'നടി കങ്കണയ്ക്കൊപ്പം അധോലോക കുറ്റവാളി അബു സലീം'; പ്രചരിക്കുന്ന ചിത്രത്തിന് പിന്നിൽ
ദില്ലി; ബോളിവുഡ് താരം കങ്കണ റനാവത്തിനൊപ്പം അധോലോക കുറ്റവാളി അബു സലീം എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുംബൈയെ പാക് അധീന കാശ്മീരിനോട് ഉപമിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കത്തുന്നതിനിടെയാണ് കങ്കണയ്ക്കെതിരെ ഇത്തരമൊരു ചിത്രം പ്രചരിക്കുന്നത്. ഹബീബ് ഹാസൻ എന്ന പേരുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് പ്രചരണം.
കങ്കണയ്ക്കൊപ്പം ബാറിൽ നിൽക്കുന്നഅബു സലീം എന്നാണ് ഇയാൾ കുറിച്ചത്. വളരെ വില കുറഞ്ഞതും അസഭ്യമായ പരാമർശങ്ങളുമാണ് ഇയാൾ ചിത്രത്തിനൊപ്പം കുറിച്ചത്. നിരവധി പേരാണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. രാധേ ശ്യാം ശ്രിവാസ്തവ എന്നൊരു ട്വിറ്റർ അക്കൗണ്ടും സമാനമായി ചിത്രം പങ്കുവെച്ച് നടിക്കെതിരെ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

1993 ലെ ബോംബ് സ്ഫോടനക്കേസിലെ പ്രതി അബു സലീമും ദേശസ്നേഹിയായ ഝാൻസി റാണിയും ..... ഈ "ബന്ധം" എന്താണ് വിളിക്കപ്പെടുന്നത്? എന്നായിരുന്നു ഇയാൾ കുറിച്ചത്. എന്നാൽ പ്രചരിക്കുന്ന ചിത്രത്തിന്റെ യാഥാർത്ഥ്യം മറ്റൊന്നാണ്. ചിത്രത്തില്‍ കങ്കണയോടൊപ്പമുള്ളത് മാധ്യമപ്രവര്‍ത്തകനായ മാര്‍ക്ക് മാനുവലാണ്.
അബു സലീമിനൊപ്പമുള്ള കങ്കണയുടെ ചിത്രങ്ങൾ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ല. റിവേഴ്സ് ഇമേജ് സെർച്ചിൽ ഈ ചിത്രം 2018 സപ്റ്റംബർ 24 ന് ഹഫിങ്ടണ്‍ പോസ്റ്റ് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മാർക്ക് മാനുവൽ തന്നെയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Fact Check
വാദം
നടി കങ്കണയ്ക്കൊപ്പം അധോലോക കുറ്റവാളി അബു സലീം
നിജസ്ഥിതി
നടി കങ്കണയ്ക്കൊപ്പം അധോലോക കുറ്റവാളി അബു സലീം അല്ല












Click it and Unblock the Notifications