കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തെലങ്കാനയിൽ കുത്തിയൊലിച്ച വെള്ളത്തിൽ 'റോഡ് ക്രോസ്' ചെയ്യുന്ന ട്രാഫിക് സിഗ്നൽ'; സത്യം ഇതാണ്

Google Oneindia Malayalam News

ബെംഗളൂരു; കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയാണ് തെലങ്കാനയിൽ പെയ്തത്. മഴയിൽ പലയിടങ്ങളും വെള്ളത്തിലായി. കുത്തിയൊലിച്ച് ഒഴുകിയ വെള്ളത്തിൽ മനുഷ്യരും വാഹനങ്ങളുമെല്ലാം ഒഴുകി പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ അക്കൂട്ടത്തിൽ നഗരത്തിലെ ട്രാഫിക് സിഗ്നലും ഒഴുകി പോയിരുന്നോ?

ട്രാഫിക് സിഗ്നൽ ഒഴുകി പോകുന്നുവെന്ന കുറിപ്പോടെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ചരിത്രത്തിൽ ആദ്യമായി. സിഗ്നൽ റോഡ് മുറിച്ചുകടക്കുന്നു # ഹൈദരാബാദ് മഴ. 'എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ ഒരാൾ വീഡിയോ പങ്കുവെച്ചത്.

cob

എന്നാൽ ചൈനയിൽ ഉണ്ടായ സംഭവത്തിന്റെ വീഡിയോപങ്കുവെച്ച് കൊണ്ടാണ് വ്യാജ പ്രചരണം നടക്കുന്നത്.
രണ്ട് വർഷം മുമ്പ് ചൈനയിലെ യൂലിൻ നഗരത്തിൽ ചിത്രീകരിച്ച ഒരു വൈറൽ വീഡിയോയാണിത്. ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്കിന്റെ യൂട്യൂബ് ചാനലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്.തെക്കൻ ചൈനയിലെ ഗുവാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശത്തെ യുലിൻ നഗരത്തിലാണ് ഈ സംഭവം ഉണ്ടായതെന്ന് സിജിടിഎൻ റിപ്പോർട്ടിൽ പറയുന്നു.

വെള്ളപ്പൊക്കം കാരണം താൽക്കാലിക ട്രാഫിക് ലൈറ്റ് ഒഴുകുന്നതായി വീഡിയോയിൽ കാണാം. 2018 ൽ 70,000 ത്തിലധികം ആളുകളെ ഗുവാങ്‌സി ഷുവാങ്ങിൽ മഴ ബാധിച്ചിരുന്നു.വാസ്തവത്തിൽ ഇത് രണ്ടാം തവണയാണ് ക്ലിപ്പ് വൈറലാകുന്നത്. കഴിഞ്ഞ വർഷം മുംബൈയിൽ വെള്ളപ്പൊക്കമുണ്ടായിരുന്ന സമയത്ത് ഈ ചിത്രങ്ങൾ പ്രചരിച്ചിരുന്നു.

Recommended Video

cmsvideo
ആർത്തിരമ്പി ജലം.. തെലുങ്കാന പ്രളയത്തിന്റെ നടുക്കുന്ന കാഴ്ചകൾ കണ്ടോ

Fact Check

വാദം

തെലങ്കാനയിൽ കുത്തിയൊലിച്ച വെള്ളത്തിൽ റോഡ് ക്രോസ് ചെയ്യുന്ന ട്രാഫിക് സിഗ്നൽ

നിജസ്ഥിതി

തെലങ്കാനയിൽ കുത്തിയൊലിച്ച വെള്ളത്തിൽ റോഡ് ക്രോസ് ചെയ്യുന്ന ട്രാഫിക് സിഗ്നൽ എന്നത് വ്യാജ പ്രചരണമാണ്

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Video regarding signal floating in telengana rain is false
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X