ഭാര്യ മരിച്ച അധ്യാപകനല്ല സാൻഡോവൽ; വൈറല്‍ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ
മാസങ്ങള്‍ മാത്രം പ്രായം തോന്നിന്നുക്കുന്ന പിഞ്ച് കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ക്ലാസ് എടുക്കുന്ന ഒരു അധ്യാപകന്റെ ദൃശ്യങ്ങള്‍ അടുത്തിടെ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പലിവിധത്തിലുള്ള അവകാശ വാദങ്ങളിലൂടെയായിരുന്നു ഈ ചിത്രത്തിന്റെ പ്രചാരണം. അമ്മയെ നഷ്ടമായ കുഞ്ഞിനേയും കൊണ്ട് കോളേജ് പ്രൊഫസര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് എടുക്കുന്നു എന്നുള്ളതായിരുന്നു ചിത്രത്തോടപ്പമുണ്ടായിരുന്ന പ്രധാന പ്രചാരണം . പ്രമുഖര്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
പ്രസവത്തോടെ ഭാര്യ മരിച്ചതിനാല്‍ കൈക്കുഞ്ഞിനേയും കൊണ്ട് ക്ലാസ് എടുക്കുന്ന പ്രൊഫസര്‍ ജോലിയും കുഞ്ഞിനോടുള്ള ഉത്തരവാദിത്തവും ഒരുമിച്ച് നിറവേറ്റുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രചാരണം. എന്നാല്‍ ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇതൊന്നുമല്ല. തന്റെ വിദ്യാര്‍ത്ഥിയുടെ കുഞ്ഞിനെയാണ് മെക്സിക്കക്കാരനായ ഈ പ്രൊഫസര്‍ തോളിലേറ്റിയിരിക്കുന്നത്. വിദ്യാര്‍ത്ഥിക്ക് നോട്ട് എഴുതാനുള്ള സൗകര്യത്തിന് വേണ്ടി ക്ലാസ് എടുക്കുന്ന സമയം കുഞ്ഞിന്റെ പരിപാലനം കൂടി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രം കൂടിയാണ് ഇത്. 2016ൽ സിഎൻഎൻ സ്പാനിഷ് പ്രസിദ്ധീകരിച്ച വാർത്തയില്‍ ഇദ്ദേഹത്തെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മെക്സിക്കോയിലെ അകാപുൽകോയിലുള്ള ഇന്റർ അമേരിക്കൻ യൂനിവേഴ്സിറ്റി ഫോർ ഡെവലപ്മെന്റിലെ നിയമ വിഭാഗം പ്രഫസറായ മോയ്സസ് റെയ്സ് സാൻഡോവൽ ആണ് ചിത്രത്തിലുള്ളത്. നേരത്തെ ഫേസ്ബുക്കിലൂടെ പ്രഫസര്‍ തന്നെ ചിത്രത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.

Fact Check
വാദം
അമ്മയെ നഷ്ടമായ കുഞ്ഞിനേയും കൊണ്ട് കോളേജ് പ്രൊഫസര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് എടുക്കുന്നു
നിജസ്ഥിതി
തന്റെ വിദ്യാര്‍ത്ഥിയുടെ കുഞ്ഞിനെയാണ് മെക്സിക്കക്കാരനായ ഈ പ്രൊഫസര്‍ തോളിലേറ്റിയിരിക്കുന്നത്
റേറ്റിങ്
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications