കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ വക 7500 രൂപ ലോക്ക്ഡൗണ്‍ ഫണ്ട്; വാട്‌സ് ആപ്പ് പ്രചാരണത്തിന്റെ സത്യം ഇതാണ്

Google Oneindia Malayalam News

ദില്ലി: കൊറോണ കരണം പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് ലോക്ക് ഡൗണ്‍ ഫണ്ട് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ 7500 രൂപ വീതം നല്‍കുന്നു എന്ന് വ്യാജ പ്രചാരണം. വാട്‌സ് ആപ്പ് വഴിയാണ് പ്രചാരണം ശക്തിപ്പെട്ടിരിക്കുന്നത്. സര്‍ക്കാരുമായി ബന്ധമില്ലാത്ത ചില വെബ് സൈറ്റുകളും ഈ പ്രചാരണത്തിന് ശക്തി പകരുന്നുണ്ട്. എല്ലാ പൗരന്‍മാര്‍ക്കും 7500 രൂപ വീതം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി എന്നാണ് പ്രചരിക്കുന്ന സന്ദേശം.

fa

പരിമിതമായ ആളുകള്‍ക്ക് മാത്രമേ തുക ലഭിക്കൂ. അതുകൊണ്ട് എല്ലാവരും വേഗം അപേക്ഷ സമര്‍പ്പിക്കണമെന്നും വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. ഈ പ്രചാരണം വ്യാജമാണ്. സര്‍ക്കാര്‍ ഇത്തരം തീരുമാനം എടുത്തിട്ടില്ല. ആളുകളെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം നടത്തുന്നത്. പ്രചാരണം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നിഷേധിച്ചിട്ടുണ്ട്.

റാണു മണ്ഡലിന്റെ ഇന്നത്തെ അവസ്ഥ ദയനീയം; മനോഹര ശബ്ദത്തിലൂടെ മനം കവര്‍ന്ന ഗായികറാണു മണ്ഡലിന്റെ ഇന്നത്തെ അവസ്ഥ ദയനീയം; മനോഹര ശബ്ദത്തിലൂടെ മനം കവര്‍ന്ന ഗായിക

ചില വ്യാജ സന്ദേശങ്ങളില്‍ വെബ്‌സൈറ്റ് അഡ്രസ് നല്‍കിയിട്ടുണ്ട്. ഈ അഡ്രസില്‍ വ്യക്തിഗത വിവരങ്ങള്‍ കൈമാറരുത്. ട്വിറ്ററില്‍ ഈ സന്ദേശം ലഭിച്ച ചിലര്‍ ആധികാരികത അന്വേഷിച്ചിരുന്നു. വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് വാട്‌സ് ആപ്പ് വഴി പ്രചരിച്ചതാണെന്നും സര്‍ക്കാരുമായി ബന്ധമില്ലെന്നും വ്യക്തമായത്. എല്ലാ പൗരന്‍മാര്‍ക്കും ലോക്ക് ഡൗണ്‍ ഫണ്ട് എന്ന പേരില്‍ 5000 രൂപ വീതം നല്‍കുമെന്ന് മറ്റൊരു സന്ദേശം ദിവസങ്ങള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു.

കൊറോണയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട ശേഷം ഒട്ടേറെ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. മിക്കതും സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നു എന്ന ഉള്ളടക്കത്തിലാണ്. വെബ്‌സൈറ്റ് വിലാസം നല്‍കി വ്യക്തിഗത വിവരങ്ങള്‍ കൈമാറാനും ആവശ്യപ്പെട്ടിരുന്നു. ഇത്തരം വെബ്‌സൈറ്റുകളുടെയും വ്യാജ സന്ദേശങ്ങളുടെയും കെണിയില്‍ വീഴരുത്.

Fact Check

വാദം

ലോക്ക് ഡൗണ്‍ ഫണ്ട് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് 7500 രൂപ വീതം നല്‍കുന്നു. വേഗം അപേക്ഷിക്കുക

നിജസ്ഥിതി

വ്യാജമാണ്. സര്‍ക്കാര്‍ ഇത്തരം തീരുമാനം എടുത്തിട്ടില്ല

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Union Govt has not promised a Rs 7500 as lockdown fund to Citizen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X