തമിഴ് സിനിമയിലെ നായകന്‍ മോശമായി പെരുമാറി: നിത്യ മേനോന്‍ ഇങ്ങനെ പറഞ്ഞോ? സത്യാവസ്ഥ അറിയാം
നടി നിത്യ മേനോന്‍ മലയാളികള്‍ക്ക് അടക്കം സുപരിചിതയായ നടിയാണ്. മലയാളത്തില്‍ ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ് പോലുള്ള ചിത്രങ്ങളില്‍ നിത്യയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ തെലുങ്കിലും തമിഴിലും സൂപ്പര്‍ താരങ്ങളുടെ നായികയായും നിത്യ എത്തിയിട്ടുണ്ട്. വിജയിയുടെ നായികയായി മെര്‍സലിലും, ധനുഷിനൊപ്പം തിരുചിത്രമ്പലത്തിലും, അല്ലു അര്‍ജുനൊപ്പം സണ്‍ ഓഫ് സത്യമൂര്‍ത്തിയിലുമെല്ലാം നിത്യ നായികയായിരുന്നു.
കൂടുതലായി നിത്യ ഇപ്പോള്‍ അഭിനയിക്കുന്നതും തെലുങ്കിലും, തമിഴിലുമാണ്. എന്നാല്‍ നടിയുടെ പേരില്‍ ഇപ്പോള്‍ ഒരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. തമിഴ് സിനിമയെ കുറിച്ച് നിത്യ നടത്തിയെന്ന് പറയുന്ന ആ പരാമര്‍ശം വിവാദമായിരുന്നു. എന്നാല്‍ നടി ഇങ്ങനെ പറഞ്ഞിട്ടുണ്ടോ? സത്യാവസ്ഥ ഒന്ന് പരിശോധിക്കാം. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ നിത്യ മേനോന്‍ പറഞ്ഞുവെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്.

തെലുങ്ക് സിനിമയില്‍ നിന്ന് തനിക്ക് ഇതുവരെ യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എന്നാല്‍ തമിഴ് സിനിമയില്‍ നിന്ന് ധാരാളം പ്രശ്‌നങ്ങള്‍ എനിക്ക് നേരിട്ടിട്ടുണ്ട്. ഒരു തമിഴ് നടന്‍ ഷൂട്ടിംഗിനിടെ എന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും നടി പറഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിത്യയുടെ ആരാധകര്‍ ഈ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയാക്കിയിരുന്നു.
നടന്റെ പേര് നിത്യ വെളിപ്പെടുത്തണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഈ വാദങ്ങള്‍ പൂര്‍ണമായും തെറ്റാണ്. നടിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത് വ്യാജമായ പരാമര്‍ശമാണ്. ഫിലിം ട്രാക്കറും, കോളമിസ്റ്റുമായ മനോബാല വിജയബാലന്‍ ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്യുന്നുണ്ട്. നിത്യ മേനോന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അതില്‍ സത്യത്തിന്റെ ഒരംഗം പോലുമില്ലെന്നും മനോബാല കുറിച്ചു.

Fact Check
വാദം
നിത്യ മേനോനോട് തമിഴ് നടന്‍ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയെന്ന് പ്രചാരണം
നിജസ്ഥിതി
വാദം പൂര്‍ണമായും വ്യാജം. അത്തരം പരാമര്‍ശങ്ങള്‍ നിത്യ നടത്തിയിട്ടില്ല












Click it and Unblock the Notifications