കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളുടെ പുതിയ വിവാഹ പ്രായം; നവംബര്‍ 4 മുതല്‍ പ്രാബല്യത്തിലെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്

Google Oneindia Malayalam News

കോഴിക്കോട്: ഇന്ത്യയില്‍ പുരുഷന്‍മാരുടെ കുറഞ്ഞ വിവാഹപ്രായം 21 ആണ്. സ്ത്രീകളുടേത് 18 ഉം. സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയം സൂചിപ്പിച്ചതോടെയാണ് ഇക്കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയത്. സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുമെന്നാണ് നിലവിലെ പ്രചാരണം.

കഴിഞ്ഞദിവസം പ്രധാനമന്ത്രി വിവാഹ പ്രായവുമായി ബന്ധപ്പെട്ട കാര്യം വീണ്ടും സൂചിപ്പിച്ചു. ഇതോടെ സോഷ്യല്‍ മീഡിയകളില്‍ പലവിധ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതിലൊന്ന് നവംബര്‍ 4ന് പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ്. എന്താണ് ഇതിന്റെ വസ്തുത. വിശദമാക്കാം....

പ്രധാനമന്ത്രി പറഞ്ഞത്

പ്രധാനമന്ത്രി പറഞ്ഞത്

കഴിഞ്ഞ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തില്‍ നരേന്ദ്ര മോദി സ്ത്രീകളുടെ കുറഞ്ഞ വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് സൂചിപ്പിച്ചിരുന്നു. അദ്ദേഹം പിന്നീട് പാര്‍ലമെന്റിലും വിഷയം ഉന്നയിച്ചു. പല കോണില്‍ നിന്നും വിവാഹ പ്രായം ഉയര്‍ത്തണമെന്ന് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

പഠിക്കാന്‍ പ്രത്യേക സമിതി

പഠിക്കാന്‍ പ്രത്യേക സമിതി

കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുമായി സമിതി സംവദിക്കും. തുടര്‍ന്ന് സര്‍ക്കാരിന് ശുപാശ സമര്‍പ്പിക്കും.

വിഷയം വീണ്ടും

വിഷയം വീണ്ടും

കഴിഞ്ഞദിവസം ഭക്ഷ്യവകുപ്പിന്റെ ഒരു പരിപാടിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി വിഷയം വീണ്ടും ഉന്നയിച്ചു. വിവാഹ പ്രായം ഉയര്‍ത്തുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ 21 ആക്കുമെന്ന് പ്രത്യേകം പറഞ്ഞില്ല. മാത്രമല്ല, പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് വൈകുന്നത്

എന്തുകൊണ്ടാണ് വൈകുന്നത്

എന്തുകൊണ്ടാണ് പഠന സമിതി ഇതുവരെ അന്തിമ തീരുമാനം എടുക്കാത്തത് എന്ന് തന്നോട് പല പെണ്‍കുട്ടികളും ചോദിക്കുന്നു. അവരോട് ഞാന്‍ ഉറപ്പ് നല്‍കുന്നു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. നമ്മുടെ പെണ്‍മക്കളുടെ നന്മ ഉദ്ദേശിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നവംബര്‍ നാല് മുതല്‍

നവംബര്‍ നാല് മുതല്‍

അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായ പ്രചാരണങ്ങള്‍ നടക്കുകയാണ്. മിക്കതും വ്യാജമായ പ്രചാരണങ്ങളാണ്. നവംബര്‍ നാല് മുതല്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് ഒരു പ്രചാരണം. ഇത് പൂര്‍ണമായും തെറ്റാണ്. സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

പല തെറ്റുകള്‍

പല തെറ്റുകള്‍

ആകര്‍ഷിപ്പിക്കുന്ന ചിത്ര സഹിതമാണ് വാട്‌സ് ആപ്പ് സന്ദേശം പ്രചരിക്കുന്നത്. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കിയ നിയമം നവംബര്‍ നാല് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സന്ദേശത്തില്‍ പറയുന്നു. കേന്ദ്ര നിയമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് ഇക്കാര്യം അറിയിച്ചത് എന്നും സന്ദേശത്തില്‍ പറയുന്നു. ഇതില്‍ പല തെറ്റുകളുമുണ്ട്.

