കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ പെൺകുട്ടികൾക്കും 2000 രൂപ വീതം നൽകാൻ കേന്ദ്ര പദ്ധതി? പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥയെന്ത്

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ നിരവധി വ്യാജവാർത്തകളാണ് കേന്ദ്രസർക്കാരിന്റെ പേരിൽ പ്രചരിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഇതിന്റെ കേന്ദ്രമെന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ. ഏറ്റവും ഒടുവിൽ പ്രചരിച്ചത് രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും കേന്ദ്രസർക്കാർ 2000 രൂപ നൽകുന്നു എന്നതാണ്. പ്രധാൻ മന്ത്രി കന്യ ആയുഷ് യോജന എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയ്ക്ക് പേരിലാണ് പെൺകുട്ടികൾക്ക് പണം നൽകുന്നതെന്ന് വരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കണം; രാഹുലിന് പകരം ശരദ് പവാര്‍ അധ്യക്ഷനാവണം, നിര്‍ദ്ദേശവുമായി അത്തേവാലഎന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കണം; രാഹുലിന് പകരം ശരദ് പവാര്‍ അധ്യക്ഷനാവണം, നിര്‍ദ്ദേശവുമായി അത്തേവാല

ഈ 2000 രൂപ ജൻധൻ അക്കൌണ്ടുകളിലേക്ക് നേരിട്ട് എത്തുമെന്നും പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നു. വാട്സ്ആപ്പ് കേന്ദ്രീകരിച്ചാണ് ഇത്തവണ സന്ദേശം പ്രചരിച്ചിട്ടുള്ളത്. വാട്സ്ആപ്പ് വഴി നിരവധി പേർ മെസേജ് ഫോർവേഡ് ചെയ്തതോടെ പദ്ധതിയുടെ അപേക്ഷ ഫോം തിരഞ്ഞ് സോഷ്യൽ മീഡിയയിലും പലരുമെത്തുകയും ചെയ്തു. പെൺകുട്ടിയ്ക്ക് ഇന്ത്യൻ പൌരത്വം ഉണ്ടായിരിക്കണമെന്നും, ആധാർ കാർഡ് ഉണ്ടായിരിക്കണമെന്നും ബാങ്ക് അക്കൌണ്ടും ജനന സർട്ടിഫിക്കറ്റും മൊബൈൽ നമ്പറും ഉണ്ടായിരിക്കണമെന്നുമാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയപ്പെടുന്നത്. ഇതിനെല്ലാം പുറമേ പെൺകുട്ടിയ്ക്ക് കുറഞ്ഞത് 18 വയസ്സെങ്കിലും ആയിരിക്കണമെന്നും ഈ സന്ദേശത്തിൽ പറയുന്നുണ്ട്.

 pib-1599

എന്നാൽ പ്രധാനമന്ത്രി കന്യ ആയുഷ് യോജന ഒരു ധനസഹായപദ്ധതി കേന്ദ്രസർക്കാർ ആരംഭിച്ചിട്ടില്ല എന്നതാണ് വസ്തുത. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള വ്യാജ വാർത്തകളിൽ വീഴരുതെന്നുള്ള മുന്നറിയിപ്പും പിഐബി ഇതോടൊപ്പം നൽകുന്നു. പ്രധാനമന്ത്രി കന്യ ആയുഷ് യോജന എന്ന പദ്ധതിയ്ക്ക് കീഴിൽ എല്ലാ പെൺകുട്ടികൾക്കും 2000 രൂപ കേന്ദ്രസർക്കാർ നൽകുന്നുവെന്ന പ്രചാരണം വ്യാജമാണെന്നും ഇത്തരം ഒരു പദ്ധതി നിലവിലില്ലെന്നും കേന്ദ്രസർക്കാരിന്റെ പേരിൽ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും പിഐബി വ്യക്തമാക്കി.

Fact Check

വാദം

PIB

നിജസ്ഥിതി

There is no Central government scheme under Pradhanmantri Kanya Ayush Yojana

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
What is the reality behind cash distribution to girl under Pradhanmantri Kanya Ayush Yojana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X