കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളീയനായ മുസ്ലീം യുവാവിന്റെ മുംബൈ സ്ഫോടനം', ഈ തലക്കെട്ട് വ്യാജം

Google Oneindia Malayalam News

ദില്ലി: സയ്യിദ് മുഷ്താഖ് അലി ടി 20 ട്രോഫിയില്‍ അതിശയിപ്പിക്കുന്ന പ്രകടനം നടത്തി കയ്യടി നേടിയ താരമാണ് കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീന്‍. കാസര്‍കോടുകാരനായ മുഹമ്മദ് അസറുദ്ദീന്‍ കേരളത്തിന്റെ ജയത്തോടെ വൈറലായി. 54 പന്തില്‍ 137 റണ്‍സ് സ്വന്തമാക്കിയാണ് അഹറുദ്ദീന്‍ കരുത്തരായ മുംബൈക്ക് എതിരെ കേരളത്തിന്റെ വിജയം ഉറപ്പിച്ചത്.

കേരളത്തിന്റെ വിജയത്തിന് പിന്നാലെ ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ''Kerala born Muslim boy blasts Mumbai," - (കേരളീയനായ മുസ്ലീം യുവാവിന്റെ മുംബൈ സ്ഫോടനം) എന്ന തലക്കെട്ടോട് കൂടിയ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിരവധി പേരാണ് ഈ തലക്കെട്ടിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നത്.

1

ഇസ്ലാമോഫോബിയയുടെ മികച്ച ഉദാഹരണമാണ് ഈ തലക്കെട്ട് എന്നാണ് ആളുകള്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം വണ്‍ ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ മനസ്സിലായത് ഇത് തികച്ചും വ്യാജമായ ഒരു തലക്കെട്ട് ആണെന്നാണ്. ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റായ ദ ന്യൂസ് മിനുട്ടിന്റെ റിപ്പോര്‍ട്ടിനാണ് വ്യാജ തലക്കെട്ടിട്ട് പ്രചരിപ്പിക്കുന്നത്. 37 ബോളില്‍ സെഞ്ച്വറി നേടിയ കേരള ഓപ്പണറായ അസറുദ്ദീന്‍ ഹൃദയങ്ങള്‍ കീഴടക്കുന്നു എന്നാണ് വാര്‍ത്തയുടെ യഥാര്‍ത്ഥ തലക്കെട്ട്.

ന്യൂസ് മിനുട്ടിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയ ധന്യ രാജേന്ദ്രന്‍ ഇക്കാര്യം സ്ഥിരീകരിച്ച് ട്വിറ്ററില്‍ രംഗത്ത് വന്നിട്ടുണ്ട്. വ്യാജ വാര്‍ത്തയും ന്യൂസ് മിനുട്ട് പ്രസിദ്ധീകരിച്ച യഥാര്‍ത്ഥ വാര്‍ത്തയും ധന്യ രാജേന്ദ്രന്‍ പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉണ്ടാക്കിയവരെ കുറിച്ചും അത് പ്രചരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കുറിച്ചും നിരാശ തോന്നുന്നു എന്ന് ധന്യ രാജേന്ദ്രന്‍ ട്വീറ്റ് ചെയ്തു. മറ്റൊന്നുമില്ലെങ്കിലും ഇത്തരത്തിലൊരു തലക്കെട്ട് തങ്ങള്‍ ഉപയോഗിക്കില്ല എന്ന് വിശ്വസിക്കൂ എന്നും ധന്യ രാജേന്ദ്രന്‍ കുറിച്ചു.

Recommended Video

cmsvideo
MP Mahua Moitra to BJP Leaders Demanding 'Tandav' Ban: First stop your tandav on India's soul

Fact Check

വാദം

കേരളീയനായ മുസ്ലീം യുവാവിന്റെ മുംബൈ സ്ഫോടനം എന്ന തലക്കെട്ടിൽ ന്യൂസ് വെബ്സൈറ്റ് വാർത്ത നൽകി

നിജസ്ഥിതി

പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് വ്യാജം

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Screenshot of report with the headline 'Kerala born Muslim boy blasts Mumbai' is fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X