‘ആര്‍ത്തവത്തിന് അഞ്ച് ദിവസം മുമ്പോ ശേഷമോ വാക്‌സിനെടുക്കരുത്’; പ്രചാരണത്തിന് പിന്നിലെന്ത്?
കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് രാജ്യത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് കൂടി വാക്സിനേഷനുള്ള നിർദേശം സർക്കാർ പുറത്തിറക്കുന്നത്. ഇതോടെ ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തർക്കും രണ്ടാമത്തെ ഘട്ടത്തിൽ കൊവിഡ് മുൻനിര പോരാളികള്‍ക്കുമാണ് വാക്സിൻ നൽകിയത്. പിന്നീട് അറുപത് വയസ്സിന് മുകളിലുള്ളവരിലേക്കും നാൽപ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ളവർക്കും വാക്സിൻ നൽകാൻ ആരംഭിച്ചിരുന്നു.
മെയ് 1 മുതല്‍ രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെയാണ് വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതിനിടെയാണ് ആർത്തവത്തിന് അഞ്ച് ദിവസം മുമ്പോ ആർത്തവത്തിന് ശേഷമോ വാക്സിൻ സ്വീകരിക്കരുതെന്ന തരത്തിലുള്ള പ്രചാരണം ഊർജ്ജിതമാകുന്നത്. ഇതിലെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. ഷിംനയുടെ പോസ്റ്റ് വായിക്കാം.

പ്രത്യേകതയെന്ത്
മെയ് 1 മുതല്‍ രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെയാണ് വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതിനിടെയാണ് ആർത്തവത്തിന് അഞ്ച് ദിവസം മുമ്പോ ആർത്തവത്തിന് ശേഷമോ വാക്സിൻ സ്വീകരിക്കരുതെന്ന തരത്തിലുള്ള പ്രചാരണം ഊർജ്ജിതമാകുന്നത്. ഇതിലെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. ഷിംനയുടെ പോസ്റ്റ് വായിക്കാം.

സത്യാവസ്ഥയെന്ത്?
ആര്‍ത്തവത്തിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ സ്ത്രീകള്‍ കൊവിഡ്-19 വാക്‌സിന്‍ സ്വീകരിക്കരുതെന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജ പ്രചാരണം. മേൽപ്പറഞ്ഞ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി കുറയുമെന്നും അതിനാല്‍ കൊവിഡ് വാക്സിൻ കുത്തിവെക്കരുതെന്നാണ് വാട്‌സ്ആപ്പിലും, ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ ആപ്പുകളിലൂടെയും നടക്കുന്ന പ്രചാരണങ്ങളിലൊന്ന്. എന്നാൽ ജനങ്ങള്‍ ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീഴേണ്ടതില്ലെന്നും ആര്‍ത്തവത്തിന്റെ തീയ്യതിയും വാക്‌സിനേഷനും തമ്മില്‍ യാതൊരു ബന്ധമില്ലെന്നും വ്യക്തമാക്കുകയാണ് ഡോ. ഷിംന അസീസ്.

ആർത്തവകാലത്തെ വാക്സിനേഷൻ
വാക്സിനേഷന്റെ അടുത്ത ഘട്ടമെന്ന നിലയിൽ 'മെയ് ഒന്ന് മുതലാണ് പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്. എന്നാൽ വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്പ് ആര്‍ത്തവ തിയ്യതി പരിശോധിക്കേണ്ടതുണ്ടെന്നും ആര്‍ത്തവത്തിന്റെ അഞ്ച് ദിവസത്തിന് ശേഷമോ മുന്‍പോ വാക്‌സിന്‍ സ്വീകരിക്കരുതെന്നുമാണ് പ്രചരിക്കുന്ന സന്ദേശം. ആവര്‍ത്തവകാലത്ത് സ്ത്രീകളിലെ പ്രതിരോധ ശേഷി വളരെ കുറവായിരിക്കുമെന്നും ഈ സമയത്ത് വാക്‌സിന്‍ സ്വീകരിക്കുന്നതോടെ ആദ്യം നമ്മുടെ പ്രതിരോധ ശേഷി കുറക്കുകയും പിന്നീട് ഉയര്‍ത്തുകയുമാണ് ചെയ്യുന്നതെന്നും പ്രചാരണത്തിൽ പറയുന്നു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ആര്‍ത്തവ സമയത്ത് വാക്‌സിന്‍ എടുക്കുന്നത് വലിയ അപകടം വിളിച്ച് വരുത്തുമെന്നുള്ള സന്ദേശങ്ങളും ഇതോടെ പ്രചരിക്കുന്നു.

