും ഇത് ചെയ്യില്ലെന്നും വാൾട്ടർ പറയുന്നു. ഇപ്പോൾ മുതൽ നിങ്ങൾക്ക് ബഡ് വൈസറിന്റെ ശരിയായ രുചി അറിയാമെന്നും ഇയാൾ പറയുന്നു.

എന്നാൽ മറ്റൊരു വൈബ്സൈറ്റ് പറയുന്നത് ഇതൊരു വ്യാജ വാർത്തയാണെന്നാണ്. ഈ വെബ്സൈറ്റിലെ താഴെ ഇതിലെ ഉള്ളടക്കം വിനോദോപാദിക്ക് വേണ്ടി മാത്രമായിട്ടുള്ളതാണെന്നും പ്രത്യേകം പരാമർശിക്കുന്നത്. ഫൂളിഷ് ഹ്യൂമർ പ്രസിദ്ധീകരിച്ചത് യഥാർത്ഥ സംഭവമല്ലെന്നും കൽപ്പിത കഥ മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

English summary
Budweiser employee pee in beer tamks, Whats is the reality behind it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X