പരമശിവന്റെ അവതാരമോ? മൂന്നാം കണ്ണുമായി ഒരു കുഞ്ഞ് അങ്ങ് ജര്‍മനിയില്‍!!! ഇതാണ് അതിന് പിന്നിലെ സത്യം...
ഹിന്ദു മത വിശ്വാസ പ്രകാരം ത്രിമൂര്‍ത്തികളില്‍ ഒരാളാണ് പരമ ശിവന്. പരമശിവന് രണ്ട് കണ്ണുകള്‍ കൂടാതെ നെറ്റിയില്‍ ഒരു കണ്ണുകൂടിയുണ്ട്. 'തൃക്കണ്ണ്' എന്നാണ് ഇത് അറിയപ്പെടുന്നത്. ശിവന് തൃക്കണ്ണ് തുറന്നാല്‍ മുന്നിലുളളതെല്ലാം ചാമ്പലാകും എന്നാണ് വിശ്വാസം.
പരമശിവനില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ഉണ്ടാകാം. എന്തായാലും ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്ത് ഒരു 'തൃക്കണ്ണിനെ' കുറിച്ചാണ് ചര്‍ച്ചകള്‍. അതും ഒരു ചെറിയ കുഞ്ഞിന്റെ മൂന്നാം കണ്ണിനെ കുറിച്ച്.
ഇന്ത്യയില്‍ അല്ല സംഭവം. അങ്ങ് ജര്‍മനിയില്‍ ആണ് എന്നാണ് പ്രചരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാം...

മൂന്ന് കണ്ണുള്ള കുഞ്ഞ്
ഫേസ്ബുക്കിലും, യൂട്യൂബിലും വാട്സ് ആപ്പിലും എന്നുവേണ്ട ഒരുമാതിരിപ്പെട്ട എല്ലാ സാമൂഹ്യ മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും വൈറല്‍ ആയ ഒരു വീഡിയോ ആണിത്. ഒരു സ്ട്രോളറിലാണ് കുഞ്ഞ് ഇരിക്കുന്നത്. സാധാരണ രണ്ട് കണ്ണുകളെ കൂടാതെ നെറ്റിയില്‍ ഒരു കണ്ണുകൂടി ഉണ്ട് എന്നതാണ് ഈ വീഡിയോയിലെ കുട്ടിയുടെ പ്രത്യേകത.

സാക്ക് എന്ന് പേര്
11 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ആണിത്. ഒരു സ്ത്രീ ശബ്ദവും പുരുഷ ശബ്ദവും ഇതില്‍ നമുക്ക് കേള്‍ക്കാം. പുരുഷ ശബ്ദം കുഞ്ഞിനെ 'സാക്ക്' എന്ന് വിളിക്കുന്നത് വ്യക്തമായി തന്നെ കേള്‍ക്കാന്‍ സാധിക്കും.

വൈറലോട് വൈറല്‍
ഇത്തരം ഒരു വീഡിയോ എത്തിയതോടെ അത് വൈറല്‍ ആയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ലോകമെങ്ങും പലതരത്തിലുള്ള വിശ്വാസികള്‍ പലതരത്തിലുള്ള കഥകളാണ് ഇതേ പറ്റി പ്രചരിപ്പിക്കുന്നത്. അത്തരം ചില കഥകള്‍ ഇന്ത്യയിലും പ്രചരിക്കുന്നുണ്ട്.
Recommended Video

സന്യാസിയുടെ പ്രവചനം
17-ാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയിലെ ഒരു ഹിന്ദു സന്യാസി ഇത്തരം ഒരു കുട്ടിയുടെ ജനനം സംബന്ധിച്ച് പ്രവചനം നടത്തിയിട്ടുണ്ട് എന്നാണ് ഒരു കഥ. ആ കുഞ്ഞ് ഒരു വിദേശരാജ്യത്താകും ജനിക്കുക എന്നും പ്രവചിച്ചിരുന്നത്രെ. ഇതേ സന്യാസി തന്നെ കൊറോണ വൈറസിനെ കുറിച്ചും പ്രവചനം നടത്തിയിരുന്നു എന്നാണ് കഥ. ഇതിനൊന്നും ഒരു തെളിവും ഇല്ല.

പരമശിവന്റെ അവതാരം
പരമശിവന്റെ അവതാരമാണ് ഈ കുഞ്ഞ് എന്ന് പ്രചരിപ്പിക്കുന്നവരും കുറവല്ല. പരമശിവനും മൂന്ന് കണ്ണുണ്ട്, വീഡിയോയിലെ കുഞ്ഞിനും മൂന്ന് കണ്ണുണ്ട് എന്നതല്ലാതെ വേറെ സാമ്യമൊന്നും അവകാശപ്പെടാനില്ല. പരമശിവന് തൃക്കണ്ണ് തുറന്നാല്‍ മുന്നിലുള്ളതെല്ലാം ഭസ്മമാകുമെന്നാണ് കഥ. എന്നാല്‍ ഈ കുഞ്ഞ് കണ്ണ് തുറന്നിട്ടും ഒന്നും സംഭവിച്ചതായി കണ്ടില്ല.

വ്യാജ വീഡിയോ
ഇതൊരു വ്യാജ വീഡിയോ ആണ് എന്ന് തന്നെയാണ് വിലയിരുത്തല്‍. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അത് ബോധ്യപ്പെടുകയും ചെയ്യും. കാരണം മൂന്നാമത്തെ കണ്ണ് കുഞ്ഞിന്റെ നെറ്റിയില്‍ 'സൂപ്പര്‍ ഇംപോസ്' ചെയ്ത് വച്ചതാണെന്ന് ഏറെക്കുറേ വ്യക്തവും ആണ്. ഇടത്തേ കണ്ണിന്റെ കൃഷ്ണമണിയുടെ അതേ നീക്കങ്ങളാണ് 'തൃക്കണ്ണിലെ' കൃഷ്ണമണിയുടേയും! ഇത് എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കൃത്രിമം മാത്രമാണ്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications