കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാൻസിൽ മുസ്ലീം യുവതിയെ പൊലീസ് നിലത്ത് കിടത്തി മർദ്ദിക്കുന്നു; പ്രചരിക്കുന്ന വീഡിയോയിലെ സത്യമിതാണ്

Google Oneindia Malayalam News

ദില്ലി: കൈകളില്‍ വിലങ്ങുള്ള യുവതിയെ തറയില്‍ മുഖം ചേര്‍ത്ത് മര്‍ദ്ദിക്കുന്ന വീഡിയോ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഫ്രാന്‍സില്‍ ബുര്‍ഖ ധരിച്ച മുസ്ലീം സ്ത്രീയെ പൊലീസുകാരന്‍ മര്‍ദ്ദിക്കുന്നു എന്ന തരത്തിലാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഫ്രഞ്ച് പോലീസ് മുസ്ലീം പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതായും ഈ നാസി പോലീസ് യുവതിയുടെ തലയില്‍ നിന്ന് ശിരോവസ്ത്രം ഊരിയെടുക്കാന്‍ ശ്രമിക്കുന്നന്നെുമാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്.

fake

എന്നാല്‍ വണ്‍ ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. റിവേഴ്‌സ് ഇമേജ് സര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ ഈ വീഡിയോ ഫ്രാന്‍സില്‍ നിന്നല്ലെന്ന് കണ്ടെത്തി. ഈ വീഡിയോ കാനയിലെ കാല്‍ഗരിയില്‍ നിന്നും 2017 ൂട്ട് ചെയ്തതാണ്. കോടതി ഉത്തരവിട്ട കര്‍ഫ്യു ലംഘിച്ചതിനാണ് പൊലീസ് ഈ സ്ത്രീയെ അറസ്റ്റ് ചെയ്യുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍ നിന്നും ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണിത്.

അലക്‌സ് ഡണ്‍ എന്ന ഉദ്യോഗസ്ഥന്‍ ഡാലിയ കാഫി എന്ന സ്ത്രീയുടെ ശിരോവസ്ത്രം നീക്കംചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ ചെറുത്തുനില്‍ക്കുകയും ചെയ്യുന്ന വീഡിയോയാണിത്. ഉദ്യോഗസ്ഥന്‍ യുവതിയെ നിലത്തുകിടത്തിയാണ് ചോദ്യം ചെയ്യുന്നത്. ഈ സംഭവത്തെ തുടര്‍ന്ന് 2019ല്‍ ഉദ്യോഗസ്ഥന് നേരെ നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിചാരണ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഈ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെയും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ വീഡിയോ ഇപ്പോള്‍ ഫ്രാന്‍സില്‍ നടന്നതാണെന്ന അടിക്കുറിപ്പില്‍ പ്രചരിക്കുന്നത് വ്യാജമാണ്.

Fact Check

വാദം

ഫ്രാൻസിൽ മുസ്ലീം യുവതിയുടെ ശിരോവസ്ത്രം പൊലീസ് അഴിച്ച് മാറ്റാൻ ശ്രമിക്കുന്നു

നിജസ്ഥിതി

പ്രചരിക്കുന്ന വീഡിയോ ഫ്രാൻസിൽ നിന്നുള്ളതല്ല, 2017ൽ കാനഡയിൽ നിന്നെടുത്ത വീഡിയോയാണിത്

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Video of Muslim girl being thrown to the ground by police is not from France
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X