Get Updates
Get notified of breaking news, exclusive insights, and must-see stories!

‘ജിയോ’ ലോഗോയുള്ള ഗോതമ്പ് ചാക്കുകളുടെ ചിത്രങ്ങൾ വൈറൽ: ട്വിറ്ററിലെ ജിയോ ബഹിഷ്കരണ ആഹ്വാനത്തിന് പിന്നിലെന്ത്?

ദില്ലി: കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ദില്ലിയിൽ കർഷക പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് ജിയോയുടെ പേര് പാക്കറ്റിൽ പതിച്ച ഗോതമ്പ് പാക്കറ്റുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഒരു ചിത്രം 3,200 തവണയാണ് ഇതിനകം ഷെയർ ചെയ്യപ്പെട്ടിട്ടുള്ളത്. നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യയുടെ സോഷ്യൽ മീഡിയ പ്രസിഡന്റ് മനോജ് ലുബാന ഉൾപ്പെടെ നിരവധി ഉപയോക്താക്കൾ ചിത്രങ്ങൾ ട്വീറ്റ് ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

#BoycottRelianceproducts

#BoycottRelianceproducts


സർക്കാർ ആത്മാവും മനസാക്ഷിയും മുതലാളിമാർക്ക് വിറ്റുവെന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് അഭിപ്രായപ്പെട്ടത്. #BoycottRelianceproducts എന്ന ഹാഷ്‌ടാഗുമായാണ് ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

സത്യാവസ്ഥയെന്ത്?

സത്യാവസ്ഥയെന്ത്?

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്ന് ദി പ്രിന്റിന്റെ ഫാക്ട് ചെക്ക് പരിശോധനയിൽ കണ്ടെത്തി. വൈറൽ ചിത്രങ്ങളുടെ ലോഗോയിലെ ഫോണ്ട് ജിയോയുടെ വെബ്‌സൈറ്റിലെ ഫോണ്ടിൽ നിന്ന് വ്യത്യസ്തമാണെന്നും ദി പ്രിന്റ് പറയുന്നു.

ഡിജിറ്റൽ സേവനങ്ങൾ

ഡിജിറ്റൽ സേവനങ്ങൾ


ഒരു ബില്യൺ ഇന്ത്യക്കാർക്കായി ഒരു വലിയ ഡിജിറ്റൽ ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഡിജിറ്റൽ സംരംഭം മാത്രമാണ് ജിയോ എന്നാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.

 റിലയൻസ് റീട്ടെയിൽ

റിലയൻസ് റീട്ടെയിൽ

റിലയൻസ് ഗ്രൂപ്പിന്റെ റീട്ടെയിൽ സംരംഭമാണ് റിലയൻസ് റീട്ടെയിൽ. ഭക്ഷ്യ, പലചരക്ക് മേഖലയിൽ റിലയൻസ് ഫ്രെഷ്, റിലയൻസ് സ്മാർട്ട്, റിലയൻസ് മാർക്കറ്റ് സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ജിയോ കർശനമായി റിലയൻസ് തീർത്തും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് ഡിജിറ്റൽ വിഭാഗത്തിലാണ്.

ഡിജിറ്റൽ സേവനങ്ങൾ

ഡിജിറ്റൽ സേവനങ്ങൾ

റിലയൻസ് ഡിജിറ്റൽ എക്സ്പ്രസ് മിനി സ്റ്റോറുകൾ, ജിയോ സ്റ്റോറുകൾ എന്നിവയിലൂടെയാണ് ജിയോ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കിവരുന്നത്. ജിയോ ഭക്ഷണ, പലചരക്ക് ഉൽ‌പന്നങ്ങൾ ഉൽ‌പാദിപ്പിക്കുന്നില്ലെന്നും ജിയോ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്.

Fact Check

വാദം

During farmers protest against farm laws images of wheat packets under the brand name Jio have gone viral on social media.

നിജസ്ഥിതി

According to the details given by Reliance Industries’ website, Jio is only a digital venture focused on “creating a massive digital ecosystem for a billion Indians.And its fake one.

റേറ്റിങ്

Misleading
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+