പ്രതിരോധ ശേഷി കുറയുമോ?
പിരീഡ്സിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ കോവിഡ് വാക്സിനേഷന്‍ എടുക്കരുതെന്ന് പുതിയ 'വാട്ട്സ്ആപ്പ് സര്‍വ്വകലാശാല പഠനങ്ങള്‍' സൂചിപ്പിക്കുന്നത്. ആ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കുമത്രേ. കൊള്ളാല്ലോ കളി ! പതിനെട്ട് വയസ്സ് മുതല്‍ 45 വയസ്സ് വരെയുള്ളവരെക്കൂടി മെയ് ഒന്ന് മുതല്‍ വാക്സിനേഷന്‍ ഗുണഭോക്താക്കളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ഐറ്റം റിലീസായിരിക്കുന്നതെന്നും ഷിംന അസീസ് പറയുന്നത്.

അപ്പോള്‍ ഇത് സത്യമല്ലേ?
കൊവിഡ് വാക്സിനേഷൻ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകള്‍ സത്യമല്ലെന്നാണ് ഡോ. ഷിംന അസീസ് വിശദീകരിക്കുന്നത്. ഒന്നോര്‍ത്ത് നോക്കൂ, ആദ്യഘട്ടത്തില്‍ വാക്സിനേഷന്‍ ലഭിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. അവരില്‍ എല്ലാ പ്രായത്തിലുമുള്ള ആണും പെണ്ണും ഉണ്ടായിരുന്നു. തീര്‍ച്ചയായും ആര്‍ത്തവമുള്ള സ്ത്രീകളും അവരില്‍ ഉള്‍പ്പെടുന്നു. ആര്‍ത്തവം കൊണ്ട് പ്രതിരോധശേഷി കുറഞ്ഞിരുന്നെങ്കില്‍ അന്ന് വാക്സിനേഷന്‍ കൊണ്ട് ഏറ്റവും വലിയ രീതിയില്‍ ജീവന് ഭീഷണി നേരിട്ടിരിക്കുക ഈ ആരോഗ്യപ്രവര്‍ത്തകരിലെ സ്ത്രീകള്‍ക്കാണെന്നും ഷിംന അസീസ് പറയുന്നു. ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകിയതിന് പിന്നാലെ കൊവിഡ് മുൻനിര പോരാളികള്‍ക്കാണ് വാക്സിൻ നൽകിയത്.
Recommended Video

വഞ്ചിതരാകരുത്
രോഗാണുവുമായി നേരിട്ടുള്ള സമ്പര്‍ക്കം അത്ര മേല്‍ വരാത്ത സാധാരണക്കാരെ മാസത്തില്‍ ചുരുങ്ങിയത് പതിനഞ്ച് ദിവസം വാക്സിനേഷനില്‍ നിന്ന് അകറ്റി നിര്‍ത്തുകയെന്നത് മാത്രമാണ് ഈ മെസേജിന്റെ ഉദ്ദേശ്യം. സോറി, ദുരുദ്ദേശം.
കിംവദന്തികളില്‍ വഞ്ചിതരാകാതിരിക്കുക. വാക്സിനേഷനും നിങ്ങളുടെ ആര്‍ത്തവതിയ്യതികളുമായി യാതൊരു ബന്ധവുമില്ല. യഥാസമയം കോവിഡ് വാക്സിന്‍ സ്വീകരിക്കുക, മാസ്‌ക് കൃത്യമായി ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകള്‍ കൂടെക്കൂടെ വൃത്തിയാക്കുക. എന്നീ നിർദേശങ്ങളും ഷിംന അസീസ് മുന്നോട്ടുവെക്കുന്നു.

Fact Check
വാദം
Social media post claims Covid vaccination will affect immunity before and after five of menstruation
നിജസ്ഥിതി
Claims were fake, there is no connection between Covid vaccination before and after five days of menstruation
റേറ്റിങ്
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications