കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് നേരെ മുട്ടയേറ്'; പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം ഇതാണ്

Google Oneindia Malayalam News

ദില്ലി; ഫ്രാൻസിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്ലാമിക തീവ്രവാദത്തിനെതിരെ നിയമം ശക്തിപ്പെടുത്തുമെന്ന് പ്രതികരിച്ച പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ അറബ് രാജ്യങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. മക്രോണ്‍ ഇസ്ലാം മതത്തെ അവഹേളിക്കുന്നുവെന്നായിരുന്നു രാജ്യങ്ങൾ ഉയർത്തിയ വിമർശനം. ഇത്തരം സംഭവങ്ങൾക്കിടെ മക്രോണിന് നേരെ മുട്ടയേറ് എന്ന വാദവുമായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുമ്ട്.

മുഹമ്മദ് നബിയെ കുറിച്ചുള്ള പരാമർശത്തിലാണ് മക്രോണിന് നേരെ പ്രതിഷേധം നടക്കുന്നതെന്നും ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാൽ പ്രചരിക്കുന്നത് 2017ലെ ചിത്രങ്ങളാണ്. ഫ്രാൻസിലെ പ്രസഡിന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് ഒരു കാർഷിക പരിപാടിയിൽ പങ്കെടുക്കവേ മക്രോണിന് നേരെ മുട്ടയേറ് നടന്നിരുന്നു. 2016 ലും പാരീസിൽ പ്രകോപിതരായ ഒരു ജനക്കൂട്ടം മാക്രോണിന് നേരെ മുട്ടയേറ് നടത്തിയിരുന്നു.

ake-news60

പാരീസിന് കിഴക്ക് മോൺ‌ട്രൂവിലിലുള്ള ഓഫീസ് സന്ദർശിക്കുകയായിരുന്നു മാക്രോണിന് നേരെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളും തൊഴിലാളികളും രംഗത്തെത്തുകയായിരുന്നു.തൊഴിൽ നിയമം ഭേദഗതി വരുത്താനുള്ള സർക്കാരിന്റെ ശ്രമമായിരുന്നു ഇവരെ പ്രകോപിപ്പിച്ചത്. തുടർന്ന് പ്രതിഷേധക്കാർ മാക്രോണിന് നേരെ മുട്ട എറിഞ്ഞു. ആ വീഡിയോകളാണ് വ്യാജ കുറിപ്പോടെ ഇപ്പോൾ പ്രചരിക്കുന്നത്.

മതനിന്ദ ആരോപിച്ച് ഫ്രഞ്ച് മിഡില്‍ സ്‌കൂള്‍ അധ്യാപകനെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമിക തീവ്രവാദത്തിനെതിരെ മക്രോൺ നടത്തിയ പ്രതികരണങ്ങളാണ് വിവാദങ്ങൾക്ക് കാരണമായത്. ഇസ്ലാമിക തീവ്രവാദത്തിനെതിരെ നിയമം ശക്തിപ്പെടുത്തുമെന്ന് മക്രോൺ പറഞ്ഞിരുന്നു. തുടർന്ന്
പാകിസ്താന്‍, ജോര്‍ദ്ദാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ മാക്രോണിന്റേത് ഇസ്ലാം വിരുദ്ധ പ്രസ്താവനയാണെന്ന ആക്ഷേപം ഉയർത്തിയിരുന്നു

Fact Check

വാദം

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് നേരെ മുട്ടയേറ്

നിജസ്ഥിതി

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് നേരെ മുട്ടയേറ് എന്ന കുറിപ്പോടെ പ്രചരിക്കുന്നത് പഴയവീഡിയോ ആണ്

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
the video regarding Emmanuel Macron egged is false
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X