ഫ്രാൻസിൽ മുസ്ലീം യുവതിയെ പൊലീസ് നിലത്ത് കിടത്തി മർദ്ദിക്കുന്നു; പ്രചരിക്കുന്ന വീഡിയോയിലെ സത്യമിതാണ്
ദില്ലി: കൈകളില്‍ വിലങ്ങുള്ള യുവതിയെ തറയില്‍ മുഖം ചേര്‍ത്ത് മര്‍ദ്ദിക്കുന്ന വീഡിയോ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഫ്രാന്‍സില്‍ ബുര്‍ഖ ധരിച്ച മുസ്ലീം സ്ത്രീയെ പൊലീസുകാരന് മര്‍ദ്ദിക്കുന്നു എന്ന തരത്തിലാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഫ്രഞ്ച് പോലീസ് മുസ്ലീം പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതായും ഈ നാസി പോലീസ് യുവതിയുടെ തലയില്‍ നിന്ന് ശിരോവസ്ത്രം ഊരിയെടുക്കാന്‍ ശ്രമിക്കുന്നന്നെുമാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്.

എന്നാല്‍ വണ്‍ ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. റിവേഴ്സ് ഇമേജ് സര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ ഈ വീഡിയോ ഫ്രാന്‍സില്‍ നിന്നല്ലെന്ന് കണ്ടെത്തി. ഈ വീഡിയോ കാനയിലെ കാല്‍ഗരിയില്‍ നിന്നും 2017 ൂട്ട് ചെയ്തതാണ്. കോടതി ഉത്തരവിട്ട കര്‍ഫ്യു ലംഘിച്ചതിനാണ് പൊലീസ് ഈ സ്ത്രീയെ അറസ്റ്റ് ചെയ്യുന്നത്. പൊലീസ് ഉദ്യോഗസ്ഥന് കസ്റ്റഡിയില്‍ നിന്നും ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണിത്.
അലക്സ് ഡണ്‍ എന്ന ഉദ്യോഗസ്ഥന് ഡാലിയ കാഫി എന്ന സ്ത്രീയുടെ ശിരോവസ്ത്രം നീക്കംചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ ചെറുത്തുനില്ക്കുകയും ചെയ്യുന്ന വീഡിയോയാണിത്. ഉദ്യോഗസ്ഥന് യുവതിയെ നിലത്തുകിടത്തിയാണ് ചോദ്യം ചെയ്യുന്നത്. ഈ സംഭവത്തെ തുടര്‍ന്ന് 2019ല്‍ ഉദ്യോഗസ്ഥന് നേരെ നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിചാരണ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഈ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെയും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ വീഡിയോ ഇപ്പോള്‍ ഫ്രാന്‍സില്‍ നടന്നതാണെന്ന അടിക്കുറിപ്പില്‍ പ്രചരിക്കുന്നത് വ്യാജമാണ്.

Fact Check
വാദം
ഫ്രാൻസിൽ മുസ്ലീം യുവതിയുടെ ശിരോവസ്ത്രം പൊലീസ് അഴിച്ച് മാറ്റാൻ ശ്രമിക്കുന്നു
നിജസ്ഥിതി
പ്രചരിക്കുന്ന വീഡിയോ ഫ്രാൻസിൽ നിന്നുള്ളതല്ല, 2017ൽ കാനഡയിൽ നിന്നെടുത്ത വീഡിയോയാണിത്
റേറ്റിങ്
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications