'ഓടി രക്ഷപ്പെടാന്‍ നോക്കുന്ന ട്രംപ്,വലിച്ചിഴച്ച് പൊലീസ്'; സംഭവിച്ചത് എന്ത്, വൈറല്‍ ചിത്രങ്ങള്‍ക്ക് പിന്നില്‍

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റായ ഡൊണാള്‍ഡ് ട്രംപിനെതിരായ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ് ജോ ബൈഡന്‍ ഭരണകൂടം. ഇതോടെയാണ് പഴയ കേസുകള്‍ കുത്തിപ്പൊക്കി തന്നെ അറസ്റ്റ് ചെയ്യാന്‍ ഭരണകൂടം ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഡൊണാള്‍ഡ് ട്രംപ് തന്നെ മുന്നോട്ട് വരുന്നത്. ഇതിനെതിരായി രാജ്യവ്യാപകമായി പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ട്രംപിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട അഭ്യൂഹം പ്രചരിച്ചുകൊണ്ടിരിക്കേയാണ് ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്.
അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്‍ പ്രസിഡന്‍റിനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്ന തരത്തിലുള്ള ചിത്രമായിരുന്നു പ്രചരിച്ചുകൊണ്ടിരുന്നത്. ഇതോടെ അശ്ലീല ചിത്ര താരത്തിന് പണം നല്‍കിയെന്ന കേസില്‍ ട്രംപ് അറസ്റ്റിലായി എന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങി. ' 'അറസ്റ്റ ചിത്രം' കൂടിയതോടെ പ്രചരണത്തിന്‍റെ വിശ്വാസ്യതയുമേറി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തിലൂടെ ആളുകള്‍ കബളിക്കപ്പെടുകയായിരുന്നു.
ട്രംപിനെതിരായി അത്തരമൊരു കേസ് നിലവിലുണ്ടെങ്കിലും അറസ്റ്റിലേക്ക് ഇതുവരെ കാര്യങ്ങള്‍ നീങ്ങിയിട്ടില്ല. അപ്പോള്‍ ഈ ചിത്രമോ എന്നാണ് ചോദ്യമെങ്കില്‍ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ നിര്‍മ്മിച്ച വ്യാജ ചിത്രമാണ് അത്. ചിത്രങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ പോലീസ് ഓഫീസർമാരുടെ യൂണിഫോമിലും മുഖത്തും കൈകളിലും വികൃതമായ വാചകങ്ങൾ കാണാം. പോലീസ് ബെൽറ്റ് ധരിച്ചാണ് ട്രംപിനെ ഒരു ചിത്രത്തിൽ കാണുന്നതും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉപയോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടുകയും കാട്ടുതീ പോലെ പടരുകയും ചെയ്യുന്നു.
2016 ൽ പോൺ നടി സ്റ്റോമി ഡാനിയൽസിന് പണം നൽകിയതിന് മുൻ പ്രസിഡന്റിനെതിരെ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് കുറ്റം ചുമത്തിയതിനെ തുടർന്ന് ട്രംപ് അനുകൂലികൾ തിങ്കളാഴ്ച ന്യൂയോർക്കിൽ പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമർപ്പിച്ചാൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെ മുൻ അല്ലെങ്കിൽ സിറ്റിംഗ് പ്രസിഡന്റായി ട്രംപ് മാറും. 2024-ലെ തിരഞ്ഞെടുപ്പില്‍ അധികാരം തിരികെ പിടിക്കാന്‍ ശ്രമിക്കുന്ന ട്രംപിന് ഇത് വലിയ തിരിച്ചടിയായി മാറുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ ബൈഡൻ ഭരണകൂടവും മാൻഹട്ടൺ ജില്ലാ അറ്റോർണി ആൽവിൻ ബ്രാഗും ഈ കേസിൽ ഒത്തുകളിക്കുകയാണെന്നാണ് ട്രംപിന്‍റെ അവകാശവാദം. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റായ ബ്രാഗ്, കുറ്റം ചുമത്താനുള്ള നീക്കങ്ങളെക്കുറിച്ചൊന്നും സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പ്രധാന സാക്ഷികളെ അടുത്ത ആഴ്ചകളിൽ ഒരു ഗ്രാൻഡ് ജൂറിക്ക് മുന്നിൽ നിർത്തി ട്രംപിനെതിരെ മൊഴി നൽകാനുള്ള അവസരം നൽകിക്കൊണ്ട് പ്രോസിക്യൂട്ടർമാർ ഒരു തീരുമാനത്തിലേക്ക് അടുക്കുകയാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

Fact Check
വാദം
yes
നിജസ്ഥിതി
The pictures are an AI-generated satirical take on what Trump's arrest may look like.












Click it and Unblock the Notifications