മന്ത്രിയുടെ പേര് മാറി

മന്ത്രിയുടെ പേര് മാറി

നവംബര്‍ നാലിന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ തീരുമാനിച്ചിട്ടില്ല എന്നതാണ് സന്ദേശത്തിലെ ആദ്യ തെറ്റ്. മുഖ്താര്‍ അബ്ബാസ് നഖ്‌വി നിയമ മന്ത്രിയല്ല എന്നതും എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. നഖ്‌വി ന്യൂനപക്ഷ കാര്യമന്ത്രിയാണ്. നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ്.

വിശ്വസിച്ച് ഒട്ടേറെ പേര്‍

വിശ്വസിച്ച് ഒട്ടേറെ പേര്‍

പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹം പ്രായം ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. പക്ഷേ അത് നിയമമായിട്ടില്ല. നവംബര്‍ നാലിന് നടപ്പാക്കുമെന്ന് പറയുന്നതും വ്യാജമാണ്. അതേസമയം, വാട്‌സ്ആപ്പ് പ്രചാരണം വിശ്വസിച്ച് ഒട്ടേറെ പേര്‍ വിഷയത്തില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

രണ്ട് അഭിപ്രായക്കാര്‍

രണ്ട് അഭിപ്രായക്കാര്‍

വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പലവിധ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിവാഹ പ്രായം ഉയര്‍ത്തണം എന്ന് ചിലര്‍ ആവശ്യപ്പെടുന്നു. ഉയര്‍ത്തരുത് എന്ന് മറ്റു ചിലര്‍ ആവശ്യപ്പെടുന്നു. വിവാഹ പ്രായം കൂട്ടരുത് എന്നാണ് രാഹുല്‍ ഈശ്വര്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്.

രാഹുല്‍ ഈശ്വര്‍ പറഞ്ഞത്

രാഹുല്‍ ഈശ്വര്‍ പറഞ്ഞത്

ദൈവത്തെ കരുതിയും ഹിന്ദുക്കളെ കരുതിയും പെണ്‍കുട്ടികളുടെ വിവാഹ പ്രയാം 21 ആക്കി ഉയര്‍ത്തരുത്. ഹിന്ദുക്കളുടെ പ്രത്യുല്‍പ്പാദന നിരക്ക് ഇപ്പോള്‍ തന്നെ കുറയുകയാണ്. മുസ്ലിം വ്യക്തി നിയമ പ്രകാരം പെണ്‍കുട്ടികള്‍ക്ക് 16 വയസില്‍ വിവാഹം കഴിക്കാം. ഹിന്ദു ജനസംഖ്യ വീണ്ടും കുറയും എന്നാണ് രാഹുല്‍ ഈശ്വര്‍ ട്വിറ്ററില്‍ കുറിച്ചത്.

സിനിമാ നടനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു; പണമിടപാട് തര്‍ക്കമെന്ന് സൂചന, പോലീസ് പറയുന്നത്സിനിമാ നടനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു; പണമിടപാട് തര്‍ക്കമെന്ന് സൂചന, പോലീസ് പറയുന്നത്

കോടികളുടെ തിരിമറി; ഫസല്‍ ഗഫൂറിനെതിരേ ജാമ്യാമില്ലാ കേസ്, മകന്റെ കമ്പനിക്ക് പണം കൈമാറികോടികളുടെ തിരിമറി; ഫസല്‍ ഗഫൂറിനെതിരേ ജാമ്യാമില്ലാ കേസ്, മകന്റെ കമ്പനിക്ക് പണം കൈമാറി

Fact Check

വാദം

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തിയ നിയമം നവംബര്‍ നാല് മുതല്‍ പ്രാബല്യത്തില്‍ വരും

നിജസ്ഥിതി

പ്രചാരണം വ്യാജമാണ്. സര്‍ക്കാര്‍ പുതിയ നിയമം ഇതുവരെ കൊണ്ടുവന്നിട്ടില്ല

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Woman Marriage Age: New Law did not introduced till now, fake message circulated in Social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X