അമേരിക്കയുടെ കൊവിഡ് വാക്സിന്‍ സ്വീകരിക്കരുതെന്ന് ഒബാമ ആഫ്രിക്കയോട് ആവശ്യപ്പെട്ടതായി വ്യാജ പ്രചാരണം
കൊറോണ വൈറസിനെതിരായി അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും വരുന്ന വാക്സിനുകൾ സ്വീകരിക്കരുതെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ആഫ്രിക്കന്‍ വംശജരോട് അപേക്ഷിച്ചതായി വ്യാജപ്രചാരണം. 'അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും വരുന്ന വാക്സിനുകൾ സ്വീകരിക്കരുതെന്ന് ബരാക് ഒബാമ ആഫ്രിക്കക്കാരോട് ആവശ്യപ്പെടുന്നു'- എന്നാണ് ട്വിറ്ററില്‍ ഉള്‍പ്പടെ സന്ദേശിച്ച പ്രചാരണത്തില്‍ പറയുന്നത്. 'വെള്ളക്കാർ ആഫ്രിക്കക്കാരോട് ചെയ്യാൻ ആഗ്രഹിക്കുന്ന ഈ ദുഷ്പ്രവൃത്തിയെ ഞാൻ അപലപിച്ചില്ലെങ്കിൽ ഞാനും അതില്‍ ഒരു പങ്കാളിയാകും, ഒന്നാമതായി ഞാൻ അമേരിക്കയിലാണ് ജനിച്ചത്, പക്ഷെ ഞാൻ ആഫ്രിക്കൻ രക്തമാണ്'-എന്നും ബറാക് ഒബാമ പറഞ്ഞതായി ട്വിറ്ററിലെ സന്ദേശത്തില്‍ അവകാശപ്പെടുന്നു.
എന്നാല്‍ തികച്ചും അടിസ്ഥാന രഹതിമായ ഒരു സന്ദേശമാണ് ഇത്. വാക്സിൻ എടുക്കരുതെന്ന് ഒബാമ ആഫ്രിക്കക്കാരോട് എന്നല്ല, ആരോടും ആവശ്യപ്പെട്ടതായി ഒരിടത്തും റിപ്പോര്‍ട്ട് ഇല്ല. കഴിഞ്ഞ വർഷവും സമാനമായ സന്ദേശ പ്രചരിച്ചപ്പോള്‍ ഒബാമയുടെ വക്താവ് കാറ്റി ഹിൽ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്ത് വന്നിരുന്നു. ബരാക് ഒബാമ വാക്സിനേഷനെ അനുകൂലിക്കുന്ന വ്യക്തിയാണെന്നായിരുന്നു കാറ്റി ഹിൽ അറിയിച്ചത്.

കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്, പ്രതിരോധ കുത്തിവയ്പ്പ് നടത്തുക എന്നുള്ളതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. വാക്സിൻ വ്യാപകമായി ലഭ്യമാകുന്നതുവരെ, സാമൂഹികമായി അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും യഥാർത്ഥത്തിൽ കൂടുതൽ ജീവൻ രക്ഷിക്കുകയും ആരോഗ്യ പ്രവർത്തകരുടെ സമ്മർദ്ദം ലഘൂകരിക്കുകയും ചെയ്യുമെന്നും ബരാക് ഒബാമ കഴിഞ്ഞ ഡിസംബറില്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
Recommended Video

Fact Check
വാദം
കൊറോണ വൈറസിനെതിരായി അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും വരുന്ന വാക്സിനുകൾ സ്വീകരിക്കരുതെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ആഫ്രിക്കന്‍ വംശജരോട് അപേക്ഷിച്ചു.
നിജസ്ഥിതി
ഇത്തരത്തില്‍ ഒരു പ്രസ്താവനയും ഒബാമയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല
റേറ്റിങ്
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications