കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തണമെന്ന പ്രചാരണം വ്യാജം

Google Oneindia Malayalam News

കോഴിക്കോട്: സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തണമെന്ന പ്രചാരണം വ്യാജമെന്ന് അക്ഷയ സ്റ്റേറ്റ് ഡയരക്ടര്‍. സംസ്ഥാന സര്‍ക്കാറില്‍ നിന്നും വിവിധ സാമൂഹ്യ ക്ഷേമ പെൻഷനുകൾ വാങ്ങിക്കുന്നവർ 2021 ജനുവരി 1 മുതൽ മാർച്ച്‌ 20 വരെ അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്ററിംഗ് നടത്തണം എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ് അക്ഷയ സ്റ്റേറ്റ് ഡയരക്ടറുടെ ഓഫീസ് പത്രകുറുപ്പിലൂടെ അറിയിച്ചത്.

വാർദ്ധക്യകാല പെൻഷൻ, വിധവ-അവിവാഹിതപെൻഷൻ, വികലാംഗ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ തുടങ്ങി സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങിക്കുന്നവർ മസ്റ്ററിങ്ങ് നടത്തണം എന്നരീതിയിലാണ് സാമൂഹിക മാധ്യമങ്ങളിൽ സന്ദേശനങ്ങൾ പ്രചരിക്കുന്നത്. ഇതേ തുടര്‍ന്ന് വയോധികര്‍ ഉള്‍പ്പടേയുള്ളവര്‍ അക്ഷയ സെന്‍ററുകളിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഇത്തരം ഒരു നിർദ്ദേശവും ഔദോഗികമായി നൽകിയിട്ടില്ലെന്നും മാത്രവുമല്ല മസ്റ്ററിംഗ് പ്രവർത്തനങ്ങൾ മാസങ്ങൾക്കു മുമ്പ് തന്നെ പൂർത്തിയായതാണെന്നും അക്ഷയ സ്റ്റേറ്റ് ഡയരക്ടര്‍ അറിയിച്ചു.

akshya

ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെഅടിസ്ഥാനരഹിതമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളുന്നത് ആയിരിക്കുമെന്നും പത്രകുറുപ്പിൽ വ്യക്തമാക്കുന്നു.
കോവിഡിന്റെ അതിതീവ്ര വ്യാപനം അടക്കം കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കോവിഡ് വ്യാപനം തടയുന്നതിനുള്ള ശക്തമായ നടപടികൾ അക്ഷയകേന്ദ്രങ്ങളിൽ സ്വീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അനിയന്ത്രിതമായ ആൾക്കൂട്ടങ്ങൾ അക്ഷയ കേന്ദ്രത്തിൽ അനുവദിനീയമല്ല. സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാൻ പൊതുജനങ്ങൾക്ക് ബാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ പൊതു ജനങ്ങൾ സഹകരിക്കണമെന്നും അക്ഷയ സ്റ്റേറ്റ് പ്രൊജക്ട് ഡയരക്ടർ അഭ്യർത്ഥിച്ചു.

Recommended Video

cmsvideo
CM Pinarayi vijayan announced ten programmes in new year

Fact Check

വാദം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തണം

നിജസ്ഥിതി

ഇത്തരം ഒരു നിർദ്ദേശവും ഔദോഗികമായി നൽകിയിട്ടില്ലെന്നും മാത്രവുമല്ല മസ്റ്ററിംഗ് പ്രവർത്തനങ്ങൾ മാസങ്ങൾക്കു മുമ്പ് തന്നെ പൂർത്തിയായതാണെന്നും അക്ഷയ സ്റ്റേറ്റ് ഡയരക്ടര്‍ അറിയിച്ചു.

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X