കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ ഇന്ത്യക്കാര്‍ക്കും മോദിയുടെ വക 15000 രൂപ... പ്രചാരണം ഇങ്ങനെ, സത്യാവസ്ഥ എന്ത്?

Google Oneindia Malayalam News

ദില്ലി: ലോക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രിയുടെ പേരിലും പ്രചാരണം ശക്തമാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യക്കാര്‍ക്കും 15000 രൂപ നല്‍കുന്നു എന്ന പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. ഹിന്ദിയിലാണ് ഈ മെസേജുള്ളത്. ഈ പ്രയാസമേറിയ സമയത്ത് പ്രധാനമന്ത്രി എല്ലാ ഇന്ത്യക്കാര്‍ക്കും 15000 രൂപ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് പറയുന്നു. ഇതിനോടൊപ്പം ഒരു ലിങ്കും ചേര്‍ത്തിട്ടുണ്ട്. അതില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്താല്‍ ഒരു ഫോം കാണാം. ഇതില്‍ നിങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, അഡ്രസ്, പിന്‍ കോഡ് എന്നിവ ചേര്‍ത്ത് പൂരിപ്പിക്കാനായി ആവശ്യപ്പെടും.

1

ഈ ഫോം പൂരിപ്പിച്ചാല്‍ നിങ്ങള്‍ക്ക് 15000 രൂപ ലഭിക്കുമെന്നാണ് വാഗ്ദാനം. ഇതിനടിയില്‍ ഒരുലക്ഷത്തിലധികം പേര്‍ ഈ നേട്ടം സ്വന്തമാക്കിയതായും പറയുന്നുണ്ട്. ുാ15000ൃ.െയഹീഴുെീ.േരീാ എന്ന വെബ് സൈറ്റിലാണ് ഈ ലിങ്ക് ആക്ടിവേറ്റ് ആയിരിക്കുന്നത്. അതേസമയം ഈ പ്രചാരണം തീര്‍ത്തും വ്യാജമാണ്. സര്‍ക്കാര്‍ ഇത്തരമൊരു പ്രഖ്യാപനമേ നടത്തിയിട്ടില്ല. ഇന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധ ചെയത് മെയ് മൂന്ന് വരെ ലോക്ഡൗണ്‍ നീട്ടുകയാണ് ചെയ്തത്. ഈ ലിങ്ക് മഹാതട്ടിപ്പാണ്. ഒരു പക്ഷേ ഇതില്‍ ക്ലിക്ക് ചെയ്ത് പൂരിപ്പിക്കുന്നവര്‍ വലിയ തട്ടിപ്പില്‍പ്പെടാനും സാധ്യതയുണ്ട്.

അതേസമയം പ്രധാനമന്ത്രി ഇന്ന് 25 മിനുട്ടോളമാണ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. നിര്‍ണായകമായ പോരാട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും പത്തൊന്‍പത് ദിവസം കൂടി ലോക്ഡൗണ്‍ നീട്ടിയേ തീരു എന്നും പ്രധാനമന്ത്രി വിശദീകരിച്ചു. നാളെ മുതല്‍ ഒരാഴ്ച്ച രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങളുണ്ടാവും. ഏപ്രില്‍ 20ന് ശേഷം സ്ഥിതി വിലയിരുത്തി ഉപാധികളോടെ ഇളവുകള്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കും. വിശദമായ മാര്‍ഗരേഖ നാളെ പുറത്തിറക്കും. സ്ഥിതി വഷളായാല്‍ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം വീഡിയോ കോണ്‍ഫറന്‍സില്‍ ഇന്ന് ഗാംച്ച ധരിച്ചാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യാനെത്തിയത്.

ഏഴിന നിര്‍ദേശങ്ങളും മോദി മുന്നോട്ട് വെച്ചിട്ടുണ്ട്. വീട്ടിലെ പ്രായമായവരെയും രോഗികളെയും പ്രത്യേകം ശ്രദ്ധിക്കണം, ലോക്ഡൗണ്‍ കാലത്ത് സാമൂഹിക അകലം കൃത്യമായി പാലിക്കുക, മാസ്‌ക് ധരിക്കണം, പ്രതിരോധ ശേഷി വര്‍ധിപ്പിക്കുവാനായി ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക, കോവിഡ് ബോധവല്‍ക്കരണത്തിനും വിവരങ്ങള്‍ക്കുമായി ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കുക, ദരിദ്രരെ ആവുന്ന വിധം ഈ അവസരത്തില്‍ സാഹായിക്കുക, ആരെയും ജോലിയില്‍ നിന്ന് പുറത്താക്കാതിരിക്കുക, കോവിഡിനെ പ്രതിരോധിക്കാനായി സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെയും ഡോക്ടര്‍മാരെയും ബഹുമാനിക്കണമെന്നുമാണ് മോദി മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍.

English summary
truth behind pm modi giving rs 15000 to all indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X