Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വാക്‌സിനേഷനായി വാട്‌സാപ്പിലൂടെ രജിസ്റ്റര്‍ ചെയ്യാമോ; പ്രചരിക്കുന്ന സന്ദേശത്തിലെ സത്യമിതാണ്

ദില്ലി: രാജ്യം ഇന്ന് കൊവിഡ് വാക്‌സിനേഷന്‍ ദൗത്യത്തിലൂടെ കടന്നുപോകുകയാണ്. നിരവധി പേരാണ് വാക്‌സിന്‍ ലഭിക്കുന്നതിന് കൊവിന്‍ എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ ഇതിനിടെ കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. വാട്‌സാപ്പിലൂടെ നിങ്ങള്‍ക്ക് കൊവിഡ് വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യാമെന്നാണ് പ്രചരിക്കുന്ന ചിത്രത്തില്‍ പറയുന്നത്.

covid

വാട്ട്സ്ആപ്പ് വഴി വാക്‌സിന്‍ എടുക്കാന്‍ നിങ്ങള്‍ക്ക് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാമെന്ന് പ്രചരണത്തില്‍ പറയുന്നു. നിങ്ങളുടെ പേര്, പ്രായം, ആധാര്‍ അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ ഐഡി എന്നിവയ്‌ക്കൊപ്പം ഒരു പ്രത്യേക നമ്പറിലേക്ക് ഒരു സന്ദേശം അയയ്ക്കണമെന്നും അതില്‍ പറയുന്നു. കൂടാതെ നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തിന്റെ പിന്‍കോഡ് നല്‍കേണ്ടതാണെന്നും 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ രണ്ട് ഡോസുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്നും സന്ദേശത്തില്‍ പറയുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത്, ഇത് വ്യാജ പ്രചാരണമാണ്. കോവിഡ് -19 വാക്‌സിനേഷനായുള്ള രജിസ്‌ട്രേഷന്‍ കോവിന്‍ പോര്‍ട്ടലിലൂടെയും ആരോഗ്യ സേതു ആപ്പിലൂടെയും മാത്രമേ ചെയ്യാന്‍ കഴിയൂ. 45 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് മാത്രമേ വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതയുള്ളൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Fact Check

വാദം

കൊവിഡ് വാക്സിനേഷനായി വാട്സാപ്പിലൂടെ രജിസ്റ്റർ ചെയ്യാം

നിജസ്ഥിതി

വാട്സാപ്പിലൂടെ കൊവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യാൻ കഴിയില്ല, കൊവിൻ പോർട്ടൽ വഴിയോ ആരോഗ്യ സേതു ആപ്പ് വഴിയോ മാത്രമേ വാക്സിനേഷന് രജിസ്റ്റർ ചെയ്യാൻ സാധിക്കൂ

റേറ്റിങ്

Misleading
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+