കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുസ്ഥലങ്ങിലെ അണുനാശിനി തളിക്കല്‍ കോവിഡിനെ ഇല്ലാതാക്കില്ല; തിരിച്ചടിയാവുമെന്നും ഡബ്ല്യുഎച്ച്ഒ

Google Oneindia Malayalam News

ജനീവ: റോഡുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും അണുനാശിനി നയിക്കുന്നത് കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന പ്രചാരണങ്ങളെ തള്ളി ലോകാരോഗ്യ സംഘടന. ഇത്തരത്തില്‍ അണുനാശിനി തളിക്കുന്ന പുതിയ കൊറോണ വൈറസിനെ അകറ്റില്ലെന്നാ​ന്ന് സംഘടന വ്യക്തമാക്കുന്നത്. പല ലോകരാജ്യങ്ങളും ഈ രീതി പതിവാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പൊതു ഇടങ്ങളില്‍ അണുനാശിനി തളിക്കുന്നത് മൂലം ആരോഗ്യപരമായ ചില അപകടങ്ങളും മനുഷ്യര്‍ക്കുണ്ടാകുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. തെരുവുകള്‍, റോഡുകള്‍, വ്യാപരസ്ഥാപനങ്ങള്‍ തുടങ്ങിയ മറ്റ് പൊതുയിടങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും മറ്റവശിഷ്ടങ്ങളും അണുനാശിനിയെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ അണുനാശിനി തളിച്ചോ, പുകച്ചോ കൊറോണവൈറസിനെയോ മറ്റ് രോഗാണുക്കളെയോ അകറ്റാമെന്നത് തെറ്റിദ്ധാരണായെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

 coronnaas

ശരീരത്തിലേക്ക് എത്തുന്ന അണുനാശിനി ശാരീരികമായും മാനസികമായും ദോഷകരമായി ബാധിക്കുന്നു. കൊറോണ വൈറസ് ബാധിതനായ ഒരു വ്യക്തിയുടെ ശരീരസ്രവങ്ങളിലൂടെ രോഗം പകരുന്നത് തടയാന്‍ ഇത് മൂലം സാധിക്കില്ല. ക്ലോറിനും അതുപോലെയുള്ള രാസവസ്തുക്കളും കണ്ണ്, ത്വക്ക്, ശ്വാസകോശം, ആമാശയം എന്നി ശരീരഭാഗങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കാനിടയുണ്ടെന്നും ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയ പ്രത്യേക കുറിപ്പില്‍ പറയുന്നു.

തിരികെയെത്തുന്ന അതിഥി തൊഴിലാളികള്‍ ഇനി ആരോഗ്യപ്രവര്‍ത്തര്‍; പ്രതിഫലവും നല്‍കും; പദ്ധതി ഇങ്ങനെതിരികെയെത്തുന്ന അതിഥി തൊഴിലാളികള്‍ ഇനി ആരോഗ്യപ്രവര്‍ത്തര്‍; പ്രതിഫലവും നല്‍കും; പദ്ധതി ഇങ്ങനെ

 തട്ടിക്കൊണ്ടുപോയ 18 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ്, പ്രതിയും കുടുംബവും ഇപ്പോള്‍ ക്വാറന്റീനില്‍ തട്ടിക്കൊണ്ടുപോയ 18 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ്, പ്രതിയും കുടുംബവും ഇപ്പോള്‍ ക്വാറന്റീനില്‍

English summary
spraying disinfectants in open doesn't kill covid says who
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X