കുഞ്ഞാലിക്കുട്ടിയെ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ നിന്നും ഇറക്കിവിട്ടോ? എന്താണ് സത്യാവസ്ഥ
കല്‍പ്പറ്റ നഗരത്തെ ഇളക്കി മറിച്ചുള്ള റോഡ് ഷോയുടെ അകമ്പടിയോടെയാണ് രാഹുല്‍ ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തില്‍ നിന്നും രണ്ടാം തവണയും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചത്. കോഴിക്കോട് നിന്നും മൂപ്പൈനാട് റിപ്പണിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുലിനെ സ്വീകരിക്കാനായി അവിടെ തന്നെ ആയിരങ്ങളായിരുന്നു കാത്തിരുന്നത്.
പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, പികെ കുഞ്ഞാലിക്കുട്ടി, എംഎ ഹസന്‍ തുടങ്ങിയ നേതാക്കളും റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. കഴിഞ്ഞ തവണ ഉത്തരേന്ത്യയില്‍ വിവാദമുണ്ടായ പശ്ചാത്തലത്തിൽ ഇത്തവണ ലീഗിൻ്റെ പതാകയും കോൺഗ്രസിൻ്റെ പതാകയും ഒഴിവാക്കിയായിരുന്നു റോഡ് ഷോ.

വ്യാജ പ്രചരണം
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ വലിയ തോതില്‍ ശ്രദ്ധേയമായതിന് പിന്നാലെയാണ് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ റോഡ് ഷോയില്‍ നിന്നും ഇറക്കിവിട്ടെന്ന തരത്തിലുള്ള പ്രചരണവും സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. ഇടത് സൈബർ കേന്ദ്രങ്ങളാണ് ഇത്തരം പ്രചരണം ആരംഭിച്ചത്. കുഞ്ഞാലിക്കുട്ടിയെ രാഹുല്‍ ഗാന്ധിയും മറ്റുള്ളവരും ചേർന്ന് വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ സഹായിക്കുന്ന വീഡിയോയാണ് പ്രചരണത്തിന് വേണ്ടി ഉപയോഗിച്ചത്.
എന്താണ് സത്യാവസ്ഥ
എന്നാല്‍ യഥാർത്ഥത്തില്‍ ഇത് തികച്ചും വ്യാജമായ പ്രചരണമാണ്. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ പികെ കുഞ്ഞാലിക്കുട്ടി പാതിവഴിയില്‍ വെച്ച് ഇറങ്ങി എന്നുള്ളത് സത്യമാണ്. എന്നാല്‍ റംസാന്‍ വൃതം അനുഷ്ഠിക്കുന്ന പികെ കുഞ്ഞാലിക്കുട്ടിക്ക് കനത്ത വേനലില്‍ ക്ഷീണം അനുഭവപ്പെട്ടതിനാലാണ് അദ്ദേഹം റോഡ് ഷോയില്‍ നിന്നും ഇറങ്ങിയത്.

മലപ്പുറം ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയ് തന്ന് ഇത് സംബന്ധിച്ച വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. 'നോമ്പും..കടുത്ത വെയിലും..റോഡ് ഷോയുടെ ഇടയിൽ തളർന്ന് പോയ കുഞ്ഞാലിക്കുട്ടി സാഹിബിനെ കരുതലോടെ ചേർത്ത് പിടിച്ചു രാഹുൽജീ..' വീഡിയോ പങ്കുവെച്ച് വിഎസ് ജോയ് കുറിച്ചു.
യുഡിഎഫ് അണികളും വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. 'രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ പി കെ കുഞ്ഞാലിക്കുട്ടി സാഹിബും പി വി അബ്ദുൾ വഹാബ് സാഹിബും പങ്കെടുക്കുമ്പോൾ നോമ്പിന്റെ തളർച്ചയിൽ അവരോട് ഇറങ്ങി വിശ്രമിക്കാൻ രാഹുൽ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു എന്നാൽ അതിനെപ്പോലും ട്രോളി കൊണ്ട് ഇടത് സൈബർ പ്രവർത്തകർ പറയുകയാണ് ഇവരെ വാഹനത്തിൽ നിന്ന് ഇറക്കി വിടുകയാണ് എന്ന്. രാഷ്ട്രീയം എന്തുമാവട്ടെ തിരഞ്ഞെടുപ്പിൽ ജയ പരാജയവും സ്വാഭാവികം എന്നാൽ ഇത് പോലെത്തെ വ്യാജ പ്രചരണങ്ങള്‍ പാടില്ല" യുഡിഎഫ് സൈബർ അണികള്‍ കുറിക്കുന്നു.

Fact Check
വാദം
കുഞ്ഞാലിക്കുട്ടിയെ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ നിന്നും ഇറക്കിവിട്ടു
നിജസ്ഥിതി
റംസാന്‍ വൃതം അനുഷ്ഠിക്കുന്ന പികെ കുഞ്ഞാലിക്കുട്ടിക്ക് കനത്ത വേനലില്‍ ക്ഷീണം അനുഭവപ്പെട്ടതിനാലാണ് അദ്ദേഹം റോഡ് ഷോയില്‍ നിന്നും ഇറങ്ങിയത്.












Click it and Unblock the Notifications